അനാർക്കലി 2❤️. [ARITHRA] 128

“നല്ല ഫിറ്റ്‌ ആണല്ലോ, ഇത് തന്നെ ആയിരുന്നു പണിന്ന് തോന്നുമല്ലോ ”

വിവി – ഇച്ചിരി ഓവർ ആയി പോയളിയാ.

“ഓവർ ആയാലും അല്ലേലും വച്ച വാളൊക്കെ ക്ലീൻ ചെയ്തിട്ട് അങ്ങ് പോയാൽ മതി ”

👣👣

“ഡാ എഴുന്നേൽക്കേടെ ”

വിവേക് ഇപ്പോളും നല്ല ഉറക്കം ആണ്.
ഉറക്കത്തിൽ കാര്യമായി എന്തോ പറയുന്നുമുണ്ട്.

“പൊന്നു മോനെ വിവി ഇപ്പോൾ എഴുന്നേറ്റ എന്റെ കൂടെ ഒരുമിച്ച് കോളേജിലേക്ക് വരാം, അല്ലേൽ ഒറ്റക്ക് അങ്ങോട്ട് കെട്ടി എടുക്കേണ്ടി വരും”

അതുപറഞ്ഞു വിവിയുടെ പിന്നിൽ ആഞ്ഞൊരു ചവിട്ടും ചവിട്ടി ആദി നടന്നു പോയി

“ഈ നായിന്റെ മോൻ വല്ലാത്ത എടങ്ങേറ് ആയല്ലോ ”

എന്തായാലും പറഞ്ഞ സ്ഥിതിക്ക് എഴുന്നേൽക്കാം ഇല്ലേൽ പന്നൻ ഒറ്റക്ക് പോകും ഞാൻ പിന്നെ പോസ്റ്റാകും

അതും മനസ്സിൽ ഇട്ട് വിവി നേരെ ബാത്റ്റൂമിലേക്ക് വിട്ടു.

👣👣

ഒരു പത്തു മിനുട്ട് ആയിക്കാണും അപ്പോളേക്കും വിവി ടേബിളിൽ എത്തി.

“എങ്ങനെ ഉണ്ടായിരുന്നളിയാ ഇത്രേം ദിവസം.”

വിവി -“പറച്ചിൽ കേട്ടാ തോന്നും നീ നാലഞ്ചു മാസം കഴിഞ്ഞ് ഇങ്ങോട്ട് വരുവാന്ന്, ഒരാഴ്ച മുന്നേ അങ്ങ് പോയല്ലേ ഉള്ളു, അത്രേം ദിവസം ക്ലാസ് ഇല്ലാതിരുന്നിട്ട് പോലും എന്നെ പോലും നീ നാട്ടിലേക്ക് വിട്ടില്ലല്ലോ”

“അല്ലേലും നിന്നോടൊക്കെ ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ ”

ഞാൻ അവൻ കുളിക്കാൻ പോയ നേരത്തിനു രണ്ട് കുറ്റി പുട്ടും പിന്നെ പുഴുങ്ങിയ പയറും പപ്പടവും ഉണ്ടാക്കി വെച്ചിരുന്നു.

അവൻ അതൊക്കെ തിന്നുന്നത് നോക്കി ഞാൻ ഇരുന്നു.

വിവി – ദേ ഈ ഒരു കാര്യത്തിന് ഞാൻ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്ത് അളിയാ….,
എന്തൊരു ടേസ്റ്റ് ആടാ നീ ഈ ഉണ്ടാക്കി വെക്കുന്നതിന് ഒക്കെ.

“മതിയെടാ മതി നിർത്തി നിർത്തി ഊക്ക് ”

വിവി – തിന്നുന്ന കാര്യത്തിൽ ഞാൻ നിന്നെ കളിയാക്കും ന്ന് നിനക്ക് തോന്നുന്നുണ്ടോ??

“തിന്നിട്ട് എഴുന്നേറ്റ് വരാൻ നോക്ക്,, ക്ലാസ്സിൽ പോണ്ടേ ”

വിവി – പിന്നെ പോവാതെയോ.

👣👣

ഞങ്ങൾ പതിയെ കോളേജിലേക്ക് യാത്ര തുടങ്ങി ഒരു പഴയ മോഡൽ ബൈക്ക് ആണ്.

അതിന്റേതായ കിതപ്പും ഇരപ്പും അവൻ ഞങ്ങളോട് കാണിക്കുന്നുണ്ട്.

വേണേൽ ഒരു പുതിയത് വാങ്ങാൻ പറ്റും പക്ഷേ കളയാൻ തോന്നുന്നില്ല, അതുകൊണ്ട് ഇപ്പോഴും കുട്ടപ്പൻ ആക്കി കൂടെ നിർത്തിയിട്ടുണ്ട്.

സമയം രാവിലെ അധികം ആയിട്ടില്ല എന്നിട്ടും ഈ ചൂട്.

ഇപ്പോൾ കുറച്ചു ശീലം ആയെങ്കിലും
ചില സമയത്തെ ചൂട് കാറ്റ് ഉരുകി പോകുന്നപോലെയാണ്.

പക്ഷേ അതും ഒരു സുഖമാണ്ട് ട്ടോ!

വിവി പിന്നിലിരുന്നു വഴിയേ പോകുന്ന പിള്ളേരെയെല്ലാം നോക്കുന്നത് ഞാൻ മിററിലൂടെ കാണുന്നുണ്ട്..

“ഡേയ് പതിയെ നോക്കെടാ, അവരിപ്പോ പെറും “

4 Comments

Add a Comment
  1. Kollaam Nyce bro

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. വേറെ ആര് കമന്റ്‌ ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *