അവൾ ഫോണിൽ വാട്സാസെടുത്ത് ഇന്ദുവിനോട് ചാറ്റ് ചെയ്യാൻ തീരുമാനിച്ചു.
ചേച്ചീ…’ വല്ലാത്ത suffocationപോലെ.. പെയിൻ തോന്നുന്നുണ്ട് .എന്താ ചെയ്യുക?
അയ്യോ! അത് പാൽ കെട്ടിക്കിടന്നിട്ടാണ്.you go to washroom and squeeze out the excess milk immediately.. otherwise it will hurt more..
അയ്യോ! കളയാനോ? അതും toilet ലോ?noo… i can’t do that.
You have to daa… otherwise it may last for a minor surgery
Surgery??? Oh god
ടീന വാഷ് റൂമിൽ നിന്നും ഇറങ്ങുമ്പോൾ ഇന്ദുവുണ്ടായിരുന്നു പുറത്ത്.
ഇന്ദു ടീനയുടെ തോളിൽ മെല്ലെ കൈവച്ചു തട്ടിക്കൊണ്ട് പറഞ്ഞു.
സാരമില്ല ഒരമ്മയായിക്കഴിയുമ്പോ, പ്രത്യേകിച്ചും ജോലിക്കാരായ അമമ മാർക്ക് പറഞ്ഞിട്ടുള്ളതാണിതൊക്കെ..
എന്നാലും സഹിക്കാൻ കഴിയുന്നില്ല ചേച്ചീ… ഇങ്ങനെ ടോയ്ലറ്റിൽ ഒഴുക്കി കളയേണ്ടി വരുമെന്ന് കരുതിയില്ല. ചങ്കു പൊട്ടുന്ന പോലെ തോന്നിപ്പോയി.ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് നമമൾക്ക് എന്താ കിട്ടണെ? നമ്മുടെ ഈ ബുദ്ധിമുട്ടൊക്കെ ആർക്കെങ്കിലും മനസ്സിലാക്കാൻ പറ്റുമോ? ഭർത്താവിനെങ്കിലും? അവൾ വിതുമ്പി..
ഇന്ദു അവളുടെ കണ്ണുകളിലേയ്ക്ക് ആർദ്രമായി നോക്കി നിന്നു.
എങ്ങനെയെങ്കിലും ഒന്ന് ഉച്ചയായാൽ മതിയായിര്ന്നു. ജോലിയിലൊന്നും ശ്രദ്ധിക്കാനേ പറ്റുന്നില്ല. ഒന്നും ഒരു എത്തും പിടിയും കിട്ടാത്ത പോലെ. മുൻപ് വളരെ കൂൾ ആയി ചെയ്തിരുന്ന പല ജോലികളും എന്താണെന്ന് പോലും മനസ്സിലാകാത്ത അവസ്ഥ. സ്ഥിരമായി ചെ യ തി രു ന്നതൊക്കെ മറന്നു പോയതു പോലെ. ആകെപ്പാടെ ഒരു അസ്വസ്ഥത. പ്രസവാനന്തരം ജോലിയിലുള്ള മികവും കഴിവും കുറയുകയാണോ? പഴയ സ്മാർട്ട് നസ്സ് ഒക്കെ പോയതുപോലെ .താൻ പോലുമറിയാതെ ഉള്ളിൻ്റെയുള്ളിൽ നടക്കുന്ന ഈ മാറ്റങ്ങളെ കുറിച്ചോർത്ത് അവൾക്ക് ഭയം തോന്നി. താനൊരു ഒന്നിനും കൊള്ളാത്തവളായി