അവസാന തൂക്കുകയർ [Elsa2244] 64

അവസാന തൂക്കുകയർ

Author : Elsa2244

 

ജൂലൈ 13 1955, ലണ്ടനിലെ ഹാലോവെ ജയിൽ, സമയം രാവിലെ 9 മണി. ഇതേ ദിവസം ഇതേ സമയത്താണ് റൂത്ത് എല്ലിസ് എന്ന സ്ത്രീ തൂക്കിലേറ്റപ്പെട്ടത്.

 

ബ്രിട്ടനിൽ ആകെ ജനരോക്ഷം സൃഷ്ടിക്കുകയും പിന്നീട് ബ്രിട്ടൺ നിയമ വ്യവസ്ഥയിലും ശിക്ഷാ നടപടികളും പ്രധാന പങ്ക് വഹിക്കുകയും ചെയ്ത, തൂക്കിലേറ്റപ്പെട്ട ബ്രിട്ടനിലെ അവസാന സ്ത്രീയുടെ ദുരന്ത പൂർണമായ ജീവിത കഥ പരിശോധിക്കാം…

???????????

 

1927 ഒക്ടോബർ 9 ന് റയിലിലെ കോസ്റ്റൽ ടൗണിൽ റുത്ത് നീൽസൻ എന്ന പേരിൽ ആണ് റുത്ത് എല്ലിസ് ജനിച്ചത്. അവരുടെ യഥാർത്ഥ കുടുംബ പേര് ഹോൺബി എന്നായിരുന്നു. പക്ഷേ റുത്തിൻ്റെ അച്ഛൻ മാഞ്ചസ്റ്ററിൽ നിന്നുള്ള ഒരു വയലിനിസ്റ്റ് ആയിരുന്നു. അറ്ലാൻ്റിക് ക്രൂയിസ് ലൈനർ കപ്പലുകളിൽ വയലിൻ, സെല്ലോ എന്നീ വാദ്യോപകരണങ്ങൾ വായിക്കലായിരുന്നു അദ്ദേഹത്തിന് ജോലി. അദ്ദേഹത്തിൻ്റെ വേദിയിലെ നാമം ആയിരുന്നു ആർഥർ നീൽസൺ. പിന്നീട് അദ്ദേഹം അത് കുടുംബ പേരായി സ്വീകരിക്കുകയായിരുന്നു.

 

അവളുടെ അമ്മ പകുതി ഫ്രഞ്ചും പകുതി ബെൽജിയനും ആയിരുന്നു. ഒന്നാം ലോക മഹായുദ്ധ സമയത്ത് ജർമ്മനി ബൽജിയത്തിന് മേൽ അധിനിവേശം നടത്തിയപ്പോൾ യുകെ യിലേക്ക് കുടിയേറി പാർത്തവർ ആയിരുന്നു അവർ.

 

ഇവരുടെ 6 മക്കളിൽ അഞ്ചാമത്തെ കുട്ടിയാണ് റുത്ത്. ബസിങ്സ്റ്റോക്കിൽ ഉള്ള ഫെയർഫീൽഡ് സീനിയർ ഗേൾസ് സ്കൂളിൽ ആണ് റുത്ത് പഠിച്ചത്. എന്നാൽ പതിനാലാമത്തെ വയസ്സിൽ അവൾ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ഒരു വെയിട്രസ് ആയി ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ 1941 ൽ റൂത്തും കുടുംബവും ലണ്ടനിലേക്ക് കുടിയേറി പാർത്തു.

 

ലണ്ടനിൽ എത്തി ഏതാനും വർഷം കഴിഞ്ഞ് 1944 ൽ പതിനേഴ് വയസുള്ള റൂത്ത് ഗർഭിണിയായി. അധികം വൈകാതെ അവള് ആ കുഞ്ഞിനെ പ്രസവിച്ചു. ക്ലെയർ എന്ന പേരുള്ള വിവാഹിതനായ ഒരു കനേഡിയൻ സൈനികൻ ആയിരുന്നു കുഞ്ഞിൻ്റെ അച്ഛൻ. തൻ്റെ മകന് അവള് ക്ലയർ ആൻഡ്രിയ നീൽസൺ എന്ന് പേര് നൽകി. ഈ സമയത്ത് ഒന്നും തൻ്റെ കുഞ്ഞിൻ്റെ അച്ഛൻ വിവാഹിതനായ ഒരു വ്യക്തി ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു. എന്നാല് പിന്നീട് സത്യം തിരിച്ചറിഞ്ഞ റൂത്ത് അയാളുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ചു. ആൻഡി എന്ന വിളിപ്പേരിൽ അറിയപ്പെട്ട അവളുടെ മകൻ തുടർന്ന് അവളുടെ അമ്മയുടെ കൂടെയായി താമസം.

