വിളിച്ചു. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ സ്നേഹത്തോടെ ഉള്ള വിളി. അയാൾ അച്ഛനടുത്ത് ഇരുന്നു. അച്ഛൻ അയാളുടെ കരം കവർന്നു. മോനെപ്പോൾ എത്തി? മീനൂ അണ്ണന് ചായ എടുക്കൂ കുട്ടി എന്ന് അകത്തേക്ക് നോക്കി തളർന്ന സ്വരത്തിൽ പറഞ്ഞു. എങ്കിലും ആ സ്വരത്തിൽ വല്ലാത്ത ഒരു സന്തോഷം നിഴലിച്ചിരുന്നു.
അവൾ ചായയുമായി വന്നപ്പോൾ അയാൾ പേര് ചോദിച്ചു. അവൾ മീനാക്ഷി എന്ന് പറഞ്ഞു അച്ഛൻ മീനൂ എന്ന് വിളിക്കും. അവൾ തെല്ലു നാണത്തോടെ പറഞ്ഞു.
അണ്ണൻ ഡ്രസ് മാറ് എന്ന് പറഞ്ഞ് അച്ഛനെ പഴയ ഒരു ലുങ്കിയും ഷർട്ടും എടുത്തു തന്നു. നീ പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു പ്ലസ് റ്റൂ കഴിഞ്ഞ് പോകാൻ പറ്റിയില്ല. നല്ല മാർക്കുണ്ടായിരുന്നു. അപ്പോളേക്കും അച്ഛനെ സുഖമില്ലാതായി. പിന്നെ പോകാൻ പറ്റിയില്ല ഇപ്പോ മൂന്ന് വർഷം കഴിഞ്ഞു. ഒന്ന് കുഴഞ്ഞു വീണതാണ്. പിന്നെ എണീറ്റില്ല. ഒത്തിരി കാലം ഹോസ്പിറ്റലിൽ കിടന്നു. പിന്നെ ഇങ്ങ് കൊണ്ടു വന്നു.
ഇപ്പോൾ ഒന്നിനൊന്ന് വയ്യാണ്ടായി വരുന്നു. ആരും സഹായത്തിനില്ല. എന്നാലും സാരമില്ല അച്ഛനു ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു അവൾ പറഞ്ഞി നിർത്തി.
അപ്പോൾ വീട്ടിലേ ചിലവുകൾ? അയാൾ ചോദിച്ചു ഞാൻ ഇവിടെ അടുത്തൊരു തുണി കമ്പനിയിൽ പോകുന്നുണ്ട്. അതുകൊണ്ട് ഒരു വിധം കഴിഞ്ഞു പോകാൻ പറ്റും. അവൾ പറഞ്ഞി നിർത്തി. അണ്ണൻ ഇന്ന് പോകണ്ടട്ടോ നാളെ പോകാം. അവൾ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.
അന്ന് അവൾ വെച്ച സാമ്പാറും തെയിർ സാദവും മീൻ കൊളമ്പും കൂട്ടി ചോറുണ്ടു. നല്ല കൈപുണ്യമുണ്ട് പെണ്ണിന് അയാൾ ഓർത്തു. അച്ഛനും നന്നായി ഭക്ഷണം കഴിച്ചു. അതു കഴിഞ്ഞ് അച്ഛന്റെ അടുത്ത് ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞു മോനേ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിന്റെ അമ്മയേ ഞാൻ വഞ്ചിച്ചിട്ടില്ല.അച്ഛൻ തുടർന്നു ഇവൾ അച്ഛന്റെ മോളല്ല. അച്ഛൻ ജോലിക്ക് നിന്ന എസ്റ്റേറ്റിലേ ഒരു പണിക്കാരത്തി ആയിരുന്നു ഇവളുടെ അമ്മ. ആരോ ചതിച്ചു അവളുടെ അമ്മ ഗർഭിണി ആയി.എല്ലാവരും കൈ ഒഴിഞ്ഞ അവളേ എനിക്ക് ഉപേക്ഷിക്കാൻ തോന്നിയില്ല. അങ്ങനെ പ്രസവം വരേ ഞാൻ അവൾക്ക് അഭയം കൊടുത്തു. പ്രസവത്തോടെ ഇവളുടെ അമ്മ മരിച്ചു. കുഞ്ഞിനേ ഉപേക്ഷിക്കാൻ തോന്നിയില്ല. മാസത്തിൽ ഒരിക്കൽ ഞാൻ അങ്ങോട്ട് വരുമ്പോൾ ഇവളേ അടുത്തുള്ള ഒരു വീട്ടിൽ