‘ഭ്രാന്തായാൽ വല്ലയിടത്തും തളച്ചീട്ടൂടെ…
ഇങ്ങനെ മറ്റുള്ളോരുടെ കുട്ടികളേം കൊണ്ട് മുങ്ങണോയെന്ന ചോദ്യത്തിനു മുന്നിൽ തലകുനിച്ചു നിന്ന ഭവാനിയുടെ ഭർത്താവ് രാമേട്ടന്റെ മുഖം..
അതെന്നേം സങ്കടപ്പെടുത്തിയിരുന്നു…
അടുത്ത ദിവസം മോനെ കാണാൻ വീട്ടിലേക്ക് വന്ന ഭവാനിയുടെ മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു ഞാൻ..
എന്നിലെ അമ്മ എന്ന സ്ത്രീരൂപം പുറത്തുചാടി..
കുറെ നേരം വാതിലിൽ മുട്ടുകയും പിന്നീടാ തണുത്ത വരാന്തയിൽ കിടന്നുറങ്ങി ഉച്ചയാകുമ്പോഴേക്കും ഭവാനി പോകും.. അതവരും ഒരു ശീലമായി തുടർന്നു…
ഒടുവിൽ ക്ഷമയുടെ അതിർവരമ്പുകൾ ലംഘിച്ച ഒരു ദിവസം ഞാൻ രാമേട്ടനോട് കയർത്തു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിലും സമാധാനം തന്നുടെ…
‘നിങ്ങൾടെ ഭാര്യയെ പേടിയാ എനിക്ക്…
ഞാനും ഒരമ്മയാ….
അന്നു രാത്രി കുറെ നിലവിളികളും കരച്ചിലും ബഹളവും ഭവാനിയുടെ വീട്ടിൽ നിന്നും കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ഞാനും കിടന്നു..
അടുത്ത ദിവസം രാവിലെ രാമേട്ടൻ എന്നെ കാണാൻ വന്നു…
25 വർഷങ്ങൾക്കു മുന്നേ നവവധുവിന്റെ വേഷത്തിൽ രാമേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഭവാനി..
കൂട്ടുക്കാരുടെ പ്രോത്സാഹനവും ചോര തിളപ്പിന്റെ പക്വതയില്ലായ്മയും…
ആദ്യരാത്രിയിൽ മദ്യലഹരിയിൽ ഭവാനിയിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അവരുടെ കരച്ചിലും ഞരങ്ങലും അയാളിൽ ഹരം സൃഷ്ടിച്ചു….
ഉത്സാഹത്തോടെ വീണ്ടും വീണ്ടും അയ്യാൾ ഭവാനി യുടെ എതിർപ്പിനെ അവഗണിച്ച് അവരെ…
ആദ്യരാത്രിയിലെ പൊടുന്നനെയുള്ള രക്തസ്രാവവും രാമേട്ടന്റെ ആവേശവും ഭവാനിയിൽ ഒരു ഷോക്കുണ്ടായതുപോലെ.
വളരെ മനോഹരം…???