രണ്ടുപേരുടേയും മട്ടും ഭാവവുമൊക്കെ കണ്ടിട്ട് സംഭവം എന്തോ വള്ളി കേസാണെന്ന് എനിക്ക് മനസ്സിലായി..
“അപ്പൂസെ നി എനിക്ക് ഒരു സഹായം ചെയ്യണം..! പറ്റില്ലാന്ന് മാത്രം പറയരുത്..! ഞാൻ ഏറ്റുപോയട അതുകൊണ്ട..!”
എന്റെ ഇടത് കയ്യിൽ രണ്ട് കയ്യും കൂട്ടി പിടിച്ചുകൊണ്ട് കെഞ്ചുന്നപോലെ അക്കു പറഞ്ഞു.
“നി ആദ്യം കാര്യം പറ അക്കു..?”
ഞാൻ ചോദിച്ചു..
‘നി ചെയ്യാമെന്ന് സത്യം ചെയ്..! എന്നാ ഞാൻ പറയാം..!”
എന്റെ നേരെ വലത് കൈ മലർത്തി നീട്ടികൊണ്ട് അവൾ പറഞ്ഞു..
“നി ആദ്യം കാര്യം പറ..! എന്നിട്ട് ഞാൻ തീരുമാനിക്കാം സത്യം ചെയ്യണൊ വേണ്ടയൊ എന്ന്”
ഞാനത് പറഞ്ഞ് നിർത്തിയതും ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന അക്കു ചുണ്ട് കൂർപ്പിച്ച് പിടിച്ചുകൊണ്ട് തല ഒരു സൈഡിലേക്ക് വെട്ടിച്ച് മാറ്റി..
“നി പിണങ്ങാതെ കാര്യം പറ എന്റെ അക്കൂസെ..?”
അക്കുവിന്റെ ചുമലിലൂടെ കയ്യിട്ട് എന്റെ ഇടത് മാറിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ അത് പറഞ്ഞ് നിർത്തിയതും.
“ഞാനും” എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി എന്റെ കൈ പിടിച്ച് ഉയർത്തി അവളുടെ ചുമലിലൂടെ ഇട്ട ശേഷം എന്നിലേക്ക് ചേർന്നിരുന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.
“എടാ… അത്… പിന്നെ… അത് ഉണ്ടല്ലൊ”
അവൾ എന്റെ കൈയിൽ നഖംവച്ച് ചൊരണ്ടിക്കൊണ്ട് അറ്റവും വാലും ഇല്ലാതെ എന്തൊക്കെയൊ പറയാൻ തുടങ്ങി..
“നി എന്റെ കൈ മാന്തി പറിക്കാതെ എനിക്ക് മനസ്സിലാവുന്ന രീതിയിൽ നേരെ ചൊവ്വെ കാര്യംപറ അക്കു..?”
അത്രേം പറഞ്ഞ് ഞാൻ അവളുടെ ചുമലിൽ നിന്നും വീണ്ടും കൈ എടുത്ത് മാറ്റാൻ ശ്രെമിച്ചതും പെട്ടന്നവൾ ആ കയ്യിൽ കയറി പിടിച്ചു എന്നിട്ട് വീണ്ടും അവളുടെ ചുമലിലൂടെ എടുത്തിട്ട ശേഷം എന്റെ മാറിലേക്ക് കൂടുതൽ പറ്റി ചെർന്നിരുന്നു..
“ഉം.. ഇനി കാര്യം പറ..?” ഞാൻ ചോദിച്ചു.
“ശെരി ഞാൻ പറയാം..! പക്ഷെ പറ്റില്ലാന്ന് നി പറയരുത്..!”
വീണ്ടും ചുണ്ട് കൂർപ്പിച്ച് പിടിച്ചുകൊണ്ട് അക്കു എന്നോട് പറഞ്ഞു..
“നി പറ പെണ്ണെ”
ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
“ഉത്സവമായിട്ട് ഇന്ന് അനിതയുടെ വീട്ടിൽ കാവാലത്തൂന്ന് വിരുന്നുകാര് വരുന്ന കാര്യം ഞാൻ അപ്പൂസിനോട് രാവിലെ പറഞ്ഞിരുന്നില്ലെ..? ഓർക്കുന്നുണ്ടോ..!”
🔻അനിത അക്കുവിന്റെ കൂട്ടുകാരിയാണ്.. അനിതയുടെ ചേച്ചി അനഘ എന്റെ കൂട്ടുകാരിയും അതിലുപരി ഞങ്ങൾ ബന്ധുക്കളുമാണ്, ഞങ്ങളുടെ വീടിന്റെ അടുത്തുനിന്നും അരകിലോമീറ്റർ അകലെയാണ് അനിതയുടെ വീട്,🔺
അക്കു പറഞ്ഞ് നിർത്തിയതും..
“അതിന്..!” ഞാൻ ചോദിച്ചു.
“നിക്ക് ഞാനൊന്ന് പറയട്ടെ..!”
എന്റെ കയ്യിൽ ഒന്ന് അമർത്തി പിടിച്ച് വിട്ടുകൊണ്ട് അക്കു തുടർന്നു.