പ്രിൻസി – തനിക്ക് ഞാൻ ഈ കോളേജിൽ പ്രിൻസിപൽ ആയി ഇരിക്കുന്നൊണ്ട് വല്ല കുഴപ്പോം ഉണ്ടോ?
മുരളി – അതെന്താ സാർ അങ്ങനെ ചോദിച്ചേ?
പ്രിൻസി -തന്റെ ഇമ്മാതിരി ഉപദേശം കൊണ്ട് ചോദിക്കുവാ.
…………..
വിവിയുടെ മനസ്സ് അപ്പോളും കലുഷിതമായിരുന്നു.
എന്നായാലും ആദി ഒക്കെ അറിയും.
എല്ലാം അറിഞ്ഞാൽ ആദി എങ്ങനെയാ
റിയാക്ട് ചെയ്യുക.
അവൻ പിന്നെ എന്നോട്…….
അവന്റെ മുന്നിൽ ചോദ്യങ്ങളുടെ കൂമ്പാരം തന്നെ പൊട്ടിമുളച്ചു.
വർഷങ്ങൾക്ക് മുൻപ്…,👣👣👣
“അല്ല നിന്റെ പേര് എന്താന്നാ പറഞ്ഞെ ”
“വിവേക് ”
“നാടെവിടാ ”
“പെരുമണ്ണാപുരം.”.
ആദി -പെരുമണ്ണാപുരം, കേട്ടിട്ട് പോലും ഇല്ല. എവിടാടാ ഈ പട്ടിക്കാട്.
“നിനക്കൊക്കെ അത് പട്ടിക്കാട് ആയിരിക്കും.പക്ഷേ എനിക്ക്, എന്റെ നാട്ടുകാർക്ക് ഒക്കെ അത് സ്വർഗ്ഗ, ഒരിക്കൽ നിന്നെ ഞാൻ അങ്ങോട്ട് കൊണ്ടൊവുന്നുണ്ട് ”
ആദി -“അയ്യോ ഞാൻ ഇല്ലേ, എന്ത് കാണാൻ ആണ് അവിടെ വന്നിട്ട് ”
“കാണാനോ, ഒരുപാട് ഉണ്ട് പൂത്തിരി മലയുണ്ട്, പൂക്കാടൻ കാടുണ്ട്, പൂത്തിറ ദേവിയുണ്ട് ”
ആദി – ദേവിയോ, കാണാൻ കൊള്ളാവോ?
ആദി ഒന്ന് ചിരിച്ചു.
“കളിയാക്കണ്ട മോനെ, പിന്നേ ഒരുപാട് ആൾക്കാർ, അവരുടെ വിശേഷങ്ങൾ….
എന്റെ നാടിന്റേം നാട്ടുക്കാരുടെയും വിശേഷങ്ങൾ കേട്ടാൽ പിന്നെ നീ നാട് മാറി താമസിക്കും, അതാണ് പെരുമണ്ണിന്റെ വിശേഷങ്ങൾ…..”
…… 👣👣👣👣👣
പെട്ടെന്ന് ഒരു ഹോൺ കേട്ട് വിവി സ്വബോധത്തിലേക്ക് തിരിച്ച് വന്നു.
വിജനമായ റോഡിൽ അവന്റെ മുന്നിലേക്ക് ഒരു ബെൻസ് കാർ വന്നു നിന്നു.
(തുടരും…..)
(നായിക ഉണ്ട്. വൈകാതെ വരും. കൂടാതെ ലൈക്സ് ഉം വരണം 🫤 സപ്പോർട്ടും.)
Bakkii epolla