അമ്മയാണ് സൂപ്പർതാരം 82

Ammayanu Supertharam by Sudhi Muttam

“അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..”
വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്..

ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ…

ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചു അധികം നാൾ കഴിയും മുമ്പേ ഒരു അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. പിന്നീട് ജീവിച്ചത് മുഴുവൻ മക്കൾക്ക് വേണ്ടി മാത്രമാണ്…

“നീ ചെറുപ്പമാണ്..നിനക്കൊരു ആൺതുണ കൂടിയെ തീരൂ.ഇനിയും ജീവിതം ഒരുപാട് ബാക്കിയുണ്ട്”

എന്നു പറഞ്ഞു എന്റെ മാതാപിതാക്കൾ മറ്റൊരു വിവാഹത്തിനു നിർബന്ധിപ്പിച്ചെങ്കിലും എനിക്ക് അതിനു സമ്മതമല്ലായിരുന്നു..

“മറ്റൊരാൾ വന്നിട്ട് എന്റെ മക്കളെ തട്ടിക്കളിക്കുന്നത് കാണാൻ എനിക്ക് തീരെ താല്പര്യമില്ല. ഞാൻ അവരെ എങ്ങനെയെങ്കിലും വളർത്തിക്കൊള്ളാം…”

എനിക്ക് മറുപടി ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ആധിയാണ് അവർ പറഞ്ഞത്.വിധവയെ പല കണ്ണുകളാൽ സമൂഹം നോക്കികാണുന്നത്…

ഭർത്താവ് മരിച്ചു പോയാൽ വിധവകളെ പെട്ടെന്ന് പാട്ടിലാക്കാമെന്ന് ചിലർക്കൊക്കെ ഒരുധാരണയുണ്ട്.വികാരം അടക്കി വീർപ്പുമുട്ടി കഴിയുകയാണു അവരെന്ന് മറ്റു ചിലർ.തലയിണക്കടിയിൽ വാക്കത്തി സൂക്ഷിച്ചാണ് ഞാൻ കിടന്നതും.പലപ്പോഴും വാതിലിൽ പലരും മുട്ടിയിരുന്നു.വാക്കത്തി എന്റെ കയ്യിൽ കാണുമ്പോൾ അവർ ഓടിപ്പോകും…

വിധവകൾക്ക് ജീവിക്കാൻ ഭർത്താവിന്റെ നല്ല ഓർമ്മകൾ ധാരാളം മതി.പിന്നെ കുട്ടികൾ ഉണ്ടെങ്കിൽ എല്ലാം മറന്ന് അവർക്കായി ജീവിക്കാം…

പല പണികളും ചെയ്തു ഞാൻ മക്കളെ വളർത്തി.അവർക്കൊരു നല്ല ജോലി കിട്ടിയാൽ എന്റെ കഷ്ടപ്പാടുകൾ മാറുമെന്ന് ഞാൻ കരുതി…

അത്യാവശ്യം വരുമാനമുള്ള തൊഴിൽ ഉണ്ട്. പിന്നെ വീട്ടിൽ തന്നെ എന്തെങ്കിലും സ്വയം തൊഴിലും ചെയ്തു അത്യാവശ്യം സ്വത്ത് വകകൾ ഉണ്ടാക്കി…

1 Comment

  1. ??????
    No words

Comments are closed.