അനാർക്കലി 2❤️. [ARITHRA] 128

ബസ്സിൽ ആണ് കയറിയത് ഒടുക്കത്തെ തിരക്ക്,
കാലു കുത്താൻ ഇടമില്ല എന്ന് പറയുന്നതാവും ശരി.

ഒന്നാമത് കോളേജ്, സ്കൂൾ ഒക്കെ തുറക്കുന്ന ദിവസം,
പിന്നെ ജോലിക്കാർ വേറേം, പോരെ പൂരം.

അപ്പോളേക്കും കണ്ടക്ടർ പിന്നിലേക്ക് വന്നു, എസ് ടി കൊടുത്തു കുറച്ചു മുന്നോട്ട് നടക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ല.

ബാഗും,കാലും ഒക്കെ എവിടെയോ കുടുങ്ങി കിടക്കുന്ന പോലെ.

അതാ വരുന്നു ആ ഡയലോഗ്

“മോനെ മുന്നിൽ ഒരുപാട് സ്ഥലം ഉണ്ടല്ലോ മുന്നോട്ട് നടക്ക് അങ്ങട്ട് ”

ഇവിടെ നേരെ ശ്വാസം വിടാൻ പറ്റുന്നില്ല അപ്പോളാ അയാളുടെ മുന്നോട്ട് പോക്ക്.

വണ്ടിയിൽ വന്നാൽ മതിയാർന്നു, ഞാനൊരു ആത്മഗദം വിട്ടു.

അല്ലേലും ഇതൊക്കെ ഓരോ അനുഭവങ്ങൾ അല്ലെ,
അങ്ങനെയൊരു ആശ്വാസത്തോടെ ഞാൻ നിന്നു .

അധികം വൈകാതെ തന്നെ കോളേജിൽ എത്തി.

പേര് കാണാൻ പറ്റാത്ത വിധം തോരണങ്ങൾ ഉണ്ട്,

അതൊക്കെ ഏതോ പാർട്ടിയുടെ ജില്ലാ സമ്മേളനം ആണ് എന്നെ ഓര്മപ്പെടുത്തിയത്.

കൂടാതെ സൈഡ് സൈഡായി ഒരുപാട് മേശകളും അതിൽ ആളുകളും ഒക്കെ ഉണ്ട്.

മേശകൾക്ക് അരികിൽ ഒക്കെ എന്നെപ്പോലെ ഉള്ള സ്റുഡന്റ്സും അവരുടെ അച്ഛനും അമ്മയും….

ആകെ ഒരു ലഹളയുടെ പ്രതീതി.

അതിൽ നിന്നൊക്കെ ഒന്നൊഴിഞ്ഞു കുറച്ചൂടെ മുന്നോട്ട് നടന്നപ്പോൾ ഒരു കോളേജിന്റെ ആദ്യ ദിവസത്തിന്റെ യഥാർത്ഥ ചിത്രം എനിക്ക് കിട്ടി.

“റാഗിങ് “.

ഏകദേശം സിനിമയിൽ ഒക്കെ കാണുന്ന പോലെ തന്നെ, കൂട്ടം കൂടി നിൽക്കുന്ന സീനിയർസ് അതിനു മുന്നിൽ വിനയകുലീനർ ആയി കുറച്ചു ജൂനിയർ പിള്ളേർസ്.

ഞാൻ അതൊന്നും വല്ല്യ കാര്യമാക്കാതെ മുന്നോട്ട് പോയി അതൊന്നും എന്നെ ബാധിക്കുന്നതെല്ലായെന്ന മട്ടിൽ.

പക്ഷെ ചെറുതായൊരു ഭയം എന്റെയുള്ളിൽ ഉണ്ട് പക്ഷേ പുറത്ത് കാട്ടിയില്ല.

കാരണം ഭയം പുറത്ത് കണ്ടാൽ അതിൽ കേറി അവൻമാർ പിടിക്കും അതോടെ കാര്യങ്ങൾ കയ്യീന്ന് പോകും.

അതോണ്ട് തന്നെ അതിൽ ഒന്നും വല്ല്യ മൈൻഡ് കൊടുക്കാതെ ഞാൻ പോകുമ്പോൾ….

“അതെ എങ്ങോട്ട് പോകുവാ, ഇങ് വന്നേ ചേട്ടന്മാർ ചോദിക്കട്ടെ “”

മരത്തിന്റെ അടിയിൽ ബെഞ്ചിൽ ഇരിക്കുന്ന ഒരു കൂട്ടത്തിൽ നിന്ന് ഒരുത്തൻ എന്നെ വിളിച്ചു.

എന്റെ നെഞ്ചിന്റെ പട പട ഇടി ചെവിയിൽ കേൾക്കാം എന്നവസ്ഥയായി.

“എന്റെ ഡിങ്കേശാ കാത്തോളണേ ”

ഡിങ്ക ഭഗവാനെയും മനസിൽ ധ്യാനിച്ചു ഞാൻ അവരുടെ അടുത്തേക്ക് പോയി.

നടന്ന് എത്തിയപ്പോൾ എന്റെയൊപ്പം ഏതോ ഒരു അപ്പാവിയെ അവൻമാർ അവിടെ ഇട്ട് വാറ്റുന്നുണ്ടായിരുന്നു.

അപ്പോളേക്കും ഇല്ലാത്ത ധൈര്യം ഞാൻ സംഭരിച്ചു.

“എന്താടാ പേര് ”

“എന്നോടാണോ ”

“പിന്നെ നീ അല്ലാതെ വേറെ ആരോടാ “.

അതും ചോദിച്ചു ഒരു സീനിയർ ന്റെ കോളറിൽ കയറി പിടിച്ചു.

4 Comments

Add a Comment
  1. Kollaam Nyce bro

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. വേറെ ആര് കമന്റ്‌ ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *