അനാർക്കലി 4😍. [ARITHRA] 159

ആവണി -അതിനേക്കാൾ വലിയ പ്രശനം നമ്മളെ കാത്ത് നിൽക്കുന്നുണ്ട്.

അനു ആവണിയേ നോക്കി.

ആവണി -കാർത്തിക മനയ്ക്കൽ.

“ഇനി അതിന്റെ കുറവ് കൂടി ഉള്ളു കാർത്തു അമ്മ കൂടി വന്നാൽ പൂർണമായി.”

……..……………………………………………………………

“ടാ വിവി നീ വരുന്നില്ലേ?”

“വരുവാടാ ”

“ഇതിന് മാത്രം എന്താടാ അവിടെ, നീ ഒരു മീറ്റിങ്ങിന് അല്ലേ വരുന്നേ,അതും നമ്മുടെ ഭാസ്കരന്റെ നേതൃത്വത്തിൽ ഉള്ള പ്രഹസനം അല്ലെ ”

വിവി – നീ എന്തിനാ പോകുന്നെ എനിക്ക് നന്നായിട്ട് അറിയാം. എടാ അവർ പുതിയ ബിൽഡിംഗ്‌ എടുക്കുവോ എടുക്കാതെയോ ഇരിക്കട്ടെ. നീ എന്തിനാ അതിലൊക്കെ കേറി ഇടപെടനെ. നമ്മൾ എല്ലാം നിർത്തിയതല്ലേ, പിന്നെ എന്തിനാ.

“എടാ നീ, എന്താടാ പറയണേ ആകെ ഒരു കോർട്ട് മാത്രേ ബാക്കിയുള്ളൂ. അതൂടെ ഇല്ലാതാക്കിയാൽ പിന്നെ എങ്ങനെയാടാ!”

വിവി -“അത് നമ്മൾ നോക്കണ്ട.”

“എടാ നമ്മൾ പണ്ട് ഒരുപാട് നടന്നിട്ട് നിലനിർത്തി കൊണ്ടുവന്നതല്ലേ ആ കോർട്ട് അത് പെട്ടെന്ന് അങ്ങ് ഇല്ലാണ്ട് ആകുമ്പോൾ നമ്മൾ പിന്നെ നോക്കി നിൽക്കണോ?”

വിവി -“നോക്കി നിൽക്കണം. നമ്മൾ ഇപ്പൊ ഇവിടുത്തെ സ്റ്റുഡന്റസ് അല്ല. പഠിപ്പിക്കാൻ വന്നതാ അത് നീ ഓർക്കണം.”

അപ്പോളേക്കും ഒരു പത്ത് ഇരുപത് പിള്ളേർ ഞങ്ങളുടെ മുന്നിലേക്ക് വന്നു.

“സാർ ”

വിവി -“എന്താടാ എല്ലാരും കൂടെ ”

“സാർ ഞങ്ങളുടെ കൂടെ നിൽക്കണം ”

വിവി -“എന്തിനാ ”

“ഒന്നും അറിയാത്ത പോലെ പറയല്ലേ സാറെ, ആകെയുള്ള കോർട്ട് ആണത് അതുടെ പോയാൽ പിന്നെ ഗ്രൗണ്ട് കൂടെ ബാക്കിയുണ്ടാവു. ഇപ്പൊ നമ്മൾ അനുവദിച്ചു കൊടുത്താൽ പിന്നെ അടുത്തത് ഗ്രൗണ്ടിൽ കൂടെ ക്ലാസ്സ്‌ ഉണ്ടാക്കും ”

“എടാ അതിനിപ്പോൾ ഞങ്ങൾ എന്ത് ചെയ്യാനാ ”

“പിന്നെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങൾ രണ്ടുപേരും അല്ലെ അങ്ങോട്ട് പോണുള്ളൂ, ബാക്കിയെല്ലാരും അതെങ്ങനേലും ഒഴിവാക്കാൻ മൈൻഡ് വച് നടക്കുന്നവർ ആണ്.”

വിവി -“എടാ പുതിയ ബിൽഡിംഗ് വരുന്നത് നല്ല കാര്യം അല്ലെ, സൗകര്യം ഒക്കെ കൂടുമല്ലോ ”

“എല്ലാം അറിയാം നിങ്ങൾക്ക് രണ്ടു പേർക്കും, എന്നിട്ടും ഇങ്ങനെ പറയുമ്പോളാ സങ്കടം ”

വിവി – പറയുന്നത് മനസിലാക്കാൻ നോക്ക് പിള്ളേരെ.

“ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് സാർ, എല്ലാം.പക്ഷേ ഒരുകാര്യം മാത്രാ മനസിലാവാത്തെ നിങ്ങൾ ഒക്കെ എന്താ ഇങ്ങനെ മാറിപ്പോയെന്ന്. ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷേ അതൊന്നും ഇങ്ങനെ ആയിരുന്നില്ല. കഥകൾ അങ്ങനെ തന്നെ നിന്നോട്ടെ. ശരി സാർ.”

അവർ അവസാനം ആദിയെ നോക്കി.
പിന്നെ പതിയെ അവരെ മറികടന്നു പോയി.

………………………………………………………………

“നിനക്ക് മതിയായല്ലോ, അവരുടെ ആ നോട്ടത്തിൽ ഞാൻ നിന്ന് ഉരുകുവായിരുന്നു.”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *