അനാർക്കലി 4😍. [ARITHRA] 159

ഞാൻ വിവിയുടെ മുഖത്തേക്ക് നോക്കി, അവൻ എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

കുമാർ നിന്ന് സംസാരിക്കുമ്പോളും വിവിയുടെ വലതു കൈ എന്റെ ഇടത് കൈക്ക്മേൽ വച്ചിട്ടുണ്ട്.

അവനറിയാം എന്നെ അതോണ്ടാവും.

വിവി – കുമാരൻ കത്തി കേറുവാണല്ലോ?

“നടക്കട്ടെ ടാ, നമ്മൾ ഇപ്പോൾ നോക്കുകുത്തികൾ അല്ലേ.”

ഇടക്കിടക്ക് പ്രിൻസി ഞങ്ങളെ ഉറ്റു നോക്കുന്നുണ്ട്.

കുമാർ – അപ്പൊ ഓരോരുത്തരുടെയും അഭിപ്രായം പറയാം.

ശശി സർ.- നല്ലൊരു തീരുമാനം ആണ്. കോളേജിന്റെ ഓവർഓൾ മുഖചായ തന്നെ മാറും.

ഒട്ടുമിക്ക പേരും അതിനെ അനുകൂലിച്ചു തന്നെ പറഞ്ഞു. പക്ഷേ പെട്ടെന്നൊരു എതിർ ശബ്ദം എനിക്കും വിവിക്കും ഞെട്ടൽ ആയിരുന്നു, സ്മിത മിസ്സ്‌ ആണ്.

“സാർ ഇപ്പോൾ ഇങ്ങനെയൊരു കെട്ടിടത്തിന്റ ആവശ്യം എന്താണ്. ആൾറെഡി നമുക്ക് നല്ല സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾ ഉണ്ട്. നല്ല റിസൾട് ഉം ഉണ്ടാക്കുന്നുണ്ട്. പിന്നെ ഇനിയൊരു കെട്ടിടം നമുക്ക് വേണോ ”

മുരളി – ഓഹ് വന്നല്ലോ പരിസ്ഥിതി സ്നേഹി. ടീച്ചർ ഇങ്ങനെ പിന്തിരിപ്പൻ ആകല്ലേ ടീച്ചറെ…

എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട്.
ഞാൻ വിവിയെ നോക്കി അവന്റെ മുഖത്തും അതൊക്കെ തന്നെ അവസ്ഥ. ആ മുരളിയെ കൈയിൽ കിട്ടിയാൽ മുരളി ഇപ്പോൾ തീർന്നത് തന്നെ.

സ്മിത – അതെ സാർ ഞാൻ പരിസ്ഥിതി സ്നേഹി തന്നെയാ,,വികസനത്തിന്റെ പിന്നാലെ പോകുമ്പോ, ഇതുകൂടി നോക്കാൻ കുറച്ചു ആൾക്കാർ വേണ്ടേ.

മുരളി – അതെ അതെ വേണം, അല്ലേലും ടീച്ചർക്ക് പണ്ടേ ഇത് തന്നെ ആയിരുന്നല്ലോ പണി.
അതിനു കൂട്ടായി കൊറേ ആൾക്കാരും.

അത് പറഞ്ഞശേഷം മുരളി ഞങ്ങളെ ഒന്ന് നോക്കി.

അപ്പൊ ബോധപൂർവ്വം ഞങ്ങൾക്കിട്ട് വെക്കുന്നതാ.

പ്രിൻസി, മുരളിയെ തട്ടി നിർത്താൻ ആവത് പറയുന്നുണ്ട്.
പക്ഷേ അയാൾ പ്രസംഗത്തിന്റെ ആവേശത്തിൽ നിന്ന് ഇപ്പോളും താഴോട്ട് ഉറങ്ങീട്ടില്ല. അതോണ്ട് അങ്ങ് കത്തി കേറുവാ.

മുരളി – പണ്ടേ മിസ്സ്‌ ഇങ്ങനെയാ.
പണ്ടത്തെ കാലൊക്കെ പോയി ടീച്ചറെ.
പണ്ടത്തെ പുലികൾ ഒക്കെ ഇപ്പൊ പൂച്ചകൾ ആണ്, അവരെ കണ്ടിടാണ് മിസ്സിന്റെ ഈ നെഗളിപ്പ് എങ്കിൽ അത് വേണ്ട.

മിസ്സിനു പിന്നെ ഒന്നും പറയാൻ ഇല്ലാത്തത് പോലെയായി, ചെറുതായി ഒന്ന് കണ്ണ് നിറഞ്ഞിട്ടുണ്ട്.
മിസ്സ്‌ ആ കണ്ണോട് കൂടി തന്നെ ഞങ്ങളെ നോക്കി.
വെറുതെ ഒന്ന് പുഞ്ചിരിച്ചു.

അതോടെ എന്റെ കയ്യിൽ ഉള്ള വിവിയുടെ പിടുത്തം അതോടെ അഴിഞ്ഞു.

അവനും അതങ്ങോട്ട് ഇഷ്ട്ടായില്ല എന്ന് സാരം.

മതി എനിക്ക് അത് മാത്രം മതി.

ഞാൻ എഴുന്നേറ്റു.

“എനിക്കൊരു അഭിപ്രായം പറയാൻ ഉണ്ട്.”

അതോടെ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി.

“നമ്മുടെ കോളേജിന് നിലവിൽ നല്ല സൗകര്യങ്ങൾ ഉണ്ട്. അതുകൊണ്ട് പുതിയ കെട്ടിടം എന്ന പ്ലാൻ നമ്മൾക്ക് വേണ്ട., ഇനി അതിന്മേൽ ഒരു ചർച്ചയും വേണ്ട .”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *