“അപ്പൂസെ.. നി കുറേ നേരം അയോട വന്നിട്ട്..?”
എന്റെ അടുത്തേക്ക് വന്ന അക്കു എന്റെ ഇടത് കയ്യിൽ പിടിച്ച് തുങ്ങിക്കൊണ്ട് എന്നോട് ചോദിച്ചു..
അതുകണ്ടതും ലക്ഷ്മി ഓടിവന്ന് എന്റെ വലത് കയ്യിൽ ചുറ്റിപിടിച്ച് നിന്ന് തൂങ്ങാൻ തുടങ്ങി..
“നി എന്തിനാ വരാൻ പറഞ്ഞെ..! അമ്മയും ചാച്ചനും എന്തിയെ..?”
രണ്ടുപേരെയും മാറി മാറി നോക്കി സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു…
“നി എന്തിന അപ്പൂസേ ദേഷ്യപ്പെടുന്നെ..?”
എന്റെ കൈ പിടിച്ച് ചുമലിലൂടെ എടുത്തിട്ടുകൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നുകൊണ്ട് അക്കു എന്നോട് ചോദിച്ചു.. അതേസമയം ലക്ഷ്മിയും അതുപോലെ എന്നിലേക്ക് പറ്റി ചേർന്ന് നിന്നിരുന്നു..
“രാത്രിയിൽ ഇങ്ങനെ ഇറങ്ങി നടക്കാതെ പരുപാടി കഴിയുന്നതുവരെ അമ്മേടെ അടുത്തുതന്നെ ഇരിക്കല്ലൊ നിനക്ക്..? പെണ്ണുങ്ങളെ തോണ്ടാൻ വേണ്ടിത്തന്നെ ഓരോത്തന്മാര് വെള്ളോം കേറ്റിയേച്ച് നടപ്പൊണ്ട് .. അതിന്റെ എടേല അവൾടെ ഒരു കറക്കം..”
സ്വല്പം ദേഷ്യത്തോടെതന്നെ ചുറ്റിനും ഒന്ന് കണ്ണോടിച്ച് നോക്കികൊണ്ട് ഞാൻ പറഞ്ഞു..
“ഞാൻ അപ്പഴേ പറഞ്ഞത അപ്പുവേട്ട.. അപ്പുവേട്ടൻ വഴക്ക് പറയും നമുക്ക് അമ്മമാരുടെ അടുത്ത് പോയ് ഇരിക്കാവെന്ന്, ഇവൾ അത് കേട്ടില്ല”
അക്കുവിനെ ചുണ്ട് കൂർപ്പിച്ച് നോക്കികൊണ്ട് ലക്ഷ്മി എന്റെ പക്ഷം പിടിച്ച് പറഞ്ഞു… ലക്ഷ്മി അത് പറഞ്ഞ് തീർന്നതും അക്കു ലക്ഷ്മിയുടെ കയ്യിൽ ഒന്ന് നുള്ളി..
“അഹ്… അപ്പുവേട്ട.. ഇത് കണ്ടൊ”
എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി എന്റെ മാറിൽ ചാരി നിന്ന് ചിണുങ്ങികൊണ്ട് എന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി.. ആ നിമിഷം അവളുടെ ചുവന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറക്കുന്നത് ഞാൻ കണ്ടു…
🔻പലതവണ… ലക്ഷ്മി എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ ശ്രെമിച്ചിട്ടുണ്ട്.. അപ്പഴെല്ലാം ഞാൻ അവളിൽ നിന്നും ഒഴിഞ്ഞ് മാറും, ചില സമയം എന്റെ നിയന്ത്രണവും വിട്ടുപോകുന്നതുപോലെ എനിക്ക് തോന്നും പക്ഷെ ആ നിമിഷം എന്റെ അക്കുവിന്റെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരും,, അവളെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ പല തവണ ശ്രെമിച്ചു.. അരവട്ടിനോട് സംസാരിച്ച് എനിക്ക് മുഴുവട്ട് പിടിക്കും എന്നായപ്പോൾ അവളെ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രെമവും ഞാൻ ഉപേക്ഷിച്ചു.. എല്ലാം പ്രായത്തിന്റെ കുസൃതി എന്ന് കണ്ട് ഞാൻ എല്ലാം തള്ളികളയാൻ തുടങ്ങി..🔺
ഞാൻ രണ്ടുപേരുടേയും ചുമലിൽ നിന്നും കൈ എടുത്ത് സ്വല്പം പിന്നിലേക്ക് നീങ്ങി കടയുടെ സൈഡ് തിട്ടയിലേക്ക് കയറി ഇരുന്നു.
“നി എന്തുവാ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞെ..?”
ഞാൻ ചോദിച്ചു..
“അത് പറയാം”
എന്ന് പറഞ്ഞുകൊണ്ട് അക്കു എന്റെ ഇടത് സൈഡിൽ വന്നിരുന്നു.. അതേ സമയം ലക്ഷ്മി എന്റെ വലത് സൈഡിലും..