‘നീ വലിയ എഴുത്തുക്കാരിയാണെന്നല്ലേ ഭാവം ,എഴുതിക്കൂടെ നിനക്ക്. വെറുതെയിരിക്കണ്ടല്ലോ..
‘കുഞ്ഞിനെയൊക്കെ നല്ലോണം ശ്രദ്ധിച്ചോട്ടോ..
എപ്പോഴാ ഭവാനിടെ നിറം മാറുന്നതെന്ന് അറിയില്ല..
‘തങ്കമ്മയുടെ ആ വാക്കുകളാവണം ഭവാനിയോട് സംസാരിക്കൽ പാടില്ലയെ ന്നൊരു വിലക്ക് ഞാൻ മോൾക്കും കൊടുത്തു..
മോനെ തൊടാൻ അനുവദിച്ചതെയില്ല..
ഭവാനീടെ കല്യാണം കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ ഭ്രാന്താ.. എങ്ങനെയോ രണ്ട് കൊച്ചുങ്ങളുണ്ടായി…
മോൾക്ക് കുട്ടികളൊക്കെയായി.
ഈ വീട്ടിലേക്ക് വരാറൊന്നും ഇല്ല.. മോൻ അങ്ങു ദൂരെയാ…
രണ്ടു മക്കളേം നോക്കിയതും വളർത്തിയതും എല്ലാം ഭവാനീടെ വീട്ടുക്കാർ തന്നെയാ’…
വേദനയോടെയാണ് തങ്കമ്മയിൽ നിന്നും ഞാനാ കഥയറിഞ്ഞത്…
പിന്നീട് ഞാനും കണ്ടു
ഇടയ്ക്കിടെ തനിച്ചുള്ള സംസാരവും ഒറ്റയ്ക്കു വഴക്കു പറഞ്ഞ് നടക്കലും ഒക്കെ…
രാവിലേം വൈകീട്ടും സ്കൂൾ ബസിനെ കാത്തു നിൽക്കുമ്പോൾ മോൾടെ മുഖത്ത് ഉമ്മ വെയ്ക്കലും മൊളേ തൊട്ട് തലയിൽ കൈവെക്കലും ഒക്കെയായി ഭവാനി വിലസി നടക്കയായിരുന്നു..
അവരോട് ഉള്ള വെറുപ്പ് മോൾടെ മുഖത്തും പലപ്പോഴും പ്രതിഫലിച്ചിരുന്നു..
‘റോഡിലേക്ക് പോകാൻ വേറെ വഴി നോക്കിയാലോ അമ്മേ?
എപ്പേഴും ആ ഭവാനിയമ്മ അമ്മേനെ പിടിച്ച് എന്റെ അമ്മമ്മയാക്കി മാറ്റും..
നിന്റെ അമ്മമ്മ കൂട്ടാൻ വരണോ? ഒറ്റയ്ക്കു വന്നുടെന്നു ചോദിക്കും..
‘പോട്ടേ. സുഖമില്ലാത്ത ഒരാളല്ലേ..
മോളതൊന്നും കാര്യാക്കണ്ട’
വളരെ മനോഹരം…???