അടൂര് കുഴിമന്തി [Jojo Jose Thiruvizha] 43

അടൂര് കുഴിമന്തി

Jojo Jose Thiruvizha

 

ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും സമയം ഏകദേശം  1.30 അയിരുന്നു.എന്തായാലും ഇനി ഉച്ച ഭക്ഷണം കഴിച്ചിട്ടാവാം യാത്ര എന്ന് കരുതി.ഒരു ഹോട്ടലിനായി ചുറ്റും പരതി.അങ്ങനെ സ്റ്റാൻഡിൽ നിന്നും സഞ്ചരിക്കുന്നതിനിടയിലാണ്  ഇടറോടിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടൽ എൻെറ കണ്ണിൽ പെട്ടത്.അവിടെ വലിയ അക്ഷരത്തിൽ എഴുതി വച്ചരിക്കുന്നു.
                      “കുഴിമന്തി -100”
ഏകദേശം രണ്ട് വർഷം മുൻപാണ് ഈ സംഭവം നടക്കുന്നത്.അന്ന് എറണാകുളം ടൗണിൽ കുഴിമന്തിക്ക് 150 രൂപയാണ് വില.ആ കുഴിമന്തിയാണ് വെറും നൂറ് രൂപയ്ക്ക്.എൻെറ ഉള്ളിലെ ലാഭകൊതി ഉണർന്നു.ഇന്നത്തെ ഭക്ഷണം ഇവിടുന്ന് തന്നെ എന്ന് മനസ്സിൽ കരുതി.
ഹോട്ടലിലേക്ക് കയറിയപ്പോൾ ഏകദേശം 40 വയസ്സ് പ്രായമുള്ള ഒരു ഇക്കയും അയാളുടെ ജോലിക്കാരൻ 60 കഴിഞ്ഞ ഒരു വല്യപ്പനും അവിടെ ഉണ്ടായിരുന്നു.കൂടാതെ അവിടവിടയായി സ്വറപറഞ്ഞിരിക്കുന്ന നാട്ടുകാരും.
ഞാൻ ഇക്കയോട് പറഞ്ഞു .
“ഒരു കുഴിമന്തി വേണം”.
അപ്പോൾ ഇക്ക ഒന്നു വെളുക്കെ ചിരിച്ചു.എന്നിട്ട് പറഞ്ഞു.
“അഞ്ചു മിനുട്ട് വെയിറ്റ് ചെയ്യ്.സാധനം ഇപ്പോൾ തരാം”.
 ഇക്ക പഴയ ജഗ്ഗിൽനിന്ന് ഒരു ഗ്ലാസിലേക്ക് വെള്ളം പകർന്ന് ഞാൻ ഇരുന്ന കസേരയ്ക്ക് മുന്നിലായുള്ള മേശപ്പുറത്ത് വച്ചു.എന്നിട്ട് അത്യുൽസാഹത്തിൽ ജോലിക്കാരൻ വല്യപ്പനു വേണ്ട നിർദ്ദേശങ്ങൾ നൽകി.പെട്ടന്നു തന്നെ വല്യപ്പൻ ഹോട്ടലിൻെറ ഉള്ളറകളിൽ അപ്രത്യക്ഷനായി.അൽപ്പസമയം എന്നോട് കുശലാന്വേഷണം നടത്തിയ ശേഷം ഇക്കയും വല്യപ്പൻ കയറിപോയ വാതിലിലൂടെ ഉള്ളിലേക്ക് പോയി.
തുശ്ചമായ വിലയിൽ ലഭിക്കുന്ന കുഴിമന്തിയേ കുറിച്ചുള്ള സ്വപ്ന ചിന്തയാൽ നാവിൽ വെള്ളമൂറി കൊണ്ട് ഞാൻ കാത്തിരുന്നു.നിമിഷങ്ങൾ അങ്ങനെ കടന്ന് പോയി കൊണ്ടിരുന്നു.ഇതിനിടയിൽ എറണാകുളത്തെ കള്ളൻമാരായ ഹോട്ടൽ ഉടമകളെ ഞാൻ മനസ്സിൽ പ്രാകി.ഏകദേശം 10 മിനറ്റ് നേരത്തെ കാത്തിരിപ്പ്ന് ഒടുവിൽ ഇക്ക പ്രത്യക്ഷപ്പെട്ടു.എന്നിട്ട് എന്നോട് പറഞ്ഞു.കുഴിമന്തി പണിപ്പുരയിലാണ് ഉടൻ മുന്നിലെത്തും.അതിനുശേഷം അവിടെ തയ്യാറാക്കുന്ന കുഴിമന്തിയുടെ കൊതിപിടിപ്പിക്കുന്ന ലഘുവിവരണവും നൽകി.പിന്നെയും 5 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ഇക്ക വീണ്ടും ഉള്ളിലേക്ക് പോയി.അൽപ്പ സമയത്തിനു ശേഷം ഇക്ക തിരിച്ചുവന്നത് കൈയ്യി ഒരു പ്ലെയിറ്റുമായാണ്.
പ്ലെയിറ്റിലേക്ക് നോക്കിയ ഞാൻ കണ്ടത് അതിലിരുന്ന വസ്തു എന്നെ നോക്കി പരിഹസിക്കുന്നതാണ്.ബസുമതിഅരിയുടെ ഏതോ അകന്ന ബന്ധുവായ ഒരു അരിയുടെ ചോറും അതിൻെറ മൂലയ്ക്കായ് വിള൩ിയിരുന്ന നാരങ്ങാ അച്ചാറും ആയിരുന്നു പ്ലെയിറ്റിൽ ഉണ്ടായിരുന്നത്.പ്ലെയിറ്റിനേയും ഇക്കയേയും മാറി മാറി നോക്കുന്ന എന്നെ സമാശ്വസിപ്പിക്കാൻ എന്നവണ്ണം ഇക്ക മൊഴിഞ്ഞൂ.
“ചിക്കൻ പുറകെ വരുന്നുണ്ട്”.

