അനാർക്കലി 2❤️. [ARITHRA] 129

വിവി – ” ടാ സൗന്ദര്യം അത് ആസ്വദിക്കണം, അതിപ്പോ അനങ്ങാതെ നിൽക്കുന്ന ശിലയായാലും,വഴിയേ നടന്നോണ്ട് പോകുന്ന പെണ്ണ് ആയാലും.”

“ആഹാ എന്താണ് ഫിലോസഫി സിമ്പിൾ ആയി പറഞ്ഞാൽ വായിനോട്ടം തന്നെ ആണ്, പക്ഷേ അതിന്റെ കൂടെ നമ്മൾ കുറച്ചു സാഹിത്യം കൂടി കുത്തികേറ്റുന്നു അത്ര അല്ലെ ഉള്ളു…. ??”

വിവി – ഡേയ് മതി കോളേജിലേക്ക് വിടാൻ നോക്ക്. അല്ലേൽ നേരത്തെ എഴുന്നേറ്റത് വെറുതെ ആകും.

👣👣

കുറച്ചു നേരം കൂടി യാത്ര ചെയ്ത്,
അധികം വലുതല്ലാത്തൊരു കവാടത്തിലാണ്.

പ്രസിദ്ധമായ ആ കോളേജിന്റെ പേര് അവിടെ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

പഠിച്ചിറങ്ങിയിട്ടും ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച കോളേജ്.

വികസനം എന്നാ പേരിൽ തണലൊരുക്കിയ ഒന്ന് രണ്ട് മരങ്ങൾ നഷ്ട്ടമായത് ഒഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പിള്ളേർ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്.
അതിനിടയിലൂടെ ഞങ്ങൾ രണ്ടു പേര്.

വിവി – മോനെ പിന്നൊരു കാര്യം പുതിയ പിള്ളേർ വന്നു തുടങ്ങിയിട്ടേ ഉള്ളു,
പിന്നെ നീ കോളേജിൽ കൊടികുത്തിയ
മറ്റവൻ ആണെന്നുള്ള ധാരണയും വച്ചു പിള്ളേരുടെ അടുത്തേക്ക് പോയാൽ പണി പാളും.

“നോക്കാം,”

വിവി – ടാ നിന്നെ എനിക്ക് നന്നായിട്ട് അറിയാം, അതോണ്ടാ പറയുന്നേ.

“ശരിയെടാ,, നമ്മക്ക് നോക്കാം.”

എന്തോ ആലോചിച്ചെന്ന പോലെ വിവിയുടെ തല താഴ്ന്നു.

👣👣

ഞാനും ബൈക്ക് നേരെ പാർക്കിംങ്ങിലേക്ക് കൊണ്ട് പോയി.

പരിചിതമല്ലാത്ത ഒരുപാട് മുഖങ്ങൾ,
ചില പരിചിതമായ മുഖങ്ങളും.

അവരുടെ മുഖത്ത് ഞങ്ങളെ കണ്ടതിന്റെ ചിരിയുണ്ട് ചിലരൊക്കെ ഞങ്ങളുടെ അടുത്തേക്ക് വരുന്നുമുണ്ട്.

ഒരുവിധത്തിൽ അവരെയൊക്കെ പറഞ്ഞയച്ഛ് ഞങ്ങൾ ഓഫീസ് റൂമിലേക്ക് നടന്നു.

നല്ല കാറ്റ്.
അത് മതിലിനരികിലെ മുളയിൽ തട്ടി
വല്ലാത്തൊരു ശബ്ദം ഉണ്ടാക്കുന്നുണ്ട്.
നല്ല തണുപ്പും.

പുറത്ത് നല്ല ചൂട് ആണെങ്കിലും ആ ഇടനായി എപ്പോഴും ചെറു തണുപ്പ് ഞങ്ങൾക്കായി മാറ്റി വെക്കാറുണ്ട്.

“ആഹാ ഇരട്ടസഹോദരൻ മാർ എത്തിയോ ”

സുനിൽ സർ ആണ്.

എന്നെയും വിവിയെയും കണ്ടിട്ടുള്ള കമന്റ്‌ ആണ്.

അവർക്കൊക്കെ ഞങ്ങളുടെ ബോണ്ടിങ് കണ്ടിട്ടുള്ള പറച്ചിലാ.

കളിയാക്കൽ ആണേലും കേൾക്കാൻ ഒരു സുഖമുള്ള ഏർപ്പാടാണ്.

കാരണം വിവിയെ എന്ന് എന്റെ കൂടെ കിട്ടിയോ അന്നുമുതൽ ഞങ്ങൾ ഒരുമിച്ചാണ്, എല്ലാ കാര്യത്തിനും.

അതിപ്പോ തല്ല് ആയാലും തലോടൽ ആയാലും.

👣👣

വർഷങ്ങൾക്ക് മുൻപ്….

അതായത് എന്റെ ഡിഗ്രി ആദ്യ ദിവസം.

ഇതേ കോളേജിൽ ഏകദേശം ഇതുപോലൊരു ദിവസം

👣👣

വർഷങ്ങൾക്ക് മുൻപ്….

അതായത് എന്റെ ഡിഗ്രി ആദ്യ ദിവസം.

ഇതേ കോളേജിൽ,
ഏകദേശം ഇതുപോലൊരു ദിവസം,

അതിരാവിലെ തന്നെ ഞാൻ ഒരുങ്ങി കോളേജിലേക്ക് വച്ചുപിടിച്ചു ലേറ്റ് ആകാൻ പാടില്ല ആദ്യ ദിവസം ലേറ്റ് ആയാൽ അത് മോശാ.

4 Comments

Add a Comment
  1. Kollaam Nyce bro

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. വേറെ ആര് കമന്റ്‌ ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *