അന്ന് അതത്ര കാര്യമായി എടുത്തില്ലെങ്കിലും ഇന്നത്തെ അവരുടെ ചിരിയിലൂടെ എനിക്ക് മനസിലായി… എന്നെ കൂടെ കൊണ്ട് നടക്കാൻ കൊള്ളില്ല… ഒരാണിനും എന്നെ ഇഷ്ടപ്പെടില്ല.. ???…ന്നാലും എന്തിനാവും അവരു ചിരിച്ചത്… എന്നെ കണ്ടിട്ടാവും. എന്നാലും അത് വേണ്ടാരുന്നു ഒന്നും ഇല്ലേലും എനിക്കും ഒരു മനസ് ഉണ്ടെന്ന് അവർക്കു ചിന്തിക്കാമായിരുന്നു. അത് വേദനിക്കുമെന്നും…
ദൈവം എല്ലാം എല്ലാവർക്കും ഒരുമിച്ച് കൊടുക്കില്ലല്ലോ. പക്ഷെ എനിക്കും ഉണ്ട്… ഒരു നല്ല ഭാര്യയാവാൻ മോഹം… ഒരു അമ്മയാവാൻ മോഹം.. ഭർത്താവിന്റെ നെഞ്ചിന്റെ ചൂടേറ്റ് മയങ്ങാൻ മോഹം… അതെന്താ ആരും മനസിലാക്കാതെ…
ഞാനും ഒരു പെണ്ണാണ്.. ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിക്കാൻ പഠിച്ചൊരു പെണ്ണ്…
ആരോടും പരാതിയില്ല… പരിഭവം തീരെയില്ല… അമല എന്നാൽ ഇങ്ങനെയാണ്…
മുഖം സൗന്ദ ര്യം ഇഷ്ട്ടപെട്ടതെ മനസിന്റെ നന്മ കണ്ടു ഒരാൾ വരും അന്ന് മതി എനിക്കൊരു ജീവിതം… ഇനി വന്നില്ലേലും സാരമില്ല…
പക്ഷെ ഇങ്ങനെ കെട്ടി എഴുന്നള്ളിച്ചു മറ്റുള്ളവരുടെ മുന്നിൽ പരിഹാസ പാത്രമാക്കി മാറ്റല്ലേ എന്നൊരു പ്രാർത്ഥനയെ ഉള്ളൂ എനിക്ക്….
??????
( കഥയും കഥാപാത്രവും സാങ്കല്പികമല്ല… പച്ചയായ യാഥാർഥ്യം )