അവളേ കണ്ടപ്പോൾ അമ്മയും മുത്തശ്ശിയും ചോദിച്ചു ഈ കുട്ടി ഏതാണെന്ന്. അച്ഛൻ അതിന് കൃത്യമായ മറുപടി നൽകിയില്ല. ഇവൾ എനിക്ക് മോളേ പോലെയാണെന്ന് മാത്രം പറഞ്ഞു. അതോടെ വീട്ടിലേ അന്തരീക്ഷം ആകേ മാറി. അമ്മ കരച്ചിലായി. ബഹളമായി. അമ്മാവന്മാരേയും എല്ലാ ബന്ധുക്കളേയും വിളിച്ചു വരുത്തി. എല്ലാവരും വന്ന് ചോദിച്ചപ്പോളും അച്ഛൻ അത് തന്നെ പറഞ്ഞു. ബാക്കി ഒന്നും പറയാൻ അച്ഛൻ നിന്നില്ല. അവളേ പറഞ്ഞു വിടാതെ ഇവിടെ നിൽക്കാൻ പറ്റില്ലാ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഇവളേ ഉപേക്ഷിക്കാൻ വയ്യ. ഞാനും ഇറങ്ങുവാണെന്ന് പറഞ്ഞ് അച്ഛനും അവളും പടി ഇറങ്ങി.
പിന്നീട് ഒരിക്കലും അച്ഛനോ അവളോ ആ വഴിക്ക് വന്നിട്ടില്ല. അയാൾ ഓർമ്മയിൽ നിന്ന് എണീറ്റപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തി.
അയാൾ അവിടെ ഇറങ്ങി. ചുറ്റും നോക്കി ആൾ താമസം ഉള്ള സ്ഥലം പോലെ തോന്നിയില്ല. വരണ്ടുകിടക്കുന്ന പ്രദേശം.നിറയേ കുറ്റികാടുകൾ. അയാൾ കുറച്ച് മുന്നോട്ട് നടന്നു. കുറേ ദൂരയായി ഒരു നാൽ കവല കാണാം. അയാൾ അങ്ങോട്ട് നടന്നു. അവിടെ ചെറിയ ഒരു അങ്ങാടി ഉണ്ട്. അയാൾ നേരേ അങ്ങോട്ട് നടന്നു.
അടുത്തു കണ്ട കടയിൽ അയാൾ ആ അഡ്രസ് കാണിച്ചു. അയാൾ കടയിൽ നിന്ന പയ്യനേ കൂടെ പറഞ്ഞു വിട്ടു. കുറച്ചു ദൂരം നടക്കാനുണ്ട്. വണ്ടി കൊണ്ടു വരാത്തതിൽ അയാൾക്ക് ശരിക്കും വിഷമം തോന്നി.
ഒരു അരമണിക്കൂർ നടന്നു കാണും. ഒരു ഓടിട്ട് ചെറിയ ഒരു വീട് കണ്ടു. അതിന്റെ മുൻപിൽ എത്തി ആ പൈയ്യൻ അകത്തേക്ക് നോക്കി അയ്യാ എന്ന് വിളിച്ചപ്പോൾ അകത്ത് നിന്ന് കൂടിപോയാൽ പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഇറങ്ങി വന്നു. തന്നെ കണ്ടപ്പോൾ അവളുടെ കണ്ണിൽ പരിചയ ഭാവം. അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു അപ്പാ വിഷ്ണുഅണ്ണൻ. അതിൻ നിന്ന് അവൾക്ക് തന്നെ നല്ല പരിയമാണെന്ന് മനസിലായി. വാ അണ്ണാ അവൾ അകത്തേക്ക് വിളിച്ചു.
തീരേ ചെറിയ വീട്. ഒരു വരാന്ത ഒരു മുറി ഒരു അടുക്കള. അത്രയേ ഉള്ളു. ടോയിലറ്റും കുളിമുറിയും പുറത്ത് മറച്ചു കെട്ടിയിരുന്നു. എങ്കിലും നല്ല വൃത്തി.
അയാൾ അകത്തേക്ക് കയറി. അകത്തേ മുറിയിൽ കട്ടിലിൽ ഒരു ക്ഷീണിച്ച കോലം. അച്ഛൻ ആണെന്ന് ആരും പറയില്ല. അത്രക്ക് മാറി പോയിരിക്കുന്നു. ഊർജ്ജസ്വലനായ അച്ഛന്റെ പ്രേതമാണെന്ന് പോലും പറയില്ല.
മകൻ വന്നു എന്ന് കേട്ടപ്പോൾ അയാൾ കണ്ണ് തുറന്നു. ക്ഷീണിച്ച ആ കണ്ണിൽ ഒരു തിളക്കം വീണൂ. മോനേ അയാൾ സ്നേഹത്തോടെ