അനീഷിന്റെ ആത്മഹത്യ (അപ്പു) 72

 

അനീഷിന്റെ ആത്മഹത്യ

Author : Appu

 

“സിദ്ധൂ…. നീ വന്നോ…?? എവിടാരുന്നു ഇത്..?? എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു… ആരോടേലും ചോദിക്കാൻ പറ്റുവോ… ഞാൻ ആകെ ബേജാറായിപ്പോയി…!!” പെട്ടന്ന് മുറിയിലേക്ക് കയറിയപ്പോൾ സിദ്ധാർഥനെ കണ്ട സന്തോഷത്തിൽ അനീഷ് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു….

 

“എന്ത് പറ്റി…??” സിദ്ധു ചോദിച്ചു

 

“എടാ എല്ലാം ശെരിയായി… ലേഖയുമായുള്ള എല്ലാ പിണക്കങ്ങളും മാറി… ഇന്ന് രാവിലെ എന്റെ സ്വപ്നമായിരുന്ന വില്ല പ്രൊജക്റ്റ്‌ നമുക്ക് കിട്ടി … അച്ഛനും അമ്മയ്ക്കും എല്ലാവർക്കും സന്തോഷമായി… ലേഖയുടെ അച്ഛനും വിളിച്ചിരുന്നു അങ്ങേർക്കും സന്തോഷം… പക്ഷെ അപ്പൊ നിന്നെ കാണാണ്ടായി… ഇതെല്ലാം നീ കാരണമല്ലെ അപ്പോ പിന്നെ നിന്നെ കണ്ടില്ലേൽ ആകെ ശോകം ആവില്ലേ..!!” അനീഷ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു…

 

“നമുക്കൊന്ന് പുറത്ത് പോയാലോ… ഒരു നൈറ്റ്‌ ഡ്രൈവ്…??” അനീഷിന്റെ മുഖത്തുനിന്ന് കണ്ണെടുത്ത് സിദ്ധു ചോദിച്ചു..

 

“എന്താടാ എന്ത് പറ്റി നിനക്ക് ഇതൊക്കെ കേട്ടിട്ട് ഒരു സന്തോഷമില്ലല്ലോ…??”

 

“സന്തോഷമാണ്…. പക്ഷെ മുഴുവൻ സന്തോഷിക്കാനായില്ല… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്… ഇവിടെവെച്ച് വേണ്ട…!!”

 

“ഓ അങ്ങനെ ആവട്ടെ… ഒരു 5 മിനിറ്റ് ഞാൻ ഒന്ന് ready ആയി വരാം… നമുക്കിന്നു പൊളിക്കണം… എന്തേലും വാങ്ങിത്തരാം എന്നുവെച്ചാൽ നിനക്ക് അതുകൊണ്ട് ഉപകാരമില്ലല്ലോ… അപ്പൊ ഈ യാത്രയൊക്കെത്തന്നെ നല്ലത്…!!” അതുംപറഞ്ഞ് അനീഷ് ബാത്‌റൂമിൽ കേറി…

 

സിദ്ധാർഥ് പതിയെ മുറിക്ക് പുറത്തിറങ്ങി… വീട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട്.. എല്ലാവർക്കും സന്തോഷം… ആകെ ബഹളം… അവൻ പുറത്തേക്കിറങ്ങി… കാറിൽ കയറിയിരുന്നു…

 

അധികം വൈകാതെ അനീഷ് അങ്ങോട്ട് വന്നു… അവൻ കാറിന്റെ ചാവിയുമായി ഇറങ്ങുന്നത് കണ്ടപ്പോൾ അമ്മ ഒച്ചവെച്ചു…

 

“ടാ എങ്ങോട്ടാ ഈ രാത്രീല്…??”

 

“ഒന്ന് കറങ്ങീട്ടു വരാം… അമ്മ കിടന്നോ ഞാൻ വൈകും…!!”

 

“ഒറ്റക്കാണോ പോണേ…?? എങ്ങോട്ടാന്ന് പറഞ്ഞിട്ട് പോ…!!”

 

അതിന് പക്ഷെ അവൻ മറുപടി കൊടുത്തില്ല… ഡ്രൈവിംഗ് സീറ്റിൽ അനീഷിനെയും തൊട്ടടുത്ത് സിദ്ധുവിനെയും ഇരുത്തി അനീഷിന്റെ പുതിയ കാർ പുറത്തക്ക് കുതിച്ചു…

 

“പറേടാ…. എങ്ങോട്ടാ പോവണ്ടത് .. ഈ പോക്ക് നേരെ ഹിമാലയത്തിലോട്ട് വേണേലും ഞാൻ കൊണ്ടുപോകും…!!”

