നിന്റെയച്ഛൻ ജോലിക്കു പോയോന്നു ഇടക്കിടെ എന്നോടും ചോദിക്കാറുണ്ട് ദേവേട്ടനെക്കുറിച്ച്..
ഞാനിതൊക്കെ നമ്മുടെ തങ്കമ്മ ചേച്ചിയോട് പറയാറുണ്ട്.
ഇടക്കിടെ രാത്രികളിൽ വളപ്പിലെ വഴക്കുലകൾ കാണാതാകുമ്പോഴും പഴുക്കാൻ വെച്ച പൈനാപ്പിൾ കാണാതാകുമ്പോഴും ഞാനില്ലാത്ത നേരത്ത് മാവിൻ മുകളിലെ കണ്ണി മാങ്ങകൾ അപ്രത്യക്ഷമാകുമ്പോഴും
കീറി മുറിച്ചിട്ട വിറകുകൾ കാണാതാകുമ്പോഴും ഒക്കെയും ഭവാനിയമ്മയുടെ കൈകളാണ് ഇതിനു പിന്നിലെന്ന് തങ്കമ്മ പറഞ്ഞു തന്നു..
അതോടെ അവരോടുള്ള വെറുപ്പ് കൂടി കൂടി വന്നു..
വൈകീട്ട് മോൾടെ കൈയിൽ ഭവാനി കൊടുത്തു വിടുന്ന പലതരം കറികളും മിഠായികളും അപ്പുറത്തെ വളപ്പിലേക്ക് വലിച്ചെറിയൽ ഒരു ശീലമാക്കി തുടർന്നു ഞാൻ…
കുറച്ച് ദിവസങ്ങൾക്ക് ശേഷം…. എന്റെ മോനേ കാണുന്നില്ല..
വലിയ വായിലുള്ള എന്റെ നിലവിളി കേട്ടിട്ടാകണം
ചുറ്റുപാടുമുള്ളവർ ചുറ്റും കൂടി..
ചിലർ വീടിനു ചുറ്റും ചുമരിലും ജനാലയിലും സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്ന് നോക്കാൻ പറയുന്നതും അപരിചിതർ ഈ വഴിക്കൊന്നും വന്നതായി കണ്ടില്ലെന്നും മാറി മാറി അടക്കം പറയുന്നുണ്ട് മറ്റു ചിലർ..
അടുത്തുള്ള വയലിലും മറ്റും അന്വേഷിക്കുന്ന ചിലർ..
പൊടുന്നനെ ഒരു കുഞ്ഞിന്റെ ചിരി കേട്ടു ഞാൻ..
അതെന്റെ മോൻ തന്നെ…
ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി ചീറി പാഞ്ഞു ഞാനും…
അത് ഭവാനിയുടെ വീട്ടിലേക്കായിരുന്നു..
കുഞ്ഞിനെ മടിയിലിരുത്തി കളിപ്പാട്ടം കാട്ടി കുറുക്ക് വായിലേക്കൊഴിച്ചു കൊടുക്കുന്ന ഭവാനിയമ്മയുടെ
ആ രൂപം… എന്നെപ്പോലെ ഏവരേം കരളലിയിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു…
വളരെ മനോഹരം…???