.
മോള് പെട്ടന്ന് ഒരു മറുപടി ഒന്നും പറയണ്ട !
ആലോചിച്ചു പറഞ്ഞാൽ മതി !
വിവാഹം കഴിഞ്ഞു മോള് പോയാലും നീയും നിന്റെ ഭർത്താവും വീട്ടിലേക്ക് കയറി വരുമ്പോൾ വീട്ടിൽ ഒരാള് ഉള്ളത് നല്ലതല്ലേ മോളെ …. മോള് ആലോചിക്കി !
ബാലേട്ടാ…….. എനിക്കി സമ്മതമാണ് !!
അയാൾ അവളെ അത്ഭുതത്തോടെ നോക്കി
മോള് പറഞ്ഞത് സത്യം ആണോ അതോ എന്നെ പരിഹസിച്ചതാണോ?
തുറിച്ചു നോക്കണ്ട ഞാൻ പറഞ്ഞത് സത്യം ആണ്
അച്ഛനോട് ബാലേട്ടൻ പറയണം മോൾക്ക് അച്ഛനോട് ദേഷ്യം ഒന്നും ഇല്ലാന്ന് !
പെട്ടന്ന് കേട്ടപ്പോൾ കുറച്ചു ദേഷ്യത്തിൽ ഞാൻ അച്ഛനോട് സംസാരിച്ചു !
മോളെ ബാലേട്ടന് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല !!
ആ സ്ത്രീയുടെ വീട് എവിടെയാണ് ?
കുറച്ച് അകലെയാണ് !!
അവരുടെ വീട്ടുകാരോട് ബാലേട്ടൻ പറഞ്ഞോളൂ എനിക്കി സമ്മതമാണന്ന്
പിന്നെ……… അവരുടെ ഭർത്താവിന് എന്തുപറ്റിയതാണ് ?
പെട്ടന്ന് മരിച്ചു പോയതാ ഒരു അസുഖം ഇല്ലായിരുന്നു !!
പിന്നെ മോൾടെ അച്ഛനെ പോലെ വേറെ വിവാഹം കഴിക്കില്ലന്ന് പറഞ്ഞു വാശി പിടിച്ചു
അവർക്ക് കുട്ടികൾ ഉണ്ടോ..? ഉണ്ട്….
ഒരു മകൻ ഉണ്ട് . !