അവളുടെ നോവ് 5

“മലർന്നുകിടന്നു കൊടുത്തപ്പോൾ നല്ലസുഖo തോന്നി അപ്പോൾ ഓർത്തില്ലേ ഇങ്ങനെ വരുമെന്ന്”

ഒട്ടും പ്രീതിക്ഷികത്ത വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ തോന്നും(നീയും ഒരു പെണ്ണനല്ലേ നീ അറിഞ്ഞില്ലേ പെറ്റുനോവിന്റെ വേദന) ഇല്ല ആയിട്ടില്ല ഇനിയും സമയം ഉണ്ട് എന്ന വാക്ക്, ഉള്ള വേദനഎല്ലാം ലേബർ റൂമിൽ കയറുന്നതിന് മുന്നേ അനുഭവിക്കും .

രക്തം വന്നു തുടങ്ങി യാലും പറയും ആയിട്ടില്ല ഇനിയും സമയമുണ്ട് ‘കുട്ടികളുടെ ഡോക്ടറെ വിളിച്ചു വന്നില്ല “വരാതെ എങ്ങനെ തുടങ്ങും എന്ന് .

കൂടുതൽ രക്തം പുറത്ത് വന്നു കഴിഞ്ഞാൽ പറയും ഇത് ഇപ്പോൾ ആകും ഉടനെ ലേബർ റൂമിലേക്ക്മാറ്റുന്നു, ഡോക്ടറെ വിളിക്കു,പെട്ടെന്ന് തന്നെ എല്ലാവരും ഓടി വരും ചുറ്റിന് നിന്നിട്ട് “മുക്ക്”നല്ലപോലെ “മുക്ക്”എങ്കിലേ കുഞ്ഞു പുറത്ത് വരൂ കൂടുതൽ വേദന സഹിച്ചു, ഉള്ള ശക്തി എല്ലാം എടുത്ത് ആഞ്ഞ്” മുക്കി”കുട്ടി പുറത്ത് വന്നാൽ , അവശതയിൽ കിടക്കുന്ന സ്ത്രീ അല്പം വെള്ളം നാവ് നന്നാകാൻ കിട്ടിയാൽ എന്ന് ആശിച്ചു പോകുന്നു പിന്നീട് ആണ് ആ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ കൊതിക്കും, മുലയൂട്ടൻ ആ മാറിടം തുടിക്കും………