അസൂയയും പൊസസീവ്‌നസും നിറഞ്ഞ ജോർജ് തൻ്റെ ഭാര്യയായ റൂത്തിന് അവിഹിത ബന്ധം ഉണ്ടെന്ന് ഉറച്ച് വിശ്വസിച്ചു. നിരവധി തവണ ജോർജിനെ ഉപേക്ഷിച്ച് റൂത്ത് പോയെങ്കിലും അയാളോട് ഉള്ള സ്നേഹം കാരണം ഓരോ തവണയും മടങ്ങി വന്നു.
1951 ൽ റൂത്ത് വീണ്ടും ഗർഭിണിയായി. അവള് 4 മാസം ഗർഭിണി ആയിരിക്കുമ്പോൾ Lady Godiva Rides Again എന്ന ചിത്രത്തിൽ അവള് ഒരു ചെറിയ കഥാപാത്രമായി അഭിനയിച്ചു.(ചിത്രത്തിൽ അവളുടെ പേരില്ല.)
തുടർന്ന് ജോർജിന എന്ന പേരുള്ള ഒരു പെൺകുഞ്ഞിന് അവള് ജന്മം നൽകി. കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ജോർജ് തയ്യാറായില്ല. അധികം വൈകാതെ ജോർജും റൂത്തും വേർപിരിയുകയും തുടർന്ന് ഡിവോഴ്സ് ചെയ്യുകയും ചെയ്തു.
റൂത്തും ജോർജിനയും റൂത്തിൻ്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി പോയി. ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ അവള് വീണ്ടും ലൈംഗീക തൊഴിലിലേക്ക് ഇറങ്ങി.
???????????
1953 ൽ നൈറ്റ്സ് ബ്രിഡ്ജിലെ ഒരു നൈറ്റ് ക്ലബ്ബ് ആയ ലിറ്റിൽ ക്ലബ്ബിൻ്റെ മാനേജർ ആയി റൂത്ത് സ്ഥാനമേറ്റു. അവളുടെ ആരാധകരിൽ നിന്നും വിലപിടിപ്പുള്ള അനവധി സമ്മാനങ്ങൾ അവളെ തേടി എത്തി. നിരവധി പ്രമുഖരുമായും അവള് ബന്ധം പുലർത്തിയിരുന്നു.
റേസിംഗ് ഡ്രൈവർ മൈക് ഹോതോൺ വഴിയാണ് തന്നെക്കാൾ മൂന്ന് വയസ്സിന് ഇളയ ഡേവിഡ് ബ്ലേക്ലിയെ അവള് പരിചയപ്പെടുന്നത്. ഡേവിഡ് സ്കൂൾ പഠനം പാതിയിൽ അവസാനിപ്പിച്ച മഹാ മദ്യപാനി ആയ ഒരു റേസ് കാർ ഡ്രൈവർ ആയിരുന്നു.
ആഴ്ചകൾക്ക് ഒടുവിൽ ഡേവിഡും റൂത്തും അവളുടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം ആരംഭിച്ചു. പക്ഷേ ഈ സമയങ്ങളിൽ എല്ലാം ഡേവിഡിനു മേരി ഡോവ്സൻ എന്ന മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു.
അധികം വൈകാതെ റൂത്ത് നാലാം തവണയും ഗർഭിണിയായി. പക്ഷേ ഡേവിഡ് ഈ ബന്ധത്തോട് കാണിക്കുന്ന ആത്മാർഥത കുറവ് കണക്കിൽ എടുത്ത് അവള് വീണ്ടും അബോർഷൻ നടത്തി.
ഡെസ്മണ്ട് കുസെൻ എന്ന മുൻകാല റോയൽ എയർ ഫോഴ്സ് പൈലറ്റുമായി റൂത്ത് പ്രണയത്തിൽ ആവുന്നു. രണ്ടാം ലോകം മഹായുദ്ധ സമയത്ത് ബോബർ വിമാനങ്ങൾ പറത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. നിലവിൽ ആർമിയിൽ നിന്ന് വിരമിച്ച് കുടുംബ ബിസിനസ്സ് നോക്കി നടത്തുകയായിരുന്നു അദ്ദേഹം. അധികം റൂത്ത് ഡെസ്മണ്ടും ഒത്ത് താമസം ആരംഭിച്ചു.
എന്നാല് ഈ സമയത്തും ഡേവിഡും ആയുള്ള ബന്ധം അവള് തുടർന്നിരുന്നു. പോകെ പോകെ രണ്ട് പേരും മറ്റുള്ള ആളുകളുമായി ബന്ധങ്ങൾ ആരംഭിച്ചപ്പോൾ ഡേവിഡും റൂത്തും തമ്മിലുള്ള ബന്ധം സംഘർഷത്തിലേക്ക് വഴിമാറി. റൂത്തിനെ വിവാഹം കഴിക്കാം എന്ന് ഡേവിഡ് വാഗ്ദാനം ചെയ്തു. റൂത്ത് അതിന് സമ്മതിക്കുകയും ചെയ്തു. എന്നാല് 1955 ൽ റൂത്ത് വീണ്ടും ഗർഭിണി ആയിരിക്കുമ്പോൾ ഡേവിഡ് ഒരു വഴക്കിനെ തുടർന്ന് അവളുടെ വയറിൽ ഇടിച്ചു. ഇതേ തുടർന്ന് റൂത്തിന് അവളുടെ കുഞ്ഞിനെ നഷ്ടമായി.
വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..
കൊള്ളാം.
ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.
In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.