 

തൻ്റെ ജീവിതത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ റൂത്ത് ഒരുപാട് ജോലികൾ ചെയ്യാൻ ശ്രമിച്ചു. ക്ലറിക്കൽ ജോലികളും ഫാക്ടറി ജോലികളും ഇതിൽ ഉൾപ്പെടും. പക്ഷേ അതിൽ നിന്നൊന്നും ലഭിക്കുന്ന വരുമാനം സ്വന്തമായി ഒരു കുഞ്ഞിനെ വളർത്തുന്ന മാതാവ് എന്ന നിലക്ക് അവൾക്ക് പര്യാപ്തമായിരുന്നില്ല. തുടർന്ന് ചില നഗ്ന മോഡലിംഗ് ജോലികളിലൂടെ റൂത്ത് ഹാംസ്റ്റഡിൽ ഉള്ള ഒരു നൈറ്റ് ക്ലബ്ബിൽ ഹോസ്റ്റസ് ആയി ജോലി ചെയ്യാൻ ആരംഭിച്ചു. ക്ലബ്ബിൻ്റെ മാനേജർ ആയിരുന്ന മോറിസ് കോൺലി തൻ്റെ ക്ലബിലെ മുഴുവൻ ഹോസ്റ്റസ് സ്ത്രീകളെയും അയാളുടെ കൂടെ കിടക്ക പങ്കിടാൻ നിർബന്ധിക്കുമായിരുന്നു. എങ്കിലും മറ്റെല്ലാ ജോലികളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്ന ഈ ജോലി ഉപേക്ഷിക്കാൻ റൂത്ത് തയ്യാറായില്ല.

 

1950 കളുടെ തുടക്കത്തിൽ ഒരു മുഴുവൻ സമയ എസ്കോർട്ട് (ലൈംഗീക തൊഴിലാളി) ആയി റൂത്ത് നല്ല രീതിയിൽ പണം സമ്പാദിക്കാൻ ആരംഭിച്ചു. സ്ഥിരമായി ഉള്ള അവളുടെ ഒരു ക്ലൈൻ്റിൽ നിന്ന് അപ്രതീക്ഷിതമായി റൂത്ത് വീണ്ടും ഗർഭിണിയായി. പക്ഷേ മൂന്ന് മാസം ഗർഭിണി ആയിരിക്കുമ്പോൾ നിയമ വിരുദ്ധമായി ഉള്ള അബോർഷനിലൂടെ അവള് ഗർഭചിദ്രം നടത്തി. അധികം വൈകാതെ വീണ്ടും അവള് ലൈംഗീക തൊഴിലിലേക്ക് തിരികെ എത്തി.

 

1950 നവംബർ 8 ന് കെൻ്റ്ലെ ടോമ്പ്രിഡ്ജിൽ ഉള്ള ഒരു റെജിസ്റ്റർ ഓഫീസിൽ വച്ച് 41 വയസ് പ്രായമുണ്ടായിരുന്ന ജോർജ് ജോൺസ്റ്റൻ എല്ലിസ് എന്ന ഡൻ്റിസ്റ്റ്നെ റൂത്ത് വിവാഹം കഴിച്ചു. ഈ സമയം വിവാഹ മോചനം നേടിയ ജോർജിന് മുൻ വിവാഹത്തിൽ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു.

 

റൂത്തിൻ്റെ നൈറ്റ് ക്ലബിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു ജോർജ്. ഇതുവഴിയാണ് ഇരുവരും പരിചയത്തിൽ ആയത്.

 

ജോർജ് അമിത മദ്യപാനിയും ഉപദ്രവകാരിയും ആയിരുന്നു. ഒട്ടും വൈകാതെ തന്നെ അവരുടെ വിവാഹ ജീവിതത്തിൽ വിള്ളലുകൾ വീണ് തുടങ്ങി.

3 Comments

  1. വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..

  2. കൊള്ളാം.
    ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.

  3. In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
    Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.

Comments are closed.