11 Comments

  1. Jojo Jose Thiruvizha

    അനുഭവ കഥ എന്നൊരു ചാതനം ഉണ്ട് അണ്ണാ.ഈ വൈക്കം മുഹമ്മദ് ബഷീറിന്റെ “പാത്തുമ്മയുടെ ആട്” എന്നാ ചാതനം ആണ് അണ്ണാ.അണ്ണന് എൻ്റെ കഥകളോട് വെറുപ്പാണ് എങ്കിലും അണ്ണൻ വായിക്കു വാനുണ്ടല്ലോ അത് മതി???.

  2. Same anubhavam enikum kottayam veche indayinde..nammale malappuram vecha nalla dhum biriyanim orthe kottayam oru place le biriyani kazhikan keri nte ponno veetle pachari konde uppumave vekkal inde adhe same rice um oru poricha piece um masalem illa…apprathe orale thinnana chorum noki kothi vittinde nganeyo thine theerne…last ayalode ithano biriyani choichappol ivde ingne aane ne illa same dialog last cash um kodthe kore paper um jeerakom pallikuthanem vari irangi nthelum mothalavande

    1. Enike ithe pole illa anubhava kurippukal vayikune ishtam aane….ellarkum angne aaknam ne illa… bro oru kodeswaran kalippan oruthine otta thavana kandappole premam pidiknem avale nirbhandhicho pedippicho set aakana polem ille valla valya tharavattile aarkum tholpikan pattatha power illa nayakantem story ezhuthiyal nadakkum

      1. Jojo Jose Thiruvizha

        Try it bro.best wishes.??

    2. Jojo Jose Thiruvizha

      അനുഭവം ഗുരു മച്ചാനെ?.

    1. Jojo Jose Thiruvizha

      ?

  3. നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ ??

    1. Jojo Jose Thiruvizha

      അത് ഞാനല്ലേ ചോയിക്കണ്ടത് അണ്ണന് ഇങ്ങനെ കാലും പൊക്കി നിൽക്കാൻ എങ്ങനെ സായിക്കുന്നു അണ്ണാ.???

      1. Skill ആണ് mwonuse?

  4. Nee enth thengayaaadaa ee parayunne…ith thante diariyil angaanum eyuthi vekk…ivide kadhayanu eyuthendath….kayinja thante kadhayum ithepole okke aayath kond kooduthal onnum parayunnilla

    Oru paneem illathondaano inganeyulla eyuthokke padachu vidunnath

Comments are closed.