അവരുടെ വിഷമത്തെ പോലും നീ പകയായി അല്ലെ കണ്ടത് …
അവരുടെ വിയർപ്പിന്റെ ഫലം അല്ലെ നീ നിസ്സാരമായി വലിച്ചെറിഞ്ഞത് ….
ആ നീ നാളെ എന്നോടുള്ള ഇഷ്ടത്തെയും വലിച്ചെറിയില്ല എന്ന് എന്താണുറപ്പ് …..
നിനക്ക് അറിയാമല്ലോ … എന്റെ പ്രശ്നങ്ങൾ …
ഇത്രയും പ്രശ്നങ്ങൾ ഉള്ള ഞാൻ നിന്റെ കൂടെ വന്ന് എങ്ങനെ ജീവിക്കും …?
നീ തന്നെ പറയൂ ..
അർച്ചനയുടെ ചോദ്യങ്ങൾക്ക് ശ്യാമിന് മറുപടി ഇല്ലായിരുന്നു …. അവൻ തിരിച്ചറിയുകയായിരുന്നു ഇത് വരെ താൻ ശരി എന്ന് വിശ്വസിച്ചതൊക്കെ വലിയ തെറ്റുകളായിരുന്നു എന്ന്
അവന്റെ മൗനത്തെ ഭേദിച്ച അർച്ചന അവനോടായി തുടർന്നു…
നിന്റെ നല്ല ഭാവിയെ പറ്റി ഉള്ള ആശങ്കകൾ ആയിരുന്നു … നിന്റെ അച്ഛനമ്മമാരുടെ ദേഷ്യം …
അത് അവർക്ക് നിന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല …
നീ അവർക്ക് ജീവനായതുകൊണ്ടാണ് …
ശ്യാം നീ നിന്റെ കഴിവുകൾ തിരിച്ചറിയണം ..
അവയെ ഉപയോഗപ്പെടുത്തണം ..
നിന്നെ കാത്തിരിക്കുന്ന ആ ഉയരങ്ങൾ കീഴടക്കി നീ വരണം …
ഞാൻ അതുവരെ കാത്തിരിക്കാം.. …
നീ വരുന്ന ആ ദിവസത്തിനായി ….
അന്ന് അവിടെ പുതിയ ഒരു മനുഷ്യനായി ശ്യാം മാറുകയായിരുന്നു ….
അന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അവൻ അച്ഛന്റെയും അമ്മയുടയെയും കാലിൽ തൊട്ട് മാപ്പു പറഞ്ഞു …
Nice!!
Kasthooriman