Amala by Jibin John Mangalathu
നാട്ടിൻ പുറത്തു ജനിച്ചു വളർന്നതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ആഘോഷങ്ങളോട് എന്തോ ഒരു അഭിനിവേശം ഉണ്ടായിരുന്നു..പ്രത്യേകിച്ച് കല്യാണം… അതൊരു ഉത്സവം തന്നെയായിരുന്നു നാട്ടിൽ..
ഒരിക്കൽ എനിക്കും ഇത്പോലെ കല്യാണപ്പട്ടുടുത്തു സ്വർണാഭരണമണിഞ്ഞു കതിര്മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന കാഴ്ചകൾ കാണാൻ ഈ നാട് മുഴുവൻ വരുമല്ലോ എന്നോർത്ത് നാണം കൊണ്ടിരുന്നു..
പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. വയസ്സ് 27 ആയി.. എങ്കിലും ഞാനൊരു കെട്ടാച്ചരക്കായി ( നാട്ടുകാരുടെ ഭാഷയിൽ ) വീട്ടിൽ നിൽക്കുന്നു.. കൂടെ പഠിച്ചവരും വയസിനു ഇളയവരും എല്ലാം കെട്ടി പിള്ളേരായി… ഞാൻ മാത്രം ആദ്യ ഘട്ടം പോലും കഴിയാതെ…………….
ഇന്നും ഉണ്ടായിരുന്നു ഒരു സ്ക്രീൻ ടെസ്റ്റ്…
ഓഹ്… മടുത്തു ഞാൻ.. എത്രയാന്ന് വെച്ചാ ഇങ്ങനെ ഒരു കാഴ്ച വസ്തുവിനെ പോലെ നിൽക്കുന്നെ… രാവിലെ തന്നെ വന്നിരുന്നു കാണാൻ തരക്കേടില്ലാത്ത ഒരു ചെക്കൻ. … പിന്നെ എല്ലാ പെണ്ണ് കാണലിനും ചെക്കന്റെ ഒപ്പം വാല് പോലെ ഉണ്ടാവുന്ന ചങ്ക് ചങ്ങാതിമാരും… എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സത്യായിട്ടും എന്റെ കിളി പോയി… ഒരിക്കലും ഇല്ലാത്ത ഒരു ഭയം തോന്നി.. ഒരുമിച്ചു ഒരു കല്യാണഭേരി എന്റെ ഉള്ളിൽ മുഴങ്ങി…
ചായ കൊണ്ട് കൊടുക്കാൻ വയ്യാന്നു പറഞ്ഞപ്പോ അമ്മ ചട്ടുകത്തിന് ഒന്ന് തന്നു അതോടെ ഞാൻ ഹാപ്പി..?.
ചായ കൊണ്ട് കൊടുക്കും നേരം എല്ലാവരിലും ഒരു ചിരി ഉണ്ടായിരുന്നു. പിന്നെ അത് പൊട്ടിചിരിയാവാൻ അതികം നേരം വേണ്ടിവന്നില്ല…
എന്തോ നെഞ്ചിൽ ഒരു ഭാരം പോലെ… ഒന്നും മിണ്ടാതെ തിരിച്ചു റൂമിൽ എത്തിയപ്പോ കേട്ടു “ചെന്നിട്ടു അറിയിക്കാം” എന്ന് പറയുന്ന ചെക്കന്റെ ശബ്ദം. എന്താണ് അവർ അറിയിക്കാൻ പോവുന്നത് എന്ന് എനിക്ക് അറിയാം. ‘താല്പര്യം ഇല്ല ‘ എന്നുള്ള ഒറ്റ വാക്ക്… അത് അങ്ങ് പറഞ്ഞിട്ട് പോയിരുന്നെ ഫോൺ ചെയുന്നത് കാശ് ലഭിക്കാമായിരുന്നു…
അല്ലെങ്കിൽ തന്നെ എന്നെ ആർക്കു ഇഷ്ട്ടപെടാനാ . കറുത്തിട്ടു പല്ലിൽ കമ്പിയൊക്കെ ഇട്ട ഒരു കോലം… കെട്ടുന്നവനു കൂടെ കൊണ്ട് നടക്കാൻ പറ്റുന്ന ഒരു കോലം വേണ്ടേ… അത് പോലും എനിക്കില്ല.. പണ്ടൊക്കെ എന്റെ കൂട്ടുകാരികൾ അത് പറഞ്ഞായിരുന്നു എന്നെ കളിയാക്കിയിരുന്നത് .