അവൻ വീടിന്റെ മുന്നിൽ ചെന്ന് നിന്നു . പണ്ട് മുതലേ അച്ഛന്റെ വരവും കാത്തു അവൻ അവിടെ നില്ക്കും ആയിരുന്നു. അന്നും ആ പതിവ് തെറ്റിചില്ല. വഴിയിൽ കൂടി പോകുന്ന എല്ലാരോടും പറഞ്ഞു ഇന്നെന്റെ അച്ഛൻ വരുമെന്ന്.
വൈകാതെ തന്നെ ആ വീടിന്റെ മുറ്റത്തു ഒരു കാർ വന്ന് നിന്നു.
ഉണ്ണിക്ക് ഒരായിരം സ്നേഹ ചുംബനം കൊടുത്തിട്ടു
അവളും അമ്മയും കാറിൽ കയറി യാത്ര തിരിച്ചു.
കാർ ചെന്ന് നിന്നത് ഒരു രജിസ്റ്റർ ഓഫീസ്നു മുന്നിൽ ആണ്.ഓഫീസിന്റെ അകത്തു കയറി ഒപ്പ് വയ്ക്കുന്നെനു മുന്നേ അവൾ ഒന്ന് മാത്രേ അവനോടു ആവശ്യപ്പെട്ടുള്ളു,എല്ലാരുടെയും നിർബന്ധം കൊണ്ട് കല്യണം കഴിക്കുന്നേ എനിക്കു വേണ്ടി അല്ല എന്റെ ഉണ്ണിക്ക് വേണ്ടിയാ. എന്നെ സ്നേഹിച്ചില്ല എങ്കിലും സാരമില്ല, എന്റെ ഉണ്ണിയെ നോവിക്കാതിരുന്നാൽ മതി. സംസാരിക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛനെ കാണണം എന്ന് പറഞ്ഞു കരയത്തേ ഒരു ദിവസം പോലും ഇല്ല. നടന്നു തുടങ്ങിയ കാലം മുതൽ എന്നും വീടിന്റെ മുന്നിൽ അച്ഛൻ വരുന്നോ എന്നും നോക്കി നിൽക്കും.
ഇതിനെല്ലാത്തിനും അയാളുടെ മറുപടി ഒന്ന് മാത്രം ആയിരുന്നു.
“ഇപ്പോൾ മുതൽ ഉണ്ണി നിന്റെ മകനാല്ല അവൻ നമ്മുടെ മകൻ ആണ് ”
ഗൾഫിൽ നിന്നു വരുന്ന ആളിനെ പോലെ അവർ ഉണ്ണിക്ക് വേണ്ട സാധനങ്ങൾ വാങ്ങി വീട്ടിലേക്കു യാത്ര തിരിച്ചു.
വീടിന്റെ മുന്നിൽ കാർ ചെന്ന് നിന്നതും ഉണ്ണി ഓടി ചെന്നത് അയാളുടെ അടുത്തേക്ക് ആണ്. അയാൾ അവനെ വാരി എടുത്തു. ഒരു അച്ഛന്റെയും മകന്റെയും സ്നേഹത്തിനു സാക്ഷി ആകേണ്ടി വന്നു ആ കുടുംബം. ആ വീട്ടിൽ നിന്നു അകന്നു പോയ സന്തോഷം ആ ഒറ്റ നിമിഷം കൊണ്ട് തിരികെ വന്നു. എല്ലാർക്കും അച്ഛനെ കാണിച്ചു കൊടുക്കുന്ന തിടുക്കത്തിൽ ആരുന്നു അവൻ.
എല്ലാം കണ്ടു മാറി നിന്നു കരയുന്ന അവളെ അയാൾ നെഞ്ചോടു ചേർത്ത് കൊണ്ട് പറഞ്ഞു,
“അവനു ജന്മം കൊടുത്തത് ഞാൻ അല്ലായിരിക്കും, പക്ഷേ, ആദ്യമായി അവൻ അച്ഛൻ എന്ന് വിളിച്ചേ എന്നെയ. അവൻ തരുന്ന സ്നേഹത്തിന്റെ പകുതി പോലും തിരിച്ചു കൊടുക്കാൻ കഴിയില്ലയിരിക്കും, എന്നാൽ ഇന്ന് മുതൽ എന്റെ നെഞ്ചിന്റെ ചൂടെറ്റെ അവനുഉറങ്ങു “.
ഇന്ന് മറ്റാരേക്കാളും അയാൾ സ്നേഹിക്കുന്നെ അവനെയാണ്. അവൻ സ്നേഹിക്കുന്നെ അവൻ സ്നേഹിക്കുന്നെ അയാളെയും.
My heart sunk ??❤️❤️
❤️
നല്ല കഥ
❤