അക്ഷരോദകം 69

ആണുങ്ങൾ മുടിയിൽ ചുംബിച്ചാൽ മുടി കൊഴിയുമത്രേ… എങ്ങനുണ്ട്!!

എനിക്കാണെങ്കിൽ ആ മുടിയിലെ കാച്ചെണ്ണയുടെ ആ സുഗന്ധം എത്ര വലിച്ച് കേറ്റിയാലും മതി വരികയും ഇല്ല!

കുട്ടിയമ്മയുടെ ഈ സ്വഭാവം
കൊണ്ട് ഞങ്ങൾ വേറേ വീടെടുത്ത് ഒറ്റയ്ക്കായി താമസം!

കുട്ടികളെ പോലും ഇവൾക്ക് കാണണ്ട! തിരിച്ച് അവർക്കും!

വീട്ടിൽ ചെല്ലുന്ന എന്നോട് എന്റെ മോള് പോലും അമ്മച്ചിയെ പറ്റി തിരക്കാതായി!

എന്ത് ചെയ്യാൻ… ഈ സ്വഭാവം!
ആറാം തരത്തിൽ പഠിക്കുമ്പോഴും അമ്മച്ചി ഉടുപ്പ് ഇടീക്കണം എന്ന് വാശി പിടിച്ച് ഇരുന്ന മോളാ!

മൂക്കത്ത് ശുണ്ഠി!
ദേഷ്യം വന്നാ പിന്നാരോടും ഒന്നും മിണ്ടില്ല!
എല്ലാരും നന്ദേട്ടനെ പോലാന്നാ കുട്ടിയമ്മേടെ വിചാരം!
അതുകൊണ്ട് എന്താ…? ആരും തിരക്കാതായി! എന്നോട് പോലും!

എനിക്കും ഈ ജീവിതമാണ് ഇഷ്ടം!
എന്റെ കുട്ടിയമ്മയുടെ വൈരൂപ്യം എനിക്ക് സൌന്ദര്യം തന്നാ…
അത് മറ്റാരും കാണണ്ട സഹതപിക്കണ്ട!
അതിനി യദൂം ഭാമേം ആയാൽ
പോലും!
ഓഫീസിൽ പോകുമ്പോൾ ഭക്ഷണം ഒക്കെ എടുത്ത് വച്ചിട്ട് ഞാൻ കതക് പുറത്ത് നിന്ന് പൂട്ടിയിട്ട് പോവും!
അവൾ ഒറ്റയ്ക്ക് ഇരുന്നോളും!

മുളകുപൊടി തപ്പി എടുത്ത ഞാൻ അത് കൂടി തൂവി കോവയ്ക്ക ഉപ്പേരി അടുപ്പത്ത് നിന്നും വാങ്ങി വച്ചു!

ശുദ്ധ സസ്യഭുക്ക് ആയ കുട്ടിയമ്മയ്ക്ക് കോവയ്ക്ക ഉപ്പേരി ജീവനാണ്!

അതുണ്ടേൽ അൽപ്പം ചോറ് ഉണ്ടോളും!

ഈ താമസം തുടങ്ങിയതിൽ പിന്നെ ഞാനും പ്യുവർ വെജിറ്റേറിയൻ ആയി!

“ദേ ചോറെടുത്തു വെച്ചതു കഴിച്ചോണം കെട്ടോ…”

പറഞ്ഞ് കൊണ്ട് ഞാൻ അവളുടെ കാച്ചെണ്ണ എടുത്ത് എന്റെ തലയിൽ വച്ചു!

ജീവിതത്തിൽ എണ്ണ തേയ്ക്കാത്ത എന്റെ ഈ പണി കാണുമ്പോൾ കുട്ടിയമ്മയുടെ കണ്ണുകൾ നിറയും!
ഞാൻ അത് ചിരിച്ച് തള്ളും!

6 Comments

  1. Superb writing bro…
    Idakk kunjoru confusion vannu enkilum onnude vayichappo setayi..!

  2. ഒരുപാട് ഇഷ്ടം ആയി….സുനിലേട്ടാ..

  3. കമന്റ് ഓപ്ഷൻ ഇല്ലേ?

  4. തികച്ചും ശാന്തം!
    ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!

    1. superb manassil thatti

    2. കുട്ടേട്ടൻസ്.... ??

      സുനിൽ മോൻ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങളെ പിൻതുടരുന്നു…. വിടില്ല ഞാൻ…. എന്റെ സ്വന്തം ലിജോ.. ഗാഥ ഇവരെ ഒക്കെ വീണ്ടും തിരിച്ചു കൊണ്ടു വരാതെ വിടില്ല ഞാൻ…. ????

Comments are closed.