അനാർക്കലി 1 [ARITHRA] 117

ചെറുതായൊന്നു മുഷിഞ്ഞെങ്കിലും കുറച്ചു മുന്നേ തന്നെ സ്റ്റേഷനിൽ എത്തി.

ഞാൻ പതിയെ വാച്ചിലേക്ക് നോക്കി ഇനിയും ഉണ്ട് ഒരു മണിക്കൂർ.

ചെന്നൈ എഗ്മോർ ലാണ് പോകുന്നത് തിരക്ക് ഉണ്ടാകും എന്നാലും കുഴപ്പമില്ല.

ഫോൺ കയ്യിലെടുത്തു മുൻപെങ്ങോ
ഒരുപാട് തിരഞ്ഞത് കൊണ്ടോ അല്ലേൽ കേട്ടത് കൊണ്ടോ ആകാം യൂട്യൂബ് വിദ്യാജിയുടെ പാട്ടു തന്നെ മുന്നിൽ കൊണ്ട് തന്നു.

ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ തിരുകി.

“കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
പൊന്നിനൊത്തൊരു പെണ്ണാണ്‌
കൊന്നമലരാല്‍ കോടിയുടുത്തൊരു-
മേട നിലാവാണ്…”

ഏതോ ഒരു നിമിഷത്തിൽ……..
അവളുടെ മടിയിൽ ഞാൻ,
എന്റെ മുടിച്ചുരുളുകൾക്കിടയിലൂടെ അവളുടെ കൈ വിരലുകൾ ഒരു തൂവൽ കണക്കെ…

“പേ…………….”

പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ ഒരു ട്രെയിൻ എന്റെ മുന്നിലുണ്ട്.

എടുക്കാൻ പോകുകയാണ്.
ആളുകൾ അതിനുള്ള തിരക്ക് കാണിക്കുന്നുണ്ട്.

എന്തോ വല്ലാത്ത കിതപ്പ്.
ഒരുപാട് പിന്നിലേക്ക് പോണ്ട മനസ്സ് എന്നെ പറഞ്ഞു പഠിപ്പിച്ചു.

ശരിയാണ് എന്റെ വ്യധകളെ ഒരുപാട് സഹിച്ചതാണ് അവൻ,ഇനി പറ്റുമായിരിക്കും .

ഞാൻ പതിയെ ട്രെയിന്റെ സൈൻ ബോർഡ്‌ ലേക്ക് നോക്കി.

“ചെന്നൈ എഗ്മോർ.”

“പുല്ല് ഞാൻ കേറെണ്ട ട്രെയിൻ..”

ഓടി ഒരുവിധം സ്ലീപ്പർ ഇൽ കയറിപറ്റി.

റിസേർവ് ചെയ്തത് നന്നായി ഇല്ലേൽ പെട്ടേനെ.

ഒരു വിധത്തിൽ തിങ്ങി നിരങ്ങി സീറ്റ്‌ ഉറപ്പിച്ചു.

എന്നത്തേയും പോലെ തന്നെ സ്ലീപ്പർ ഇൽ പോലും നല്ല തിരക്ക്, അവിടെ അവിടെ കുറെ പ്ലാസ്റ്റിക്.

എന്നാലും മാറ്റങ്ങൾ ഉണ്ട്.

വിന്ഡോ സീറ്റ്‌ ആയതോണ്ട് നല്ല കാറ്റ് ഉണ്ട്

???

” നീ എന്താടാ ഇപ്പോഴും സീരിയസ് ആകാത്തെ എടാ എനിക്ക് പിടിച്ചു നിൽക്കുന്നതിനു ഒരു പരിധിയുണ്ട് ”

അപ്പോളും അവൻ ഒരു ചെറുപുഞ്ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തിരുന്നു.

“എടാ ഒന്ന് നോക്കെടാ ഞാൻ ഇല്ലാതെ നിനക്ക് പറ്റുവോ??”

പറ്റണം, പറ്റാതെ അവൻ മനസ്സിൽ ഉറപ്പിച്ചു.

???

“കാഫീ,, കാഫീ,,,,”””

പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു.

“വേണ്ട ”

അവന്റ ആ ചിരി അതോടെ മങ്ങി.

ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ……

2 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *