അനാർക്കലി 4😍. [ARITHRA] 44

വിവി – എല്ലാം ഓർമ ഉണ്ടല്ലോ നിനക്ക്.
ഇനി നീയായിട്ട് പുതിയ പ്രശ്നങ്ങളിലേക്ക് പോയ്‌ ചാടണ്ട.

“എടാ എന്നാലും….”

വിവി -“ഒരു എന്നാലും ഇല്ല. ഇതിന്റെ ഒക്കെ പിന്നാലെ നടന്നിട്ട് നഷ്ട്ടം മാത്രേ കൈമുതൽ ആയി ഉണ്ടായിരുന്നുള്ളു.
അത് ഞാൻ നിന്നോട് പ്രത്യേകം പറയണ്ടല്ലോ. ”

വിവിയുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും എല്ലാം കലർന്നിരുന്നു.

വിവി – നമ്മൾ പോകുന്നു, അവർ എന്തേലും പറയുന്നു, പരിപാടി തീരുന്നു. നമ്മൾ ഇറങ്ങി പോരുന്നു.അത്രേള്ളൂ, അതെ ഉണ്ടാവാൻ പാടുള്ളു.

അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി.

പിന്നെ നടന്നങ് പോയി.

അവന്റെ പിന്നാലെ ഞാനും.

ഞങ്ങൾ രണ്ടു പേരും യോഗം നടക്കുന്ന ഹാൾ ലേക്ക് കയറി.

……………………………………………………………………..

പ്രിൻസിപ്പൽ റൂം.
……………………………………

പ്രിൻസി -“കൊറേ കാലായി ഞാനത് പൊളിക്കണം പൊളിക്കണം എന്ന് കരുതിയിരിക്കുന്നു, ഇപ്പോള സമയം ഒന്ന് ഒത്തു വന്നത്, ബിൽഡിംഗ്‌ ഒക്കെ തുടങ്ങാൻ പറ്റിയ ബെസ്റ്റ് സ്ഥലം ആണ്”

കുമാർ -“സാറേ സാറിന്റെ ശുഷ്കാന്തി എന്തിനാന്നൊക്കെ നമ്മക് അറിയാം. കമ്മിഷൻ ആയും മറ്റുമായും കൊറേ കീഷേൽ വീഴുമല്ലോ ”

പ്രിൻസി -ഒന്ന് പതുക്കെ പറയെടോ, ആരേലും കേട്ടാൽ ഉണ്ടല്ലോ.

കുമാർ -“ആര് കേൾക്കാൻ ആണ് സാറേ.
പിന്നെ സാറിന്റെ പുതിയ വീടുപണി പോലും, ഈ പണി കണ്ടിട്ടാ തുടങ്ങിയെന്നു എനിക്കറിയാം ”

പ്രിൻസി – ടോ പിള്ളേർ ഒക്കെ പോകുന്ന വഴിയാ അപ്പുറത്, താൻ ഒന്ന് മിണ്ടാതിരുന്നേ.

കുമാർ -“പിള്ളേരോ, സാർ എന്താണ് തമാശ പറയുവാണോ? . ഇപ്പോൾ അങ്ങനെ ആണോ. ഇപ്പൊ ഇനി ആരെ പേടിക്കാൻ ആണ് ”

പെട്ടെന്ന് പ്രിൻസിയുടെ മുഖത്ത് വല്ലാത്തൊരു പേടി വന്നു നിറഞ്ഞു.

കുമാർ -എന്താ ഭാസ്കരൻ സാറേ പെട്ടെന്നൊരു മ്ലാനത.

പ്രിൻസി -നമ്മൾ പേടിക്കേണ്ട ചില ആളുകൾ ഇപ്പോളും ഈ ക്യാമ്പസിൽ ഉണ്ടെടോ

കുമാർ – സാറൊന്ന് മിണ്ടാതെ ഇരുന്നേ, ആരാ വന്നു തടയുന്നെന്ന് നമുക്ക് നോക്കാലോ

…………………………………………………………….

“അപ്പൊ നമ്മൾ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് എന്തിനാന്ന് എല്ലാർക്കും അറിയാലോ?
നമ്മുടെ കോളേജിന്റെ മലയാളം ഡിപ്പാർട്മെന്റ് ഇടത് വശത്തു ആയുള്ള ടെന്നീസ് കോർട്ടിനു പകരം നമ്മൾ പുതിയൊരു ബിൽഡിംഗ്‌ ഉണ്ടാക്കുകയാണ് കോളേജിന്റെ സർവോപരിയുള്ള വികസനത്തിന്‌ മുതൽക്കൂട്ടാണ്…..”

മര്യാദക്ക് ക്ലാസ്സ്‌ പോലും എടുക്കാത്തവൻമാർ കോളേജിന്റെ വികസനത്തെ കുറിച് ഘോര ഘോരം പ്രസംഗിക്കുന്നത് കണ്ട് നന്നായി എനിക്ക് വിറഞ്ഞു കേറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *