അക്ഷരോദകം 69

“നിന്റെ തല കുളിപ്പിക്കാൻ വയ്യാഞ്ഞിട്ടല്ലേ.. എനിക്കീമണം കിട്ടിയില്ലേ ഉറങ്ങാൻവയ്യ അതാടീ…!”

“ദേ… അമ്മയ്ക്കൊരാഴ്ച നമ്മോടൊപ്പം വന്നു നിക്കണോന്ന്!
ഞാമ്പറ്റില്ലാന്നങ്ങു തീർത്തു പറഞ്ഞു…”

എണ്ണക്കുപ്പി അടച്ച് കൊണ്ട് ഞാൻ പറഞ്ഞു. അതിനും മറുപടി ഇല്ല!

അവൾ എനിക്ക് ചെയ്ത് തന്നിരുന്ന ജോലികൾ എല്ലാം ഇപ്പോൾ തിരിച്ചല്ലേ!
അതിന്റെ സങ്കടം കാണും. എനിക്കത് മനസ്സിലാവും!

തന്റെ നന്ദേട്ടനെ കൊണ്ട് തന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങൾ പോലും അലക്കിക്കുക എന്ന് വച്ചാൽ കുട്ടിയമ്മയ്ക്ക് അതെങ്ങനെ താങ്ങാനാവും!

ഞാൻ റെഡിയായി ഇറങ്ങിയപ്പോൾ കുട്ടിയമ്മ ഭയന്ന ദയനീയമായ നിറകണ്ണുകളോടെ എന്നെ ഒന്ന് നോക്കി….

ഞാൻ ചിരിച്ച് കണ്ണിറുക്കി!

ഇത് എന്നും പതിവാണ്! ബൈക്ക് അപകടം കഴിഞ്ഞതിൽ പിന്നെ ഞാൻ ബൈക്ക് എടുക്കാൻ ഒരുങ്ങുമ്പോൾ കുട്ടിയമ്മയ്ക്ക് കണ്ണുകളിൽ ഒരു ആളൽ ആണ്…!

ഓഫീസിൽ തിരക്ക് ഒഴിഞ്ഞു…
ക്യാബിനിൽ ഞാൻ മാത്രമായി… ചെയറിലേയ്ക്ക് ചാരി കണ്ണുകൾ അടച്ച എന്റെ കാതിലേയ്ക്ക് നൂപുരധ്വനികളുടെ ഒരു ലാസ്യതാളം ഒഴുകിയെത്തി…

ഒപ്പം ഉള്ളിലേയ്ക്ക് നൂപുരമണിഞ്ഞ മനോഹരമായ രണ്ട് പാദങ്ങളുടെ ലാസ്യ ചലനങ്ങളും….

ഞാൻ പെട്ടന്ന് ആ പഴയ പത്താംക്ലാസ് വിദ്യാർത്ഥി ആയി മാറി….

വിപ്ലവപ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയുടെ അമരക്കാരനായ, ആ വർഷത്തെ യുവജനോത്സവത്തിലെ മികച്ച നാടകസംവിധായകനായ, മികച്ച കവിതാരചയിതാവായ ആ കൊച്ചു നന്ദകിഷോറായി ഞാൻ മാറി…

ഖദർ ഒറ്റമുണ്ടും ചുവന്ന മുറിക്കയ്യൻ ഷർട്ടും ധരിച്ച ആ മെല്ലിച്ച പയ്യനായി…

“മോഹിനിയാട്ടം കുമാരി നീലിമ.കെ നയൻത് സി”

ഈ അനൌൺസ്മെന്റിന് പിന്നാലെ ചുവന്ന കർട്ടൻ ഉയർന്നത് എന്നെ മറ്റ് ഏതോ അഭൌമലോകത്തിൽ ആണ് എത്തിച്ചത്!

മോഹിനിയാട്ടത്തിന്റെ ഞൊറിഞ്ഞ് ഉടുത്ത കസവു വേഷത്തിൽ ചെരിച്ച് കുടുമി കെട്ടിയ മുടിയും വാലിട്ട് എഴുതിയ മിഴികളും ആയി കത്തി ജ്വലിച്ച നീലിമ അരങ്ങ് നിറഞ്ഞ് ആടി…

6 Comments

  1. Superb writing bro…
    Idakk kunjoru confusion vannu enkilum onnude vayichappo setayi..!

  2. ഒരുപാട് ഇഷ്ടം ആയി….സുനിലേട്ടാ..

  3. കമന്റ് ഓപ്ഷൻ ഇല്ലേ?

  4. തികച്ചും ശാന്തം!
    ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!

    1. superb manassil thatti

    2. കുട്ടേട്ടൻസ്.... ??

      സുനിൽ മോൻ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങളെ പിൻതുടരുന്നു…. വിടില്ല ഞാൻ…. എന്റെ സ്വന്തം ലിജോ.. ഗാഥ ഇവരെ ഒക്കെ വീണ്ടും തിരിച്ചു കൊണ്ടു വരാതെ വിടില്ല ഞാൻ…. ????

Comments are closed.