 

അതുകേട്ടു സിദ്ധു ചെറുതായൊന്ന് ചിരിച്ചു… എപ്പോഴും സന്തോഷത്തോടെ നിർത്താതെ സംസാരിക്കാറുള്ള സിദ്ധു ഇതുവരെ ഒന്നും മിണ്ടാത്തത് അനീഷിനെ ചെറുതായി അസ്വസ്ഥനാക്കി…

36 Comments

  1. Bro kadalkshobham baakki ndavumo please reply

  2. Super.

  3. കഥ പൊളിച്ചു ഒറ്റ പേജ് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും വളരെ ഇഷ്ടായി.
    അവന്റെ മരണം ഞാനും ആഗ്രഹിച്ചെങ്കിലും ഒരു കാര്യത്തിൽ ഇപ്പോഴും വിശ്വസിക്കുന്നു
    Forgiveness is the best Revenge.
    പുതിയ കഥയും ആയി വേഗം വരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. Forgiveness is the best Revenge.
      ശെരിയാണ് പക്ഷെ നമ്മളോട് ചെയ്തതിൽ പശ്ചാത്തപിച്ച് ജീവിതം മുഴുവൻ നീറി കഴിയുമെങ്കിൽ മാത്രം…

      ഒരുപാട് സ്നേഹം bro ❤❤

  4. ഏക - ദന്തി

    എജ്ജാതി ഭാവന … കൊള്ളാം അപ്പുക്കുട്ടൻ …
    തോനെ ഹാർട്സ്

    1. Thank you ❤❤❤
      ഞാനും തോനെ ഹാർട്സ് ❤❤❤

  5. കഥ ഒരു രക്ഷയും ഇല്ല പൊളിച്ചു
    പാവം ലോറികാരൻ അയാൾക്ക് വണ്ടി നന്നാക്കാനുള്ള പൈസ ആര് കൊടുക്കും
    അയാളുടെ കല് ഒടിഞ്ഞാലോ
    അയാള് പൊന്നുപോലെ കൊണ്ടുനടന്ന വണ്ടിയായിരിക്കും ???
    ആ പാവം ലോറിക്കാരന്റെ കുടുംബം നീ പട്ടിണിക്ക് ആക്കിയാലോട?

    1. ഏയ്യ് അനീഷ് ചെന്ന് തലവെച്ചതല്ലേ നഷ്ടം ലവന്റെ വീട്ടുകാര് കൊടുത്തോളും എന്തേലും നഷ്ടപരിഹാരവും കിട്ടും പുള്ളി രക്ഷപെട്ടു

  6. വൗ ഇജാത്തി പ്രേതികാരം വീട്ടൽ പ്രേതങ്ങൾക്കും സങ്കല്പങ്ങൾ ഉണ്ടല്ലേ നന്നായിരുന്നു ഇഷ്ട്ടായി

    1. പിന്നേ അവരും മനുഷ്യരല്ലേ ???

      Thank you ❤❤

  7. Content super✍️✍️???

    1. അപ്പു

      Thank you bro ❤❤

    1. അപ്പു

      ???

  8. പൊളി മാന്‍..!!?

    അല്ല ഹമുക്കേ.. അണക്കെവിടന്നാ ഇജ്ജാതി ആശയങ്ങള്‍ ഒക്കെ കിട്ടുന്നത്..??!!?
    ഇനി അനക്ക് വല്ല ആത്മാവും കസ്റ്റഡീലുണ്ടോ ആശയങ്ങള്‍ ഇറക്കിത്തരാന്‍..???
    ഞാന്‍ ഫസ്റ്റ് അടിച്ചു പോയപ്പോ കരുതീല ഇതിത്രേം അടിപൊളി സാനം ആണെന്ന്..?

