മോഹിനിയാട്ട ഭരതനാട്യ വേഷത്തിൽ വേദികളിൽ നൃത്തം ചെയ്യുന്നവയും ഞങ്ങൾ ഇരുവരും ആയി ഉള്ളതും മക്കളുമായി നാല് പേരും ഒത്തുള്ളതും ഫുൾ ഫാമിലിയും അമ്മയും ഒത്തുള്ളതും ദേവന്റെ ഭാര്യയും കുഞ്ഞും ഒത്ത് ഉള്ളതും ഒക്കെ ആയി!
നൃത്ത വേഷത്തിൽ ഉള്ള ചിത്രങ്ങൾ എല്ലാം മുപ്പത് ഇരുപത് ഇഞ്ച് ക്യാൻവാസ് പ്രിന്റുകളും!
അയൽവാസിയായ ഫോട്ടോഗ്രഫർ സുഹൃത്ത് കുട്ടിയമ്മയുടെ എല്ലാ നൃത്ത പരിപാടികളും ചിത്രീകരിച്ചിട്ടുണ്ട്!
സിറ്റൌട്ടിൽ നിന്ന് അകത്തേയ്ക്ക് കയറിയാൽ ആദ്യം കാണുന്നത് മാലയിട്ട് വച്ച അച്ചന്റെ ചിത്രത്തിന് ഒപ്പം അതേ വലിപ്പത്തിൽ മാല ഇല്ലാത്ത കുട്ടിയമ്മയുടെ നിറചിരിയോടെ ഉള്ള ക്ലോസപ്പ് ചിത്രമാണ്!
ഇങ്ങനെ സ്നേഹമുള്ള വീട്ടുകാരെ വിട്ടാണ് അവളീ ഒറ്റയ്ക്ക് താമസിക്കുന്നത്..!
ദേവന്റെ മൂന്ന് വയസ്സുകാരി മോളെയും എടുത്ത് ഞാൻ സിറ്റൌട്ടിൽ ഇരുന്നപ്പോൾ ഭാമ ഓടിവന്നു….
കുഞ്ഞിനോട് കിന്നരിച്ച് തല കുനിച്ച് വന്ന അവൾ എന്റെ തലയിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം കിട്ടിയതും കണ്ണും തിരുമ്മി സ്ഥലം വിട്ടു!
അമ്മയുടെ മുടി പോയതിൽ അവളെക്കാൾ സങ്കടം ഇവൾക്കാണ്…!
കുട്ടിയമ്മയുടെ കൊച്ച് പതിപ്പ് തന്നെ! ആ നൃത്തവാസന അതേപടി കിട്ടിയിട്ടുണ്ട്!
“ടീ മോളൂട്ടിയേ…”
ഞാൻ വിളിച്ചതും ഭാമ ഓടിവന്നു…
“മോളു പഠിക്കുന്നൊണ്ടോന്നാ ട്ടോ നിന്റമ്മച്ചീടാധി…”
“ഞാന്നല്ലോണം പഠിക്കുന്നൊണ്ടച്ചേ….”
ഭാമ വിതുമ്പി വായും പൊത്തി ഓടി…
കാലത്ത് കുട്ടിയമ്മയുടെ അച്ചനമ്മമാരും എത്തി…
Superb writing bro…
Idakk kunjoru confusion vannu enkilum onnude vayichappo setayi..!
ഒരുപാട് ഇഷ്ടം ആയി….സുനിലേട്ടാ..
കമന്റ് ഓപ്ഷൻ ഇല്ലേ?
തികച്ചും ശാന്തം!
ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!
superb manassil thatti
സുനിൽ മോൻ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്വർക്ക് നിങ്ങളെ പിൻതുടരുന്നു…. വിടില്ല ഞാൻ…. എന്റെ സ്വന്തം ലിജോ.. ഗാഥ ഇവരെ ഒക്കെ വീണ്ടും തിരിച്ചു കൊണ്ടു വരാതെ വിടില്ല ഞാൻ…. ????