അനാർക്കലി 4😍. [ARITHRA] 174

വിവി -“അത് പിന്നെ സ്മിത ടീച്ചർ പാവല്ലേടാ, പണ്ട് നമ്മടെ കൂടെ നിന്ന ചുരുക്കം ടീച്ചേർസ് ഒരാൾ അല്ലെ, ടീച്ചർ ഒന്നും പറയാൻ പറ്റാതെ നിൽക്കണ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു നീറ്റൽ അതോണ്ട് മാത്രമാണ്…. ”

“നീ അത് വിട് ”

വിവി – ഇനി ഇതിന്റെ പേരിൽ എന്ത് കുരിശാണോ എന്തോ കെട്ടി കേറി വരാൻ പോണേ.

പുറത്തേക്ക് നോക്കിയപ്പോൾ ചെറുതായി മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.
വേനൽ മഴ.
അത് വരണ്ട മണ്ണിലേക്ക് ആഞ്ഞു പതിക്കുമ്പോൾ മണ്ണ് മുകളിലേക്ക് ഉയർന്നു പൊങ്ങുന്നു.
കൂടെ മണ്ണിന്റെ മണവും.
അൽപസമയത്തിന് ശേഷം ആ മണം എങ്ങോ അപ്രത്യക്ഷമായി.

മഴ അതിന്റെ സംഹാര ഭാവത്തിലേക്ക് എത്തുന്നുണ്ട്.

വിവിയും പുറത്തേക്ക് കണ്ണും നട്ടിരിപ്പാണ്.

“അല്ല മോനെ നീ എപ്പോളാ എന്നെ നിന്റെ നാട്ടിലേക്ക് കൊണ്ടുപോണേ ”

അവന്റെ മുഖത്ത് പെട്ടെന്ന് ഒരു ഞെട്ടൽ.

വിവി -പോവടാ , ഞാൻ നിന്നെ കൊണ്ടോകുന്നുണ്ട്, വൈകാതെ.

“ഇത് ഞാൻ കുറേ ആയി കേൾക്കാൻ തുടങ്ങീട്ട്, ഞാനൊരു വരുത്ത് അങ്ങോട്ട് വരും”

വിവി – ഹേയ് അതൊന്നും വേണ്ടാ.
നമ്മൾക്ക് ഒരൂസം പോകാം.

“ഞാൻ കൊറേ ആയി ശ്രദ്ധിക്കുവാ, ഞാൻ നിന്റെ നാട്ടിൽ വരുന്ന കാര്യം ചോദിക്കുമ്പോൾ മാത്രം നിനക്ക് വല്ലാത്ത ഒരു ഞെട്ടൽ, എന്താടാ ഞാൻ അറിയാൻ പാടില്ലാത്തത് എന്തേലും നീ അവിടെ ഒളിപ്പിച്ചിട്ടുണ്ടോ വല്ല ചിന്നവീട് സെറ്റ്അപ്പ്‌ വല്ലതും ”

വിവി -കോപ്പാണ്, ചിന്നവീട്, ഇവിടെ മര്യാദക്ക് ഒരു വീട് കിട്ടുന്നില്ല അപ്പോളാ.

“ഞാൻ ചുമ്മാ പറഞ്ഞതാടാ, നീ എന്നോട് ഒന്നും മറച്ചു വെക്കില്ലാന്ന് എനിക്കുറപ്പാ, നീ എന്റെ നന്പൻ അല്ലെടാ. എന്നാലേ മോനെ നീ ഇവിടെ മഴയും കണ്ടിരിക്ക് എനിക്ക് ചെറിയൊരു പരിപാടിയുണ്ട് ”

അതും പറഞ്ഞു ആദി നടന്നകന്നു.

………………………………………………………….

പെട്ടെന്നൊരു കാറ്റ് വന്നു വിവിയുടെ കണ്ണിൽ തങ്ങി നിന്നിരുന്ന തുള്ളിയെ താഴേക്ക് വീഴ്ത്തി.

ഒരു അശരീരി പോലെ എന്റെ കാതുകളിൽ അത് മുഴങ്ങി…..

“അവൻ നിന്നെ ജീവനേക്കാൾ ഏറെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. നീയോ…… നീയോ…….”

വിവി ഫോൺ കയ്യിലെടുത്തു.
ഏതോ നമ്പർ ഡയൽ ചെയ്തു.

“എനിക്ക് നിന്നെ ഇന്ന് തന്നെ കാണണം.”

……………………………………………………….

പ്രിൻസി -തനിക്ക് സമാധാനം ആയല്ലോ.
ഞാൻ ഒരു വിധം കരക്കടുപ്പിച്ചു കൊണ്ട്വന്നതാ.

മുരളി – അവരൊക്കെ ഒന്ന് അടങ്ങിയെന്ന ഞാൻ കരുതിയെ.

പ്രിൻസി – ആ കരുതലിനു ഒരു തീരുമാനം ആയല്ലോ, ഇനി മേലാൽ ഇമ്മാതിരി കരുതലുമായി എന്റെ മുന്നിൽ കണ്ടാൽ…..

മുരളി – സാർ, ഇതിങ്ങനെ വിട്ടുകൊടുക്കരുത്.

3 Comments

Add a Comment
  1. നിങ്ങൾ ഇട്ട കമന്റ്‌ ഞാൻ കാണാത്തത് ആകും എന്ന് കരുതാൻ ആണ് എനിക്കിഷ്ട്ടം,, എന്നാലും ഞാൻ പറയട്ടെ ഒരു കമന്റ്‌ മാത്രേ ഞാൻ കാണുന്നുള്ളൂ. അതോണ്ട് പറഞ്ഞതാ.

    1. എഴുതുവാ ബ്രോ,,, പിന്നെ കഷ്ടപ്പെട്ട് എഴുതി ഇട്ടിട്ടും കാര്യമൊന്നും ഇല്ലല്ലോ,,, പലരും ഒന്ന് കമന്റ്‌ പോലും ചെയ്യുന്നില്ല (ഇനി നിങ്ങൾ ചെയ്തിട്ട് എനിക്ക് കാണാൻ പറ്റാത്തത് ആണൊന്നും അറിയില്ല ).

      എന്തായാലും എഴുതാൻ ഒരുഷാർ ഇല്ലാ.
      പ്രോത്സാഹനം ആണല്ലോ എല്ലാം ചെയ്യാൻ ഉള്ള ഒരു motive, ഇവിടെ ഇപ്പൊ അതില്ല.

      ഈ കമെന്റ് നിങ്ങൾ കാണുമോന്നും എനിക്കിറുപ്പില്ല,,, അങ്ങനെ ആയിട്ടുണ്ട് ഈ സൈറ്റ് ന്റെ അവസ്ഥ…
      നാൾക്ക് നാൾ ഇല്ലാതാകുന്നു. എങ്ങനെ ഉണ്ടായിരുന്ന സ്ഥലം ഇപ്പൊ ഇങ്ങനെ ആയി.

      പിന്നെ എങ്ങനെയാ ബ്രോ എഴുതാൻ താല്പര്യം ഉണ്ടാകുക.

      അടുത്ത പാർട്ട്‌ കഴിയുന്ന വിധം എഴുതുന്നുണ്ട്..
      അത് കഴിഞ്ഞുള്ള ഭാഗം ജലരേഖ പോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *