“അനിതയുടെ ബന്ധുവും ആ ബന്ധുവിന്റെ നാലഞ്ച് ഫ്രണ്ട്സും ഇപ്പൊ അനിതയുടെ വീട്ടിൽ വന്നിട്ടുണ്ട്..!”
അത്രേം പറഞ്ഞ് നിർത്തി എന്റെ മുഖത്തേക്ക് നോക്കിയ അക്കു വീണ്ടും തുടർന്നു.
“വൈകിട്ട് അവര് ഇങ്ങോട്ട് വന്ന വണ്ടി അവരുടെ ഏതോ ഒരു ബന്ധു തിരിച്ച് കൊണ്ടുപോയി, വൈകിട്ട് അവരെ കൂട്ടികൊണ്ടുപോകാൻ ആ ബന്ധു വരാമെന്ന് പറഞ്ഞിരുന്നു പക്ഷെ ഇപ്പൊ വിളിച്ചപ്പൊ അയാൾ മറ്റെവിടെയൊ നിക്കുവ അയാൾക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞു..! അവർക്കിപ്പോ തിരിച്ച് പോകാൻ വേറെ വണ്ടി ഇല്ല..!”
അത്രേം പറഞ്ഞ് നിർത്തിയ അക്കു ഒരു കള്ള ലക്ഷണത്തോടെ അവളുടെ ആ ഉണ്ട കണ്ണുകൾ മാത്രം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.
“അതിന്..?”
കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കിയ ഞാൻ കടത്തിണ്ണയിൽ നിന്നും പതിയെ എഴുന്നേറ്റുകൊണ്ട് ചോദിച്ചു.. ആ സമയം അക്കുവും എന്റെ കയ്യിൽ തൂങ്ങി എന്റെ ഒപ്പം ചാടി എഴുന്നേറ്റു..
“അ.. അല്ല.. അത് അ…അപ്പൂസിന് അവരെ… അവരെ”
അക്കു എന്തൊക്കെയോ പറഞ്ഞ് നിന്ന് വിക്കാൻ തുടങ്ങി..
“അവരെ..?” അവളെ തുറിച്ച് നോക്കികൊണ്ട് ഞാൻ വീണ്ടും ചോദിച്ചു..
“അപ്പൂസ് അവരെ കാവാലത്തേക്ക് തിരികെ കൊണ്ടുപോയി വിടണം”
എല്ലാ ധൈര്യവും സംഭരിച്ച് അക്കു അത് പറഞ്ഞ് നിർത്തിയതും.
“ദാണ്ടേ… രണ്ടെണ്ണോം പൊക്കോണം എന്റെ കീഴീന്ന്.. ഒന്നാതെ മനുഷ്യനിവിടെ ഒരോട്ടം കഴിഞ്ഞ് വന്ന് ഒന്ന് നടുവ് നിവർത്താൻ പാട്പെടുവ.. അപ്പഴ അവൾടെ വേറൊരോട്ടം..! അതും കാവാലത്തേക്ക്..! പൊക്കണം കെട്ടല്ലൊ”
അത്രേം പറഞ്ഞ് നിർത്തി അവസാനം എന്റെ വലത് കൈ അക്കുവിന് നേരെ ഒന്ന് ഓങ്ങിയതും.. അത് കണ്ട് ചെറുതായിട്ടൊന്ന് പരുങ്ങിയ അക്കു വീണ്ടും എന്റെ ആ കയ്യിൽ കയറി പിടിച്ചു..
“അപ്പൂസെ.. പ്ലീസ് അപ്പൂസെ പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ് ഞാൻ ഏറ്റുപോയട അപ്പൂസെ.. പ്ലീസ്.. പ്ലീസ് പറ്റില്ലാന്ന് പറയല്ലേടാ അപ്പൂസെ.. പ്ലീസ്.. പ്ലീസ്”
അക്കു എന്റെ കയ്യിൽ പിടിച്ച് രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് നിന്ന് കെഞ്ചൻ തുടങ്ങി..
“ഒരു രക്ഷയും ഇല്ല മോളെ..! എന്നെകൊണ്ട് പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്ല..!”
തല രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് ഞാൻ തീർത്തും പറഞ്ഞു..
“അപ്പൂസെ അങ്ങനെ പറയല്ലേടാ.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. അവര് നിനക്ക് പൈസ തരും.. നി വെറുതെ പോകണ്ട.. വേണവെങ്കി ഞാനും ഒരു അഞ്ഞൂറ് തരാം.. ഒന്ന് കൊണ്ടുപോയി വീട്ടിട്ട് വാ അപ്പൂസെ..പ്ലീസ് അപ്പൂസെ..!”
അക്കു വീണ്ടും നിന്ന് കെഞ്ചാൻ തുടങ്ങി..
അക്കു.. നി എന്തൊക്കെ പറഞ്ഞാലും എനിക്ക് പോകാൻ പറ്റത്തില്ല..! പറ്റത്തില്ലന്ന് പറഞ്ഞാൽ പറ്റത്തില്ല..