അക്ഷരോദകം 69

അവളുടെ അമ്മയോടും തൊഴുകൈകളോടെ ദേവൻ കയർക്കുന്നത് കേട്ടു….

“ദൈവത്തെയോർത്ത് ഉപദ്രവിക്കരുത്… നന്ദേട്ടനേടത്തീടെ കൂട്ടുമതി…!”

അവർ എന്നെ കണ്ടില്ല!
ഇവൻ ഇത് എന്താ വാ… ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും എല്ലാം എല്ലാവരോടും ദേഷ്യം ആണല്ലോ…
അമ്മ ചിലപ്പോൾ ഒരു ഹോംനേഴ്സിനെ കുട്ടിയമ്മയ്ക്ക് കൂട്ട് നിർത്തുന്ന കാര്യം പറഞ്ഞ് കാണും!
അതിന് ഇങ്ങനെ ദേഷ്യപ്പെടണോ…

ക്ഷേത്രത്തിൽ എത്തി വണ്ടി നിർത്തി ഇറങ്ങിയതും ശാന്തിയും പരികർമ്മിയും കൂടി തയ്യാറായി നിന്നത് പോലെ നിലവിളക്കും പാത്രങ്ങളിൽ പൂജാസാധനങ്ങളും ഒക്കെ ആയി മോനെയും മോളെയും കൂട്ടി തെക്ക് ഭാഗത്തേയ്ക്ക് നടന്നു…

“രസീതെടുത്ത് പതിയെ വന്നാമതീട്ടോ”

നടക്കുന്നതിന് ഇടയിൽ ശാന്തി തിരിഞ്ഞ് ദേവനോട് പറഞ്ഞു…

ഞാൻ ഇലഞ്ഞിത്തറയുടെ അടുത്തേയ്ക്ക് നടന്നു…
ഇലഞ്ഞി നിറയെ പൂവുണ്ട്!

ഇലഞ്ഞിപ്പൂമാല കുട്ടിയമ്മയുടെ ഒരു ദൌർബല്യമാണ്!
ഇന്നാ മുഖം ചെന്താമര പോലെ വിടരും!

ഞാൻ ഒരു ഇലക്കീറ് എടുത്ത് നിലത്ത് ഇരുന്ന ഇലഞ്ഞിപ്പൂ പെറുക്കി തുടങ്ങി…

ഇടയ്ക്ക് തെക്ക് വശത്ത് ബലിക്കാക്കകളുടെ കലപില കേട്ട ഞാൻ അങ്ങോട്ട് നോക്കി….

കുളത്തിൽ മുങ്ങി ഈറനായി വന്ന് കാൽമുട്ട് നിലത്ത് കുത്തി ഇരിയ്ക്കുന്ന മോന്റെയും മോളുടെയും നീട്ടി പിടിച്ച വലംകൈകളിൽ ഇരിക്കുന്ന വലിയ ഉരുള ഉണക്കലരി ചോറിലേയ്ക്ക് കിണ്ടിയിൽ നിന്നും ജലം ഒഴിച്ച് ശാന്തി എന്തോ ഉച്ചത്തിൽ ചൊല്ലുന്നു…

ആ ചോറിനായുള്ള കലപില ആണ് മരച്ചില്ലയിൽ….!
ഞാൻ വീണ്ടും ഇലഞ്ഞിപ്പൂ പെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു!
ഇന്നൊരു വലിയ മാല കൊരുക്കണം!

നന്ദൻ ഇരുന്ന് ഇലയിലേയ്ക്ക് ഇലഞ്ഞിപ്പൂ പെറുക്കുന്നത് കണ്ട ദേവൻ ഒഴുകിയ കണ്ണുനീർ തുടയ്ക്കാൻ മിനക്കെടാതെ ക്ഷേത്ര കൌണ്ടറിലേയ്ക്ക് നടന്നു….

***********************

6 Comments

  1. Superb writing bro…
    Idakk kunjoru confusion vannu enkilum onnude vayichappo setayi..!

  2. ഒരുപാട് ഇഷ്ടം ആയി….സുനിലേട്ടാ..

  3. കമന്റ് ഓപ്ഷൻ ഇല്ലേ?

  4. തികച്ചും ശാന്തം!
    ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!

    1. superb manassil thatti

    2. കുട്ടേട്ടൻസ്.... ??

      സുനിൽ മോൻ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങളെ പിൻതുടരുന്നു…. വിടില്ല ഞാൻ…. എന്റെ സ്വന്തം ലിജോ.. ഗാഥ ഇവരെ ഒക്കെ വീണ്ടും തിരിച്ചു കൊണ്ടു വരാതെ വിടില്ല ഞാൻ…. ????

Comments are closed.