അച്ഛന് എങ്ങനെ പറയാൻ കഴിഞ്ഞു എന്നോട് ഇത് !
ഞാൻ കുഞ്ഞായിരിക്കുമ്പോൾ ആണേൽ എനിക്കി കുഴപ്പമില്ലായിരുന്നു !!
ഇത് വിവാഹ പ്രായം എത്തിയ ഒരു മോള് ഉണ്ടന്ന് പോലും മറന്ന് ച്ചെ….. പിന്നെ ആളുടെ മുഖത്ത് എങ്ങിനെ നോക്കു ഞാൻ.
മോളെ…. മതി അച്ഛന് അയാളോട് പറഞ്ഞിട്ടല്ല അയാൾ ഈ ആലോചനയുമായി വന്നത് !!
നിന്റെ വിവാഹം കഴിഞ്ഞാൽ ഈ അച്ഛന് ഒരു നേരം വെച്ച് വിളമ്പിതരാൻ ആരേലും വേണ്ടേ അല്ലാതെ ഭാര്യ സുഖത്തിന് അല്ല ഈ അച്ഛന് !!
മോള് ഈ അച്ഛനോട് ക്ഷമിക്കി ഞാൻ ഇന്ന് തന്നെ അയാളെ കണ്ട് ഈ ആലോചന നടക്കില്ലന്ന് പറഞ്ഞോളാം
പറഞ്ഞാൽ അച്ഛന് നന്ന് !!
അവൾ ചവിട്ടിതുള്ളി ഇറങ്ങി പോയി !!
നീ എന്ത് ഭ്രാന്ത് ആണ് ശിവരാമ ഈ പറയുന്നത് ഈ ആലോചന വേണ്ടന്നോ
അതേടാ…. മോൾക്ക് ഒട്ടു ഇഷ്ടമല്ല ഞാൻ വീണ്ടും ഒരു വിവാഹം കഴിക്കുന്നതിനോട് !
അവളെ വേദനിപ്പിച്ച എനിക്കി ഒന്നും വേണ്ടാടാ !
അവൾ പറയുന്നതിലും കാര്യമില്ലേ ?
ഈ പ്രായത്തിൽ ഞാനൊരു വിവാഹം കഴിച്ചാൽ അതിന്റെ കുറച്ചിൽ അവൾക്ക് തന്നെയല്ലേ ?
നീ എന്തെക്കെയാ ഈ പറയുന്നത് ശിവരാമ
അവൾ ഇപ്പോ അങ്ങിനെ എക്കെ പറയും നാളെ അവൾ മറ്റൊരുത്തന്റെ കൈയ പിടിച്ച് പോവുമ്പോൾ നിന്നെ നോക്കാൻ ആരും ഉണ്ടാവില്ല !
നീ പറയുന്നത് എല്ലാ ശരിയാണ് പക്ഷേ……
ഒരു പക്ഷേയു ഇല്ല നിന്റെ മോളെ ഞാൻ കണ്ട് സംസാരിക്കാ !
അയ്യോ…. ന്റെ ബാലാ അതൊന്നും വേണ്ട…..
നീ എന്തിനാ ശിവരാമ അവളെ ഇങ്ങനെ പേടിക്കുന്നത് കാര്യം പറഞ്ഞാൽ അവൾക്ക് മനസ്സിലാവു അവൾ വിവരമുള്ള കുട്ടിയല്ലേ !!