അനാർക്കലി 2❤️. [ARITHRA] 129

ഇവനെന്താ ഇവിടെ നിന്നതെന്ന് നോക്കിയപ്പോ,

വാതിൽപടിയുടെ മുകളിൽ ആയി

“Ba മലയാളം “.

അതോടെ ആ കാര്യത്തിലും ഒരു തീരുമാനം ആയി ഇനിയുള്ള കൊല്ലങ്ങൾ ഇവന്റെ കൂടെ തന്നെ തീർക്കണം.

പതിയെ ഞങ്ങൾ ക്ലാസ്സിലേക്ക് കയറി.
ഒഴിഞ്ഞിരിക്കുന്ന ബെഞ്ച് തപ്പി ഞാൻ പോയപ്പോൾ അവനും എന്റെ പിന്നാലെ വന്നു.

ഒരു ബെഞ്ചിൽ ഇരുന്നു.

അവൻ എന്നെ നോക്കിയൊന്ന് ചിരിച്ചു.
തിരിച്ച് ഞാനും

“വിവേക് ”

അവൻ കൈനീട്ടി.

“അറിയാം സീനിയർസ് നെ വരെ വിറപ്പിച്ച മുതൽ അല്ലെ ”

ഞാൻ ഒന്ന് ചിരിച്ചോണ്ട് മറുപടി കൊടുത്തു, പോരാണ്ട് സ്ഥലം si ന്റെ ഫ്രണ്ട് ഇത്രയൊക്കെ പോരെ.

അപ്പോളേക്കും അവൻ നന്നായി ചിരിക്കാൻ തുടങ്ങി.

“എടാ നിനക്ക് ഇപ്പോളും ഇൻസ്‌പെക്ടർ ബൽറാം നെ മനസിലായില്ലേ,,
ഞാൻ വിചാരിച് മമ്മൂക്കയെ അവർക്ക് മാത്രേ മനസിലാവാതെ ഇരുന്നു കാണു ന്ന്, അപ്പൊ നിനക്കും മനസിലായില്ല അല്ലെ.”

“പുല്ല്, തേഞ്ഞല്ലോ നാഥാ അപ്പൊ ഇത്രേം നേരം ഇവൻ സീനിയർസിനെ വിറപ്പിച്ചത് മമ്മൂക്കയുടെ ഇൻസ്‌പെക്ടർ ബൽറാം വെച്ചാണോ,, പോങ്ങൻമാർ….
അല്ലേൽ വേണ്ട ”

ഞാൻ അതൊക്കെ ആലോചിച്ചു വിവിയെ നോക്കുമ്പോൾ അവന്റെ മുഖത്ത് ഇപ്പോളും നല്ലയൊരു ചിരിയുണ്ട്.

അധികം വൈകാതെ ആ ചിരി എന്നിലും ഒരു സന്തോഷം ഉണ്ടാക്കി, അത് പതിയെ മറ്റൊരു ചിരിയായ് മാറി…..

ഉള്ളു തുറന്നുള്ള ചിരി.

അങ്ങനെ അന്ന് എൻറെകൂടെ കൂടിയവൻ ആണ് വിവി,
ആ ബാധ ഇപ്പോളും എന്നെ വിട്ട് പോയിട്ടില്ല.

……………………………………

“ടാ വരുന്നില്ലേ!”

“ടാ വരുന്നില്ലേന്ന്!”

പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ അന്ന് കണ്ട അതെ ചിരിയോടെ വിവി എന്റെ മുന്നിൽ നിൽക്കുന്നുണ്ട്.

വിവി – ടാ വാ പോകാം, ഒന്നാമത് ക്ലാസ്സിൽ തുടങ്ങിയിട്ടേ ഉള്ളു. അപ്പോളേക്കും നമ്മൾ ലോക ഉഴപ്പൻമാർ ആണെന്ന് പിള്ളേർ അറിയണ്ട, അറിഞ്ഞാൽ മോശാ…

“നീ അങ്ങനെ ബഹുവചനം പറയണ്ട ഏകവചനം മതി, ഉഴപ്പൻമാർ ഇല്ല, ഒരു ഉഴപ്പൻ മാത്രേ ഉള്ളു അത് നീയാ.”

വിവി – ഞാൻ ഉഴപ്പൻ, നീ തന്നെ ഇത് പറയണം. എന്നെ ആരാടാ ഉഴപ്പൻ ആക്കിയത്? നീ നീയൊറ്റുരുത്തൻ.
നിനക്ക് വിശക്കുമ്പോൾ എന്നെ കൊണ്ടോണം, നിനക്ക് പടം കാണാൻ ഞാൻ വേണം, നിനക്ക് വായിനോക്കാൻ ഞാൻ കമ്പനി തരണം, അങ്ങനെ എത്രയെത്ര ക്ലാസുകൾ.
എന്നെ തല്ലിയാൽ അവനെ ഒന്ന് തിരിച്ച് തല്ലാൻ പോലും സമ്മതിക്കാതെ എല്ലാം തീർക്കുന്നത് നീ, അങ്ങനെ ഒക്കെ നോക്കിയാൽ എന്നെ ലോക മടിയൻ ആക്കിയത് നീയാ.
മോനെ ആദി എന്നെ കൊണ്ട് പഴയ ചരിത്രങ്ങൾ ഒന്നും പുറത്ത് എടുപ്പിക്കരുത്.

അവന്റെ ഇത്തരം വാഴ്താളം ഞാൻ ഒരുപാട് കേട്ടത് കൊണ്ട് കാര്യമായി ഞാൻ ഒന്നും പറയാതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച് ക്ലാസ്സിലേക്ക് കയറിപ്പോയി, വിവിയും അതുവഴി മറ്റേതോ ഒരു ക്ലാസ്സിൽ കയറി.

4 Comments

Add a Comment
  1. Kollaam Nyce bro

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. വേറെ ആര് കമന്റ്‌ ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *