അനാർക്കലി 4.
അനു ഒന്ന് ചിരിച്ചു.
ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു.
“സന്തോഷം ആയിരിക്കും ല്ലേ.”
“പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും.
അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ”
എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു.
……..…………………………………………………………
“എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ”
തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി.
പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും ഞാനൊരു ചിരി കണ്ടു.
“എന്ത് പറ്റി?”
എന്നുള്ള ചോദ്യം അവരുടെ മുഖത്ത് പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നുണ്ട്.
ഞാൻ അതിനു കാര്യമായ ഉത്തരം ഒന്നും കൊടുത്തില്ല.
പക്ഷേ ഞാൻ എന്നോട് തന്നെ ഉത്തരം കൊടുക്കേണ്ടത് അത്യാവശ്യം ആണല്ലോ.
ആരോ ഉള്ളിൽ നിന്ന് എന്നോട് ചോദിക്കുന്നുണ്ട്.
“എന്ത് പറ്റിയെന്നു “.
അവരെ കണ്ടത് മുതൽ അങ്ങനെയാണ്
ഉത്തരം ഇപ്പോളും പൂർണമല്ല.
………………………………………………
വിവി – “അപ്പൊ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ, നാളെ നമ്മൾ ഒഫീഷ്യൽ ആയി തന്നെ ക്ലാസ്സ് തുടങ്ങും. അതോണ്ടാ ഞാൻ ഇന്ന് തന്നെ എല്ലാരേം പരിചയപ്പെട്ടത്, പിന്നെ അപ്പൊ ഒന്നും പറഞ്ഞേക്കരുത് കേട്ടല്ലോ?”
സാർ.
പെട്ടെന്ന് വിളി കേട്ട വിവി അങ്ങോട്ട് നോക്കി.
“കേറി വാ രവിയേട്ട ”
രവി ഒരു നോട്ടീസ് എടുത്ത് കൊടുത്തു.
“ഇതാ ഒരു മീറ്റിംഗ് വച്ചിട്ടുണ്ട് ”
“എന്താണ് രവിയേട്ട ഇന്നത്തെ അജണ്ട ”
‘അത് വിവേക് സാറേ പഴയ കാര്യം തന്നെ ആ പുതിയ ബിൽഡിംഗ് ഇഷ്യൂ.
അത് നമ്മടെ കോർട്ട് പൊളിച്ചു അവിടെ ഉണ്ടാക്കാൻ ആണല്ലോ പ്ലാൻ ”
“ഉണ്ടാക്കി ഉണ്ടാക്കി കോളേജിൽ അല്ലെങ്കിൽ തന്നെ സ്ഥലം ഇല്ലാ, ആകെ സ്വസ്ഥത കിട്ടുന്ന കുറച്ചു സ്ഥലമാത്രേ ഇനി ബാക്കിയുള്ള അതുംകൂടെ പൊളിക്കാത്ത കുറവ് ഉള്ളു.”
“വിവി സാറേ അതൊന്നും നടക്കുംന്ന് തോന്നണില്ല ”
“അതെന്താ രവിയേട്ടാ അത്ര കോൺഫിഡൻസ് ”
രവിയേട്ടൻ ഒന്നും പറയാതെ ഒരു ചിരി മാത്രം ചിരിച് മുൻപോട്ട് നടന്ന്.
വിവി ഒന്നുടെ ഇരുന്ന് ആലോചിച്ചു.
“ദൈവമേ ആദി ”
പ്രിൻസിയുടെ ചെള്ള പൊട്ടാതെ നീ തന്നെ കാത്തോളണേ.
…….…….………………………………………………
“അച്ഛൻ ഒന്നും വന്നു കേറാതെ ഇരുന്നാൽ മതിയായിരുന്നു ”
പറയാൻ പറ്റില്ല അനു.
“അച്ഛൻ വന്നാൽ ഏട്ടനെ കാണും.
പക്ഷേ തിരിച്ചറിയുമോ?”
“തിരിച്ചറിഞ്ഞാൽ ”
അനു – ഒരു ശവം വീഴും.
ആവണി – ഒന്നോ, അപ്പൊ നമ്മളുടെ കാര്യോ? ഒന്നേൽ അച്ഛൻ വക അല്ലേൽ ചേട്ടൻ വക. ഡെഡ് ബോഡി ഉറപ്പാ.
അപ്പോളേക്കും അനു ഒന്ന് ചിരിച്ചു.
അനു – ശവം ഒന്നും വീഴില്ലായിരിക്കും.
പക്ഷേ ചേട്ടൻ നമ്മളീന്ന് വല്ലാതെ അകന്നു പോകും.
ഇത്രേം കാലം കൊതിച്ച സ്നേഹം മുഴുവൻ ഒരു നിമിഷം കൊണ്ട് നമുക്ക് നഷ്ടമാകും.