അനാർക്കലി 1 [ARITHRA] 101

അനാർക്കലി  1❤️.

” ഡാ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ ആയിട്ട് നിന്നെ എഴുന്നേൽപ്പിക്കണോ? ”

പാതി ഉറങ്ങിയും പാതി ഉണർന്നും ഇരിക്കുക ആയിരുന്നു ആദി.

“വേണ്ട അമ്മേ ഞാൻ തന്നെ എഴുന്നേറ്റൊളാം, അല്ലേൽ ഇന്ന് ഞാൻ രണ്ടു പ്രാവശ്യം കുളിക്കേണ്ടി വരും ”

“അപ്പൊ അറിയാം എന്നാൽ വേഗം എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക്, ഒന്നുല്ലേലും നീ ഒരു സാർ അല്ലേടാ, എത്ര കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുക്കേണ്ടതല്ലേ നീ, എന്നിട്ടാണോ ഇങ്ങനെ കിടക്കണേ?”

“അമ്മേ മതി നല്ലയൊരു ദിവസം ഇനി ബോർ ആക്കണ്ട ഞാൻ എഴുന്നേറ്റു ”

” ന്നാൽ വേഗം ആകട്ടെ, നീ ഇറങ്ങുമ്പോ നിന്റെ കൂടെ ഓഫീസ്ലേക്ക് എനിക്കും പോകാലോ ”

“അപ്പൊ അതാണ് കാര്യം ”

പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് മൂരി നിവർന്ന് കണ്ണ് തുറന്നു അപ്പോളേക്കും അമ്മ അടുക്കളയിൽ എത്തിയിരുന്നു.

നേരെ പോയി ബാത്‌റൂമിൽ കേറി ഷവറിന്റെ ചുവട്ടിൽ.
എല്ലാ പരിപാടിമ് കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ
വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു.

“ദോശയാണോ, പുട്ടാണോ ”

ഒരാവശ്യവും ഇല്ലാത്ത ഒരു ചോദ്യം എന്നിൽ ഉയർന്നു വന്നു.

കാരണം അമ്മ ഉണ്ടാക്കുന്നത് ആയത് കൊണ്ട് ടേസ്റ്റ് ഉണ്ടാകും പിന്നെന്താ തട്ടിയാൽ പോരെ.

വന്നിരുന്നപ്പോൾ ദോശയാണ്.

“അമ്മേ വന്നേ വന്നിരുന്നേ,, വാ കഴിക്കാം.”

“വരുന്നെടാ ”

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ ആ ഭാഗത്തേക്ക് നോക്കി.

‘ഇന്ന് ഒരുങ്ങി തന്നെ ആണല്ലോ മാഡം കാർത്തിക. ”

“വളരെ ഇമ്പോര്ടന്റ്റ്‌ ആയുള്ള മീറ്റിംഗ് ഉണ്ടെടാ, അല്ല ഞാൻ ഇതൊക്കെ ആരോടാ പറയുന്നേ കോളേജ് വീട്, വീട് കോളേജ് ഇതാണല്ലോ നിന്റെ പതിവ് ”

“അമ്മേ ”

“ഞാനൊന്നും പറയുന്നില്ല, കഴിക്കാൻ നോക്ക് ”

രണ്ടു പേരും പതിയെ ഭക്ഷണത്തിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു.

ദോശയാണ്, കൂടെ സാമ്പാർ.
ഇനി അടുത്ത ആഴ്ച ആകണം അമ്മ ഉണ്ടാക്കുന്നത് കഴിക്കാൻ.
അമ്മയുടെ രുചി ഒക്കെ കുറച്ചു എനിക്കും കിട്ടിയുട്ടുണ്ടെങ്കിലും
ഇത്രത്തോളം വരില്ല.

അതോണ്ട് എത്ര ഉണ്ടാക്കിയാലും ഇതുപോലെ ആകില്ല, എന്നാലും കൊള്ളാവുന്ന തരത്തിൽ ആകുകയും ചെയ്യും.

?????????????

‘അമ്മേ വരുന്നില്ലേ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ട് ”

“വരുവാ ”

വണ്ടിയിൽ ഇരുന്ന് ഞാൻ എന്തോ ആലോചിച്ചു.
അല്ലെങ്കിലും അമ്മ പറയുന്നതിലും കാര്യമുണ്ട്.
ബിസിനസ്‌ എൻറെ സേഫ്സോൺ ആണ്, അമ്മ തന്നെ ഒരുപാട് കഷ്ട്ടപ്പെട്ടത് കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല, വലിയ ജോലിയും.

പക്ഷെ, ആ കോളേജ് ആണ് വലുത്.
പഠിച്ചിറങ്ങിയിട്ടും വിട്ടുപോകാൻ പറ്റാത്തത് കൊണ്ടാണ് അവിടെ തന്നെ സാർ ആയി കേറിയത്.
കാരണം അത്രയമുണ്ട് കോളേജുമായുള്ള അടുപ്പം.

2 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *