അപ്പൂപ്പനും പാതിരിയും
Author :Jojo Jose Thiruvizha
എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയുടെയും അങ്ങേരുടെ ബ്രദേഴ്സിൻെറയും ഒരു കഥ ഞാൻ മുൻപ് പോസ്റ്റിയിട്ടുണ്ട്.ഇതും അവരുടെ തന്നെ ഒരു കഥയാണ്.തിരുവിഴയിലെ കല്യാണ വീടുകളിലും നാലാൾ കൂടുന്ന ഇടത്തും നാട്ടാര് പറഞ്ഞ് ചിരിക്കാറുള്ള കഥ.ഇങ്ങനെ ഒരു ആൾകൂട്ടത്തിൽ നിന്നാണ് ഞാൻ ഇത് കേൾക്കാനിടയായത്.
എൻെറ അപ്പുപ്പൻെറ ചെറുപ്പത്തിലാണ് ഈ സംഭവം നടക്കുന്നത്.അങ്ങേർക്കന്ന് ഏകദേശം ഒരു 30 വയസ് പ്രായം കാണും.പണ്ടു കാലത്ത് നാട്ടിലെ ജന്മിമാരും പള്ളിയിലെ പാതിരിയും ഒക്കെ പല്ലക്കിൽ ആണ് സഞ്ചരിച്ചിരുന്നത്.പല്ലക്കിൻെറ നാലു തണ്ടുകളും ഒരോ ആൾ വീതം തോളിൽ വച്ച് ചുമക്കും.
അക്കാലത്ത് ജന്മിത്തതിന് എതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചു വരുകയായിരുന്നു.എൻെറ അപ്പുപ്പനും ഇത്തരം അടിമത്തങ്ങളോട് വിയോജിപ്പുള്ള ഒരാളായിരുന്നു.അങ്ങനെ ഇരിക്കെ ഞങ്ങളുടെ പഴയ ഇടവകയായ അർത്തുങ്കൽ St.George പള്ളിയിലെ പാതിരിക്ക് ഇടവക അംഗങ്ങളുടെ അടുത്ത് എന്തോ ഒരു ആവശ്യത്തിന് വരേണ്ടിയിരുന്നു.”തന്നെ പോലെ തൻെറ അയൽക്കാരനെയും സ്നേഹിക്കുക” എന്നാണ് കർത്താവ് പറഞ്ഞിട്ടുള്ളത് എങ്കിലും അക്കാലത്തെ പാതിരിമാരെല്ലാം മഹാ എരപ്പാളികൾ ആയിരുന്നു.പാതിരി യാത്രക്ക് ആവശ്യമായ നാല് കാവ്കാരെ അയക്കാൻ ഇടവകക്കാരോട് പറഞ്ഞു.ഇടവക്കാരെല്ലാം കൂടി എൻെറ അപ്പുപ്പനെയും അങ്ങേരുടെ ബ്രദേഴ്സിനെയും അയക്കാൻ തീരുമാനിച്ചു.അങ്ങനെ എൻെറ അപ്പുപ്പനും ബ്രദേഴ്സും കൂടി പാതിരിയെ പല്ലക്കിൽ കയറ്റി അർത്തുങ്കൽ പള്ളിയിൽ നിന്ന് ചുമക്കാൻ തുടങ്ങി.അങ്ങനെ യാത്ര ചെയ്ത് അവർ ഒരു തോടിൻെറ കരയിൽ എത്തി.തോട്ടിൽ അപ്പോൾ അരയോളം വെള്ളം ഉണ്ടായിരുന്നു.തോട്ടിൽ ഇറങ്ങിയ ഉടനെ അപ്പുപ്പൻ എന്തോ അടയാളം കാട്ടി.പെട്ടന്ന് തന്നെ തോമാച്ചൻ കൊച്ചാപ്പൻ “അയ്യോ പോയെ” എന്നു പറഞ്ഞ് പല്ലക്കിൻെറ ഒരു തണ്ട് വിട്ടുകളഞ്ഞു.തുടർന്ന് നാലു പേരും ഇതാവർത്തിച്ചു.
പാതിരിയുടെ കാര്യമായിരുന്നു കഷ്ടം. പല്ലക്കിനോടപ്പം വെള്ളത്തിൽ വീണ് തൊട്ടിലെ വെള്ളം കുടിച്ച പാതിരിയെ അപ്പൂപ്പൻ വലിച്ചു കയറ്റി.കുറച്ചു കഴിഞ്ഞ് ഒരു വിധം ആശ്വാസമായ പാതിരിയെ പല്ലക്കിൽ കയറാൻ അപ്പുപ്പൻ ആവുന്നത് നിർബന്ധിച്ചു.പക്ഷെ അങ്ങേര് കേറാൻ കൂട്ടാക്കിയില്ല.പിന്നെ വന്ന പാതിരിമാർ ആരും ഒരിക്കലും പല്ലക്കിൽ കയറിട്ടില്ല എന്നാണ് നാട്ടുകാര് പറയുന്നത്.
super appuppan
?❤️
അപ്പൂപ്പൻ ഒരു കില്ലാടി തന്നെ?❤️
??
????
???