അനാർക്കലി 4😍. [ARITHRA] 137

ബാക്കിയുള്ളോർ എന്നെ നോക്കി.

സ്മിത ടീച്ചറുടെയും മുഖത്ത് ചിരിയാണ്.

വിവിയുടെ മുഖത്ത് ചിരിയാണോ ദേഷ്യമാണോ എന്നറിയാൻ കഴിയാത്ത ഭാവം ആണ്.

പ്രിൻസി പൂർണമായും ഞെട്ടിയിട്ടുണ്ട്.

മുരളിയും തരിച്ചിരിപ്പാണ്.

പക്ഷേ പെട്ടെന്നു തന്നെ.

മുരളി – അതിപ്പോ സാർ മാത്രം തീരുമാനിച്ച മതിയോ.

“മതി, ഇന്നിപ്പോ ഞാൻ മാത്രം തീരുമാനിച്ചാൽ മതി, ഇനിയിപ്പോ മുരളി സാർ നു അത്രയും ഡൌട്ട് ഉണ്ടേൽ നമ്മുടെ ബഹുമാന്യ പ്രിൻസിപ്പൽ ഭാസ്കര കുറുപ്പ് സാറിനോട് ഒന്ന് ചോദിച്ചു നോക്ക്, സാറിനും വേണ്ടാന്ന് തന്നെയാ അല്ലെ സാറേ ”

മുരളി പെട്ടെന്ന് പ്രിൻസിപ്പലിനെ നോക്കി.

ഭാസ്കരൻ സാർ ദയനീയമായി മുഖം താഴ്ത്തി.

“അപ്പൊ മീറ്റിംഗ് ഡിസ്മിസ്സ് എല്ലാരും പൊയ്ക്കോളൂ.”

ബാക്കിയുള്ളോർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

സ്മിത ടീച്ചർ അടുത്തേക്ക് വന്നു ഞങ്ങളെ ഒന്ന് നോക്കി എന്റെ തോളത്ത് തട്ടി നടന്ന് പോയി.

ബാക്കിയുള്ളോരുടെ മുഖത്തെ എന്ത് ഭാവം ആണെന്ന് എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല.

അവരും പല വഴിക്ക് പോയി.

ഞാൻ വിവിയുടെ തോളിൽ കയ്യിട്ട് കാഴ്ചകൾ നോക്കി നിന്നും.

വിവി എന്റെ കൈത്തട്ടി പുറത്തേക്ക് നടന്നു.

…………………………………………………………………

“അവിടെ ഇപ്പൊ എന്താടാ നടന്നെ കുറുപ്പും മുരളിമ് എന്താടാ അങ്ങനെ പെട്ടെന്ന് സ്റ്റക്ക് ആയി പോയത്, നമ്മൾ വല്ലതും പറഞ്ഞിരുന്നേൽ എടുത്തിട്ട് കൊടയല്ലോ, ഇപ്പൊ നോക്ക് ആാാ ആദി സാർ സൗമ്യമായി നിന്ന് ഊക്കിട്ടും അയാൾ കമാ ന്ന് മിണ്ടിയോ?”

“ബിജിത്ത് സാർ ഇവിടെ പുതിയത് അല്ലെ അതോണ്ടാ സാറിനൊന്നും മനസിലാവാതെ”

“എന്നാലും ഒരു പ്രിൻസിപ്പൽ നോട്‌ ഇങ്ങനെ ഒക്കെ പറയാന്നു വച്ചാൽ ”

“ബിജിത്ത് സാറേ ഞാൻ പറഞ്ഞില്ലേ, അവിടെ പ്രിൻസി അല്ല കോളേജ് ന്റെ ഓണർ വന്നു ഡയലോഗ് അടിച്ചാലും ആദി എതിർത്താൽ പരിപാടി അവിടെ സ്റ്റോപ്പാ അതാ, ജനുസ്സിന്റെ ഗുണമാണ്.
മാഷിനി എന്തൊക്കെ അറിയാൻ കിടക്കുന്നു.”

……………………………………………………………..

“എന്താടാ വിവി, എന്ത്പറ്റി നീ കൂടി സമ്മതം തന്നിട്ടല്ലേ ഞാൻ അതൊക്കെ പറഞ്ഞത് ”

“ഞാൻ സമ്മതം തന്നോ എപ്പോ?”

“പിന്നെ നീ എന്തിനാ എന്റെ കൈ വിട്ടത് അപ്പോൾ ”

വിവി – കൈ വിട്ടാൽ സമ്മതം തന്നൂന്നാണോ മോനെ?

“ടാ വിവി നീ വെറുതെ കിടന്ന് ഉരുളല്ലേ”

അപ്പോളേക്കും വിവിയുടെ മുഖത്ത് ചെറിയൊരു ചിരി വന്നു.

“നിന്നെ ഞാൻ എത്രയായെടാ കാണാൻ തുടങ്ങീട്ട്, സ്മിത ടീച്ചർ ഒറ്റക്കായപ്പോൾ തന്നെ നിന്നെ ഞാൻ ശ്രദ്ധിച്ചതാ, അപ്പൊ മുരളിയെ നിന്റെ കൈയിൽ കിട്ടിയിരുന്നേൽ നീ അപ്പൊ പൊട്ടിച്ചേനെ “

Leave a Reply

Your email address will not be published. Required fields are marked *