    എന്തായാലും ഒരു രക്ഷേം ഇല്ലാത്ത സാനം.. വ്യത്യസ്തത എന്നൊക്കെ പറഞ്ഞാ ഇതാണ്.. ഒരിക്കലും കരുത്തില്ല സിദ്ധാര്‍ഥ് ഒരാത്മാവാണെന്ന്.. എന്നാ നീയ് അമ്പരപ്പിച്ചു കളഞ്ഞു.. കഥേടെ ഒഴുക്കില്‍ നിന്നിശ്ശി പോലും പുറത്തു പോവാതെ അവനാത്മാവാണെന്ന് വായനക്കാര്‍ക്ക് മനസിലാക്കിക്കൊടുത്തു.. കയ്യടക്കം അപാരം..!! ??

    പക്കേങ്കി ഒരിതുണ്ട്.. സിദ്ധാര്‍ഥ് മരിച്ചത് ഇവനാത്മഹത്യം ചെയ്യാമ്മേണ്ടി കാറിടിച്ചപ്പഴല്ലേ..?? പിന്നെമെന്തു കൊണ്ട് സിദ്ധുയിവനെക്കൊണ്ട് ലോറീലിടിപ്പിച്ചു..?? ബൈക്കിനെ അപേക്ഷിച്ച് അപകട സാധ്യത കുറവാണേലും ആയിക്കൂടാ എന്നില്ലല്ലോ..!! ഇനി മരിച്ചിട്ടൊന്നും ഇല്ലേല്‍ തന്നെ “ശാരീരിക” കേടുപാടുകള്‍ ആ ലോറിയെന്ന “സ്വപ്നസാക്ഷാല്‍ക്കാരത്തിനു” പറ്റില്ലേ..??!! അതിവന്‍ എന്ത് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടി ഇതൊക്കെ ചെയ്തു, അതിനു നേരെ എതിരാവില്ലേ..!!??

    അടുത്ത ‘അത്ഭുതത്തിനായി’ കാത്തിരിയ്ക്കുന്നു..!!

    1. അവസാനം ചോദിച്ചത് എനിക്ക് മനസിലായില്ല ????? ഒന്നൂടി ചോയ്ക്കുവോ ???

      1. അടാ ഹമുക്കേ.. അന്നേ ഇത്രയ്ക്കു പുകഴ്ത്തീട്ടും ഇജ്ജത് മാത്രേ കണ്ടുള്ളൂ ലേ..

        സിദ്ധു അനീഷിന്‍റെ വണ്ടിയിടിച്ചാണല്ലോ മരിച്ചത്.. അതിന്‍റെ പ്രതികാരം ആയിട്ടാണ് അനീഷിനെ ഇത്ര ഉയരത്തിലെത്തിച്ചു താഴെക്കിട്ടതും..
        അപ്പോള്‍ അവസാനം കാറ് കൊണ്ടുപോയി ലോറീല്‍ ഇടിപ്പിചില്ലേ, അതെങ്ങനാ ശരിയാവാന്ന്..?? അഥവാ ഈ അപകടത്തില്‍ വീണ്ടും ലോറിയിലെ ആരെങ്കിലും മരിച്ചാല്‍ അവന്‍ ചെയ്തതൊക്കെ പാഴ്വേലയ്ക്കു തുല്യമാവില്ലേ..?? കാരണം ഈ അപകടത്തില്‍ ലോറിയിലെ ഒരാള്‍ മരിക്കുമ്പോള്‍ സിദ്ധാര്തിനു വന്ന അതെ അനുഭവം തന്നെയാണ് അയാള്‍ക്കും ഉണ്ടാവുക.. അതിന്‍റെ വേദന മനസിലാക്കിയ സിദ്ധു വല്ല മരത്തിലും കൊണ്ട് പോയി ഇടിപ്പിയ്ക്കുന്നതിനു പകരം വേറെയൊരു മനുഷ്യനെ ( അഥവാ ലോറിയെ ) കൊണ്ട് പോയി ഇടിപ്പിച്ചു..!!

      2. അടാ ഹമുക്കേ..അന്നേ ഇത്രയ്ക്കു പുകഴ്ത്തീട്ടും ഇജ്ജത് മാത്രം കണ്ടുകളഞ്ഞല്ലോ..!!??

        അനീഷിന്റെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലാണല്ലോ സിദ്ധാര്‍ഥ് കൊല്ലപ്പെട്ടത്.. അതിനുള്ള പ്രതികാരം ആയിട്ടാണ് ഇവനെ സിദ്ധു കൊലയ്ക്കു കൊടുക്കുന്നതും..

        അപ്പോള്‍ ഞാന്‍ ചോദിക്കുന്നത്, ഒരു മരണത്തിന്‍റെ വേദനയും അത് കുടുംബത്തിനു നല്‍കുന്ന നഷ്ടങ്ങളുടെ ആഴവും കൃത്യമായി മനസിലാക്കിയ സിദ്ധുവെന്തു കൊണ്ട് അതുപോലെയുള്ള മറ്റൊരു അപകടം ഉണ്ടാക്കി..??

        അവനു വല്ല മരത്തേലും കൊണ്ടിടിപ്പിച്ചാല്‍ പോരായിരുന്നോ..??!!

        ഇനി നേരത്തെയിട്ട കമന്റ്‌ കൂടി കൂട്ടിവായിയ്ക്ക്..!!????

        1. അപ്പു

          അതെല്ലാം ഞാൻ കണ്ടു ??? ഇത് ഒന്ന് clear ആക്കിയിട്ട് ബാക്കി പറയാന്നു വിചാരിച്ചതാ…

          ഇനി സംശയം ഒരു മരത്തിൽ കൊണ്ടിടിക്കുന്നതും പരമാവധി വേഗത്തിൽ ഏകദേശം അതേ സ്പീഡിൽ വരുന്ന മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും തമ്മിൽ വ്യത്യാസമില്ലേ… പിന്നെ അനീഷിന്റേത് ഒരു കാറും അത് ചെന്നിടിക്കുന്നത് വലിയൊരു ലോറിയുമല്ലേ… ലോറി ഡ്രൈവർക്ക് ഒന്നും പറ്റില്ല പിന്നെ പുള്ളി അങ്ങോട്ടല്ലല്ലോ അനീഷ് ഇങ്ങോട്ടല്ലേ വന്നിടിക്കുന്നത് അതുകൊണ്ട് ആ രീതിയിലും safe..

          പിന്നെ ഇത്രയും നല്ല വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷമുണ്ട് അത് എഴുതിയിട്ട് സംശയം ചോദിക്കാമെന്ന് വിചാരിച്ചതാണ് പിന്നെ നീയായതുകൊണ്ട് എന്തായാലും reply കിട്ടും അപ്പൊ പിന്നെ അത് കഴിഞ്ഞ് പറയാല്ലോ എന്ന് വെച്ചതാ… ഇനിയും ഇങ്ങനെ ബല്യ ബല്യ കമെന്റുകൾ ഞാൻ പ്രതീക്ഷിക്കുന്നു ??

          ഒരുപാട് സ്നേഹം ❤❤❤

  9. നിധീഷ്

    1. ❤❤

  10. കൊള്ളാം ഒരു പേജിൽ തീർത്ത നല്ലൊരു കഥ… അനാവശ്യ ഏച്ചുകെട്ടലുകളില്ല… ഒടുക്കം അടിപൊളിയൊരു ട്വിസ്റ്റും…

    എന്നാലും ലോറി കയറ്റി കൊല്ലണ്ടായിരുന്നു… ഒരു വെറൈറ്റിക്കു കാറോടെ നരകത്തിൽ കൊണ്ടോവാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം… ???

    ???

    1. U mean ഒരു അപ്രത്യക്ഷമാകൽ ???… മരണത്തിന്റെ വേദന അറിയണ്ടേ ??

  11. ആഹാ കൊള്ളാമല്ലോ കളി.. അത് നല്ലൊരു പ്രതികാരം ആയിരുന്നു❤️

    1. Ente comment mod poyi. Varuvo entho

  12. വീണ്ടും ഒരു horror ആയിട്ടാണല്ലോ ഒടിയാ വരവ് ??

    1. പ്രണയിക്കാൻ നീയുണ്ടല്ലോ… എനിക്ക് പ്രണയം വരൂല ??

      1. പ്രണയം trying ആണ് ബോസ്സേ ?

  13. കിച്ചു

    കിളിപ്പാറിപ്പോയ് ?

    1. ??? തിരിച്ച് വിളിക്കാം

  14. Yay.

    1. Ehh

      1. NITHIN RAJAGOPAL

        ആശാനെ നിങ്ങക്കേവിടുന്ന് കിട്ടുന്നു ഇജാതി കണ്ടെന്റ്സ്. അനീഷിന്നു ഇത് തന്നെയാണ് വേണ്ടിയിരുന്നത്
        മറ്റൊരു കഥക്കുവേണ്ടി കാത്തിരിക്കുന്നു
        ❣️❣️❣️❣️❣️❣️❣️

Comments are closed.