അപ്പോഴേക്കും വല്യപ്പൻ ഒരു പ്ലെയിറ്റിൽ ഒരൂ ചിക്കൻ ഫുൾ ലെഗ് പീസുമായി കടന്നുവന്നു.ആകെ ചുമന്ന നിറത്തിൽ മുളകിൽ വെന്ത് മൊരിഞ്ഞ ചിക്കനും നീളൻ അരിച്ചോറും മുലയ്ക്കിരിക്കുന്ന നാരങ്ങാ അച്ചാറും എന്നെ ആശയകുഴപ്പത്തിലാക്കി.പക്ഷേ വിശന്ന് പൊരിഞ്ഞിരിക്കുന്ന എൻെറ ആമാശയം എന്തു കിട്ടിയാലും സ്വീകരിക്കാൻ അപ്പോൾ തയ്യാറായിരുന്നു.ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നാണല്ലോ.
നാരങ്ങാ അച്ചാറിന് പാക്കറ്റിൽ വരുന്ന അച്ചാറിലെ വിനാഗിരിയുടെ രൂക്ഷമായ ചുവ ആയിരുന്നു.ചിക്കനിലാണെങ്കിൽ മസാലയുടെ അംശം പോലും ഇല്ലായിരുന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും ഇക്ക ഒരു അമ്മ കുഞ്ഞിനെ ഊട്ടുന്നപോലെ അടുത്തുകിടന്ന ഒരു കസേരയിൽ ഇരുന്ന് എന്നെ വയറ് നിറച്ച് കഴിക്കാൻ പ്രോൽസാഹിപ്പിച്ച് കൊണ്ടിരുന്നു.എൻെറ സ്വന്തം അമ്മ പോലും എന്നെ ഇങ്ങനെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടില്ല.ഞാൻ അത് എങ്ങനെയോ കഴിച്ച് തിർത്തപ്പോൾ ആ നല്ല മനുഷ്യൻ ഇനിയും വേണോ എന്ന് ചോദിക്കാനും മറന്നില്ല.
ഞാൻ ഒരു വിധം അവിടെ നിന്ന് രക്ഷപ്പെട്ട് കൈകഴുകി തിരിച്ച് എത്തി.പേഴ്സ് തുറന്ന് 100 രൂപ നോട്ട് ഇക്കയ്ക്കു നേരെ നീട്ടി.ഇക്ക വളരെ നിസാരമട്ടിൽ അതുവാങ്ങി.മുഖത്ത് ഇതുപോലെ എത്ര എത്ര കുഴിമന്തികൾ വിള൩ിയിരിക്കുന്നു എന്ന ഭാവം.
ഞാൻ മുഖത്ത് ഒരു ചിരി വരുത്തി ഇക്കയോട് പറഞ്ഞു.
“ഞാൻ മുൻപ് കുഴിമന്തി കഴിച്ചിട്ടുണ്ട്.ഇങ്ങനെ അല്ല കുഴിമന്തി ഉണ്ടാക്കുന്നത്”
ഇതു കേട്ടതും ഇക്കയുടെ മുഖം ഭാവംമാറി.പുള്ളി ഞാനുമായി കുഴിമന്തിയെ കുറിച്ച് കുറെ തർക്കിച്ചു.അവസാനം പുള്ളിക്കാര൯ പറഞ്ഞു.
“ഇതാണ് ഈ നാട്ടിലെ കുഴിമന്തി”
ഇതു കേട്ടപ്പോൾ ഇനി തർക്കത്തിന് മുതിരുന്നത് ശരിയല്ല എന്നെനിക്ക് തോന്നി.ഒന്നാമത് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.പിന്നെ ഞാൻ ആ നാട്ടുകാരനും അല്ല.ഏതായാലും “അടൂര് കുഴിമന്തി” എന്ന പുതിയ ഒരു വിഭവം പരിചയപ്പെട്ട ചാരിതാർത്ഥ്യത്തിൽ ഞാൻ ബസ്സ്സ്റ്റാൻഡിലേക്ക് നടന്നു.
അനുഭവ കഥ എന്നൊരു ചാതനം ഉണ്ട് അണ്ണാ.ഈ വൈക്കം മുഹമ്മദ് ബഷീറിന്റെ “പാത്തുമ്മയുടെ ആട്” എന്നാ ചാതനം ആണ് അണ്ണാ.അണ്ണന് എൻ്റെ കഥകളോട് വെറുപ്പാണ് എങ്കിലും അണ്ണൻ വായിക്കു വാനുണ്ടല്ലോ അത് മതി???.
Same anubhavam enikum kottayam veche indayinde..nammale malappuram vecha nalla dhum biriyanim orthe kottayam oru place le biriyani kazhikan keri nte ponno veetle pachari konde uppumave vekkal inde adhe same rice um oru poricha piece um masalem illa…apprathe orale thinnana chorum noki kothi vittinde nganeyo thine theerne…last ayalode ithano biriyani choichappol ivde ingne aane ne illa same dialog last cash um kodthe kore paper um jeerakom pallikuthanem vari irangi nthelum mothalavande
Enike ithe pole illa anubhava kurippukal vayikune ishtam aane….ellarkum angne aaknam ne illa… bro oru kodeswaran kalippan oruthine otta thavana kandappole premam pidiknem avale nirbhandhicho pedippicho set aakana polem ille valla valya tharavattile aarkum tholpikan pattatha power illa nayakantem story ezhuthiyal nadakkum
Try it bro.best wishes.??
അനുഭവം ഗുരു മച്ചാനെ?.
?
?
നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ ??
അത് ഞാനല്ലേ ചോയിക്കണ്ടത് അണ്ണന് ഇങ്ങനെ കാലും പൊക്കി നിൽക്കാൻ എങ്ങനെ സായിക്കുന്നു അണ്ണാ.???
Skill ആണ് mwonuse?
Nee enth thengayaaadaa ee parayunne…ith thante diariyil angaanum eyuthi vekk…ivide kadhayanu eyuthendath….kayinja thante kadhayum ithepole okke aayath kond kooduthal onnum parayunnilla
Oru paneem illathondaano inganeyulla eyuthokke padachu vidunnath