അമ്മയാണ് സൂപ്പർതാരം 84

മകനെയും മകളെയും നല്ല രീതിയിൽ പഠിപ്പിച്ചു. അവർക്കു ഈശ്വരൻ സഹായിച്ച് നല്ല തൊഴിലും കിട്ടി.നല്ല രീതിയിൽ വിവാഹവും നടത്തി…

മക്കൾ പരസ്പരം മൽസരമായി അമ്മയെ നോക്കാൻ.സ്വത്ത് വീതം വെച്ചപ്പം രണ്ടും കൂടി വലിയ വഴക്ക് വീട് രണ്ടു പേർക്കും വേണമെന്ന്.എന്നെ നോക്കുന്നവർക്ക് എന്റെ കാലശേഷം വീട് തരാമെന്ന് ഞാൻ പറഞ്ഞു..

പക്ഷേ ബുദ്ധി കൂടിയ മക്കളെന്നെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കാൻ പദ്ധതിയിട്ടു.ഇപ്പോൾ ന്യൂജനറേഷൻ കാലമാണ്.. ഇതൊക്കെയാണ് ഇപ്പോൾ നാട്ടു നടപ്പെന്ന് മക്കൾ..

കരഞ്ഞു കൂവാൻ എനിക്ക് വയ്യാത്തതിനാൽ അമ്പതാം വയസ്സിൽ പുനർവിവാഹ പരസ്യം കൊടുക്കാൻ ഞാൻ തയ്യാറായി. അത് മക്കൾക്കും അവരുടെ ബന്ധുക്കൾക്കും നന്നായിക്കൊണ്ടു.അതാണിപ്പോൾ ചോദ്യം ചെയ്യൽ…

“നിങ്ങൾക്ക് രണ്ടാൾക്കും എന്നെ നോക്കാൻ വയ്യെങ്കിൽ എനിക്കൊരു തുണവേണം.വൃദ്ധസദനത്തിൽ ചെന്ന് കിടക്കാൻ എനിക്ക് തീരെ താല്പര്യമില്ല…”

“അമ്മക്ക് വയസ്സുകാലത്ത് ഇത് നല്ലതല്ല.ഞങ്ങൾക്ക് ഞങ്ങളുടെ സ്റ്റാറ്റസ് നോക്കണം…”
മക്കൾക്ക് ഒരേ സ്വരം…

“എനിക്കുമുണ്ട് സ്റ്റാറ്റസ് ..നിന്നെയൊക്കെ വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിച്ചു.ഞാൻ നിങ്ങൾക്ക് ഇപ്പോളൊരു ഭാരം…..”

എന്റെ മറുപടി മക്കളെ പിണക്കി.പരസ്യത്തിലൂടെ എനിക്ക് പറ്റിയൊരു കൂട്ടു കിട്ടിയപ്പോൾ മക്കൾക്ക് തന്നെ ആദ്യ ക്ഷണക്കത്ത് അയച്ചു കൊടുത്തു.കൂടെയൊരു ലെറ്ററും

“അമ്മയുടെ വിവാഹത്തിനു വന്ന് മക്കൾ തീർച്ചയായും പങ്കെടുക്കണം.നിങ്ങൾക്ക് ഒരച്ഛനെയല്ല എനിക്ക് വാർദ്ധക്യകാലത്ത് ഒരുനല്ല സുഹൃത്ത് കൂടിയെ തീരൂ.നാളെ നിങ്ങൾക്ക് ഈയൊരു അവസ്ഥ വരുമ്പഴേ പഠിക്കൂ..നിങ്ങൾ ന്യൂജനറേഷൻ പിള്ളാർ ആണെങ്കിൽ ഞാനും ന്യൂജനറേഷൻ അമ്മയാണ്…”

എന്ന് നിങ്ങളുടെ സ്വന്തം
“ന്യൂജനറേഷൻ അമ്മ…”

1 Comment

  1. ??????
    No words

Comments are closed.