അച്ഛൻ 180

അനന്ദുയേട്ട പെട്ടന്ന് വായോ നമ്മുടെ ഉണ്ണിക്ക് നല്ല പനിയാ.

ദേ വരുന്നു നീ റെഡി ആയി നിന്നോ എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി.

അവൾ മണിക്കൂർകളോളം അവനെ നോക്കി നിന്നു. അവനെ ഫോൺ വിളിക്കുമ്പോൾ ഒക്കെ ബെൽ അടിക്കുന്നു. പക്ഷെ അനന്ദു ഫോൺ എടുക്കുന്നില്ലരുന്നു.
എന്താ ഫോൺ എടുക്കാതെ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുബോൾ ആണ് അമ്മ വരുന്ന കണ്ടത്.

അമ്മ വന്നതും അവൾ പരാതി പറയാൻ തുടങ്ങി. അമ്മേ ഏട്ടൻ ഫോൺ എടുക്കുന്നില്ല ബെൽ ഉണ്ട്. അമ്മ ഒന്നും പറയാതെ അകത്തു കയറി പോയി.

സമയം കഴിയും തോറും ആളുകൾ വീടിന്റെ മുന്നിൽ വന്നു തുടങ്ങി. പാവം അവൾക്കു ഒന്നും മനസിലായില്ല. മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു പോയി.
ഒടുവിൽ അവളുടെ മനസിലെ ചോദ്യങ്ങൾക്കുള്ള മറുപടി ആംബുലൻസിൽ കൊണ്ട് വന്ന അനന്ദുവിന്റെ മരവിച്ച ശരീരം ആയിരുന്നു.

വീട്ടിൽ വരുന്ന വഴിയിൽ ലോറിയും അനന്ദുവിന്റെ ബൈക്ക് തമ്മിൽ ഇടിച്ചതണ് സംഭവ സ്ഥലത്തു വച്ച് തന്നെ അവൻ മരിച്ചു.

അതൊന്നും കണ്ടു അവൾ കരഞ്ഞില്ല . മരവിച്ച മനസുമായി അവന്റെ അടുക്കൽ ഇരുന്നു.

ദിവസങ്ങൾ കടന്ന് പോയി. അവൾ ആരോടും മിണ്ടിയിട്ടില്ല അതിനു ശേഷം. കാണുന്നവരെ ഒക്കെ അവൾക്കു പേടിയായി. അവന്റെ ഓർമ്മകൾ മറക്കാൻ ഭ്രാന്താശുപത്രി യിൽ വരെ കൊണ്ട് പോകേണ്ടി വന്നു. അതിനു ശേഷം എല്ലാരും അവളോട്‌ വേറൊരു കല്യണം കഴിക്കാൻ പറഞ്ഞു അവൾ സമ്മതിചില്ല.

നിറഞ്ഞു ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അനന്ദുഏട്ടാ നമ്മുടെ മോന് അച്ഛനെയാണ് ഇഷ്ടം. അവന്റെ അച്ഛൻ ഈ ലോകത്ത് ഇല്ലെന്നു ഞാനെങ്ങനെ അവനോടു പറയും .

പെട്ടന്നായിരുന്നു അമ്മ വന്ന് തട്ടിയത് , മോളെ പോയി കിടന്നുറങ്ങു നാളെ നമുക്ക് പോവേണ്ടതല്ലേ.

പിറ്റേന്ന് രാവിലെ ഉണ്ണി പതിവിലും നേരത്തെ എഴുന്നേറ്റു. അമ്മേ ഞാനും വരുന്നു അച്ഛനെ വിളിക്കാൻ.

അത് വേണ്ട മോനെ നല്ല തിരക്കായിരിക്കും. അച്ഛനാ പറഞ്ഞെ മോനെ കൊണ്ട് വരണ്ടാന്നു .

3 Comments

  1. My heart sunk ??❤️❤️

  2. ❤️
    നല്ല കഥ

Comments are closed.