ഇപ്പോൾ ശിവരാമിന് രണ്ട് ആണ്മക്കളാണ് അജയും അഭിഷേകും അജയ് എട്ടാം ക്ലാസ്സിൽ പഠിക്കുന്നു അഭിഷേക് രണ്ടാം ക്ലാസ്സിലും
അതുപോലെ ദേവന് ഇപ്പോൾ രണ്ട് പെണ്മക്കൾ ആണ് ആര്യ ലക്ഷ്മിയും സൂര്യ ലക്ഷ്മിയും ആര്യ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു സൂര്യ ഒന്നാം ക്ലാസ്സിലും ഇതിൽ ആര്യയും അജയും അങ്ങനെ വലിയ കൂട്ടൊന്നും ഇല്ല പ്രായത്തിനനുസരിച്ചുള്ള സംസാരം മാത്രമേ രണ്ടു പേരും പരസ്പരം സംസാരിക്കാറുള്ളു എന്നാൽ എന്നാൽ ചെറിയ കുട്ടികൾ ആയിരുന്ന സൂര്യയും അഭിയും എപ്പോഴും ഒരുമിച്ചായിരുന്നു രാത്രി ഉറങ്ങുമ്പോൾ മാത്രമേ രണ്ടു പേരും പിരിഞ്ഞു നിൽക്കാറുള്ളു അങ്ങനെ ഇരിക്കെ ശിവരാമിന് താൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും അവരുടെ അമേരിക്കയിൽ ഉള്ള ബ്രാഞ്ചിലേക്ക് സ്ഥലമാറ്റം കിട്ടിയത് ഇതറിഞ്ഞപ്പോൾ തൊട്ട് സൂര്യക്കും അഭിക്കും സങ്കടമായി കാരണം ഇനി ഒരുപാട് കാലത്തിനു ശേഷമേ കാണാൻ പറ്റു എന്ന് അവർക്ക് അറിയാം അങ്ങനെ അവർക്ക് പോവാനുള്ള ദിവസമായി രണ്ടു കുടുംബങ്ങളും സങ്കടത്തോടെ യാത്ര പറഞ്ഞു ശിവരവും കുടുംബവും അവിടെ നിന്ന് ഇറങ്ങി അവർ എയർപോട്ടിലേക് പോകാൻ വേണ്ടി വിളിച്ച ടാക്സിയിൽ കയറി കാറിൽ കയറിയ അഭി വിൻഡോയിലൂടെ സൂര്യയെ നോക്കി കരഞ്ഞു കൊണ്ട് യാത്ര പറഞ്ഞു പോയി……
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഞാൻ ബാക്കി എഴുതുകയുള്ളൂ കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയുക
