അല്ല… എന്റെ ഹൃദയം നിറഞ്ഞ് ആടി എന്ന് പറയുന്നതാവും ശരി..!
നീലിമയുടെ നൃത്തം കഴിഞ്ഞ് തിരശ്ശീല വീണതും ഞാൻ വേദിയിൽ നിന്ന് അണിയറയിലേയ്ക്ക് ഉള്ള വഴിയിൽ എത്തി..
ഛിലും ഛിലും നാദത്തോടെ നീലിമ അടിവച്ച് അടിവച്ച് നടന്ന് എത്തി…
“ഞാൻ നന്ദൻ!
ഗംഭീരം….! അത്യുഗ്രം!”
നീലിമയുടെ വഴി തടഞ്ഞ് കയറി നിന്ന ഞാൻ കൈമുദ്ര കാട്ടി പറഞ്ഞു!
നീലിമ മനോഹരമായി പുഞ്ചിരിച്ച് കൈകൂപ്പി…
“അറിയാം… ആ കവിതകളത്രയും ഹൃദിസ്ഥമാണ്…!”
“നീലിമ.കെ! ഛേ! ‘നീലിമനന്ദകിഷോർ’ അതാ ഒരു ഗെറ്റപ്പ്!
അതുമതി! നിന്നെയെനിക്കുവേണം! വിട്ടുകൊടുക്കില്ലാർക്കും!”
ഇതും പറഞ്ഞ് വായ് പിളർന്ന പടി നിന്ന നീലിമയുടെ കണ്ണുകളിലെ അന്ധാളിപ്പ് കാണാത്ത മട്ടിൽ മുണ്ടിന്റെ തുമ്പും ഉയർത്തി പിടിച്ച് ഞാൻ നടന്ന് നീങ്ങി…!
ഒരു മരപ്പാവ കണക്കേ നീലിമ അണിയറയിലേയ്ക്കും!
അന്ന് വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ ആണ് കുട്ടിയമ്മ പിറന്നത്..!
ഹാളിൽ ടീപ്പോയിലും മറ്റും ആയി മാസികകൾ ചിതറി ആകെ അലങ്കോലമായി കിടക്കുന്നു….!
ഞാൻ ദേഷ്യപ്പെട്ട് അമ്മയെ വിളിച്ചു…
“കുഞ്ഞൂട്ടനൊരു കുട്ടിയമ്മേയിങ്ങു കൊണ്ടരുമ്പ നമ്മക്കു നല്ല വൃത്തിയാക്കിയിടാവേ…”
അമ്മയുടെ ചിരിയോടെ ഉള്ള ശബ്ദം അടുക്കളയിൽ നിന്നും ഉയർന്നു!
അമ്മയുടെ രണ്ട് ആൺമക്കളിൽ മൂത്ത ആൾ ഞാൻ ആണ്! പക്ഷേ ചെല്ലപ്പേര് കുഞ്ഞൂട്ടൻ എന്നും!
മോഹിനിയാട്ട വേഷത്തിൽ നിന്ന ‘കുട്ടിയമ്മ’ എന്റെ ഉള്ളിലും നിറഞ്ഞു!
അപ്പോൾ ആ നിമിഷം മുതൽ നീലിമ എന്റെ കുട്ടിയമ്മ ആയി! ദേഷ്യം വരുമ്പോൾ മാത്രം ഉപയോഗിക്കുന്ന വാക്ക് ആയി നീലിമ!
പിറ്റേന്ന് നീലിമയോട് അമ്മ തന്ന പേര് പറഞ്ഞപ്പോൾ അവൾ നാണിച്ച് ചിരിച്ചു!
ഒരേ മതത്തിൽ തന്നെ രണ്ട് ജാതികളിൽ പെട്ട ഞങ്ങൾക്ക് ഒന്നിക്കാൻ ഒരുപാട് സഹനസമരങ്ങൾ ഉയർന്ന ജാതിക്കാരി ആയ കുട്ടിയമ്മയ്ക്ക് നടത്തേണ്ടി വന്നു…
എങ്കിലും അവസാനം അവൾ തന്നെ വിജയിച്ചു!
മോൻ ഇപ്പോൾ പത്തിലും മോൾ എട്ടിലും ആണ് എങ്കിലും ഞങ്ങൾ ഇപ്പോഴും ആ പഴയ പത്താംതരക്കാരനും ഒൻപതുകാരിയും തന്നെ ആണ്….!
ഫോൺ ശബ്ദിച്ചപ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നത്…
സ്ക്രീനിൽ …. “എന്റെ കുട്ടിയമ്മ”
Superb writing bro…
Idakk kunjoru confusion vannu enkilum onnude vayichappo setayi..!
ഒരുപാട് ഇഷ്ടം ആയി….സുനിലേട്ടാ..
കമന്റ് ഓപ്ഷൻ ഇല്ലേ?
തികച്ചും ശാന്തം!
ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!
superb manassil thatti
സുനിൽ മോൻ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങളെ പിൻതുടരുന്നു…. വിടില്ല ഞാൻ…. എന്റെ സ്വന്തം ലിജോ.. ഗാഥ ഇവരെ ഒക്കെ വീണ്ടും തിരിച്ചു കൊണ്ടു വരാതെ വിടില്ല ഞാൻ…. ????