നിർത്തിയാണ് പോന്നത്. ഒരു ദിവസം അവിടുത്തേ ചെക്കൻ ഇവളേ ഉപദ്രവിക്കാൻ തുടങ്ങി അങ്ങനെയാണ് ഞാൻ ഇവളേയും കൊണ്ട് വീട്ടിൽ വന്നത്. സാവധാനം എല്ലാം പറയാം എന്ന് വിചാരിച്ചപ്പോളേക്കും നിന്റെ അമ്മ എല്ലാവരോടും പൊടിപ്പും തൊങ്ങലും വച്ച് വിളിച്ചു പറഞ്ഞു. പിന്നെ നടന്നത് എന്റെ മോനും കണ്ടതല്ലേ? അയാൾ പറഞ്ഞവസാനിപ്പിച്ചു. അപ്പോഴേക്കും വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി.
പിറ്റേന്ന് രാവിലെ അവൾ കൊടുത്ത കട്ടൻ ചായയും ഇഡ്ഡലി സാമ്പാറും കഴിച്ച് അവിടുന്ന ഇറങ്ങുമ്പോൾ അമ്മയേയും അളകയേയും കൂട്ടി അടുത്ത് തന്നെ തിരിച്ചു വരും എന്ന് അവർക്ക് അയാൾ വാക്ക് കൊടുത്തു.
വീട്ടിൽ ചെന്ന് അമ്മയോട് അച്ഛന്റെ അടുത്ത് പോയ കാര്യം പറയുമ്പോൾ അമ്മ ദേഷ്യപെടും എന്നാണ് വിചാരിച്ചത്. എന്നാൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് കണ്ടത്.അച്ഛന്റെ എല്ലാ കഥകളും അറിഞ്ഞപ്പോൾ അമ്മക്ക് അച്ഛനേ കണ്ടേപറ്റു എന്നായി. പറ്റിയാൽ കൂട്ടികൊണ്ട് വരണം. ഇനി ഉള്ള കാലം ഒന്നിച്ച് കഴിയണം എന്നെല്ലാം അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു. ഞാൻ കാരണമാണ് ഇങ്ങനെ എല്ലാം സംഭവിച്ചത് എല്ലാം എന്റെ തെറ്റാണ് എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.
പിറ്റേ ആഴ്ച അമ്മയേയും അളകയേയും കൂട്ടി ആ വീടിന്റെ മുന്നിൽ വന്നിറങ്ങിമ്പോൾ വലിയ സന്തോഷം തോന്നി. മീനൂ എന്ന് വിളിച്ചപ്പോൾ മീനൂ ഇറങ്ങി വന്നു. തന്നെ കണ്ടപ്പോൾ അവൾ ഓടി വന്ന് തന്റെ മാറിൽ വീണു പൊട്ടികരഞ്ഞു. കാര്യം അറിയാതെ അന്ധാളിച്ചു നിൽക്കുമ്പോൾ മീനൂ പറയുന്നുണ്ടായിരുന്നു അപ്പാ പോയി അപ്പാ പോയി. ഇന്നേക്ക് നാല് ദിവസമായെന്ന് പറഞ്ഞപ്പോൾ പൊട്ടികരയാൻ മാത്രമേ കഴിഞ്ഞുള്ളു.
പിറ്റേന്ന് മീനാക്ഷിയേകൂട്ടി ഇറങ്ങുമ്പോൾ അമ്മയുടെയും അളകയുടേയും ഇടയിൽ മീനാക്ഷി ഇരുന്നു. അമ്മ അവളേ തന്നോട് ഒന്നൂടി ചേർത്ത് പിടിച്ചു ഇനി ഒരിക്കലും തനിച്ചാല്ലില്ലാ എന്ന് ഉറപ്പ് കൊടുക്കുന്നത് പോലെ.