അമ്മ വന്നു നോക്കുമ്പോൾ ബൈക്കിൽ റെഡി ആയി നിൽക്കുന്ന എന്നെ ആണ് കാണുന്നത്.
“ഭാസ്ക്കരേട്ടൻ എവിടെ പോയെടാ…”
“ഇന്ന് ഞാൻ അമ്മയെ ഓഫീസിലേക്ക് വിട്ടോളം എന്ന് പറഞ്ഞു,അതോണ്ട് മൂപ്പർ പോയി ?.”
അമ്മ വീണ്ടും എന്നെയും പോർച്ചിലും മാറി മാറി നോക്കുവാണ്.
“വെറുതെ സമയം പോക്കാതെ വന്നു കയറാൻ നോക്കമ്മേ”
“ഞാൻ എങ്ങനെയാട ഇതിൽ ”
“എന്നാപ്പിന്നെ അമ്മ ഇവിടെ നിൽക്കത്തെ ഉണ്ടാവുള്ളു ”
“അമ്മേടെ പൊന്ന് മോനല്ലേ ഇതിന്നൊന്ന് ഇറങ്ങി പോർച്ചിൽ കിടക്കണ ഏതേലും കാർ എടുത്ത് ഒന്ന് അമ്മയെ ഓഫീസിൽ ആക്കട ”
ഞാൻ അപ്പോളും ടാങ്കിൽ താളം കൊട്ടികൊണ്ടിരിക്കുവായി.
ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ടാകണം
അമ്മ തന്നെ വന്നു കേറി.
എന്റെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു.
“പോകാം ”
പ്രതീക്ഷിച്ചപ്പോലെ തന്നെ പിന്നിൽ നിന്ന് മറുപടി ഒന്നും വന്നില്ല.
“എന്താണ് അമ്മേ ദേഷ്യമാണോ??”
മറുപടി ഒന്നും വന്നില്ല, മിറർ ലൂടെ പിന്നോട്ട് നോക്കിയപ്പോൾ എങ്ങോട്ടോ നോക്കി മുടിയും ചീകി നിൽക്കുവാണ് അമ്മ.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
“ദേ ഇനി മിണ്ടിയില്ലേൽ, ഇവിടെ ഇറക്കി വിട്ട്, ഞാൻ എന്റെ പാട്ടിനുപോകും പിന്നെ മീറ്റിങ്ങും ഉണ്ടാവില്ല ഒന്നും ഉണ്ടാവില്ല.”
“പൊന്നുമോനെ പണി തരല്ലേടാ, അമ്മ മിണ്ടി ഇനി നീ വണ്ടിയെടുക്ക് “”
“അപ്പൊ അറിയാം ”
പതിയെ അവർ യാത്ര തുടങ്ങി.
ഒട്ടുമിക്ക ദിവസങ്ങളിലും ഞാൻ കാണുന്ന കാഴ്ചകൾ ബിക്രം മൈതാനം, സെന്റ് സ്കൂൾ അങ്ങനെ, അങ്ങനെ.
കോഴിക്കോട് ഒരുപാട് മാറി തുടങ്ങിയിട്ടുണ്ട്.
ഒരു പോഷ് നഗരത്തിന്റെ മുഖചായ അതിവേഗം ഇവിടം സ്വീകരിക്കുന്നു.
പണ്ട് വഴിവക്കിൽ കണ്ടിരുന്നു അനേകം ഓടിട്ട കെട്ടിടങ്ങൾ ദിനംപ്രതി എന്നോണം കാണാതാകുന്നു.
എന്തൊക്കെയോ എവിടെയോ ഇല്ലാതാകുന്നപ്പോലെ.
കുറച്ചൊന്നു വേഗത കൂട്ടി ഞാൻ അമ്മയുടെ ഓഫീസിലേക്ക് വിട്ടു.
കുറച്ചു നേരത്തെ ഓട്ടത്തിനു ശേഷം വലിയൊരു കെട്ടിടത്തിന്റെ മുന്നിൽ അവൻ വാഹനം നിർത്തി.
അമ്മ പതുക്കെ ഇറങ്ങി.
ആദ്യം എന്നെ കണ്ടപ്പോൾ പുച്ഛഭാവം ഇട്ടിരുന്ന സെക്യൂരിറ്റി, പിന്നിൽ ഇരിക്കുന്ന അമ്മയെ കണ്ടതും നേരെ വന്നു ഒരു സല്യൂട്ട് കാച്ചി.
അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആശ്ചര്യം വന്നു നിറയുന്നത് ഞാൻ കണ്ടു.
?????????????
അമ്മയെ ഇറക്കിയ ശേഷം ആദിയുടെ യാത്ര വളരെ പതുക്കെയാണ്.
ഇനി ഒരുപാട് ദൂരം ഒന്നുമില്ല കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക്.
ഒട്ടും മോശം അല്ലാത്ത ഒന്നിലധികം ട്രാഫിക് ജാം ഒന്ന് മാനൂർ റോഡ്, രണ്ട് മാനവേദൻ ചിറ.
ഓരോ ദിവസം കഴിയും തോറും തിരക്ക് കൂടി കൂടി വരികയാണ് വണ്ടിയും കൂടെ നിർത്താതെയുള്ള ഹോർണും.
❤❤❤❤❤
🙂