അക്ഷയ്മിത്ര [മിക്കി] 1

അവളെ അടിമുടി ഒന്ന് നോക്കികൊണ്ട്‌ സ്നേഹ ചോദിച്ചു.

“അത്… ഞാ… ഞാൻ ഇതുവരെ കാവാലത്ത് പോയിട്ടില്ല, എനിക്ക് ആ സ്ഥലവൊക്കെ കാണാല്ലൊ.. അതുകൊണ്ട് ഞാനും വരും..”

ലക്ഷ്മി പറഞ്ഞ് നിർത്തിയതും.

“ആം ബെസ്റ്റ്..! രാത്രയിൽ അല്ലെ സ്ഥലം കാണാൻ പൊന്നെ..!!!”

ലക്ഷ്മിയെ നോക്കി ഒരു കളിയാക്കി ചിരിയോടെ സ്നേഹ പറഞ്ഞു.. അപ്പഴേക്കും എന്റെ അടുത്തേക്ക് വന്ന ലക്ഷ്മി എന്നോട് ചെർന്ന് എന്റെ സൈഡിൽ വന്ന് ഇരുന്നു..

“ഞാനും വന്നോട്ടെ അപ്പുവേട്ട..?”

എന്റെ കയ്യിൽ പിടിച്ച് കുലുക്കികൊണ്ട് ലക്ഷ്മി ചോദിച്ചു..

“ആരും വരണ്ട പോരെ..! ഞാൻ ഒറ്റയ്ക്ക് പോയിട്ട് വന്നോളാം..!”

രണ്ടുപേരേം നോക്കി കൈകൂപ്പി അത്രേം പറഞ്ഞ ശേഷം ഞാൻ അവരുടെ രണ്ടുപേരുടേയും ഇടയിൽ നിന്നും എഴുന്നേറ്റ് വീടിനുള്ളിലേക്ക് കയറി പോയി.. ഞാൻ ഹാളിലേക്ക് കയറി ചെന്നതും ഹാളിലെ സോഫയിൽ ഇരുന്നിരുന്ന ആ മൂന്ന് പെണ്ണുങ്ങളും ഒരുപോലെ എന്നെ നോക്കി.. എന്നെ കണ്ടതും അവർ മൂന്നുപേരും ചിരിച്ചുകൊണ്ട് സോഫയിൽ നിന്നും എഴുന്നേറ്റു.. ഞാനും അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം..

“എന്നാ നമ്മൾ ഇറങ്ങുവല്ലെ.”

അതേ ചിരിയോടെ ഞാൻ അവരോട് ചോദിച്ചു..

“നിക്ക് ചേട്ട ഒരാളുംകൂടി വരാനുണ്ട്”

കൂട്ടത്തിൽ ഒരു പെൺകുട്ടി തിരിഞ്ഞ് ഹാളിലെ മെയിൻ ബാത്‌റൂമിലെക്ക് നോക്കികൊണ്ട് പറഞ്ഞു..

“Ok” എന്ന് പറഞ്ഞ് ഞാൻ തലയാട്ടി

“മിതു നി ഇറങ്ങാറായൊ”

കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി നേരെ ചെന്ന് ബാത്രൂംഡോറിൽ തട്ടിക്കൊണ്ട് ചോദിച്ചു..

“ആം ഞാൻ ഇറങ്ങുവാടി”

അകത്ത് നിന്ന് മറുപടിയും വന്നു, അത് ഞാനും കേട്ടു..

“‘മിതു.. നല്ല പേര്” എന്ന് മനസ്സിൽ പറഞ്ഞശേഷം ഞാൻ ആ മൂന്ന് പെണ്ണുങ്ങളേയും ഒന്ന് സ്കാൻ ചെയ്യാൻ തുടങ്ങി.. കൂട്ടത്തിൽ രണ്ട് പെണ്ണുങ്ങൾ ജീൻസും ടീഷർട്ടുമാണ് വേഷം എന്നാൽ മറ്റെ പെൺകുട്ടി ചുരിദാറാണ് ധരിച്ചിരിക്കുന്നത്.. മൂന്നുപേർക്കും നല്ല പാലുപോലത്തെ വെളുത്ത നിറമാണ്.. അവരുടെയെല്ലാം പേര് ചോദിച്ചറിയണം എന്നുണ്ടായിരുന്നു.. ഇനി അതൊക്കെ പോന്ന വഴിക്ക് വണ്ടിയിൽ വച്ച് ചോദിച്ചറിയാം എന്ന് മനസ്സിൽ കരുതി..

“എടാ അപ്പൂസെ.. നി ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം..!”

സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറി വന്ന സ്നേഹ സ്വല്പം ഗൗരവത്തോടെ എന്നോട് പറഞ്ഞു.. പിന്നാലെ ലക്ഷ്മിയും കയറി വന്നു അതിന് പിന്നാലെ അക്കുവും അനിതയും കയറിവന്നു.. അക്കുവും അനിതയും വായ് പൊത്തിപിടിച്ച് നിന്ന് പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

“എന്ന ഞാനും വരും..! അപ്പുവേട്ട ഞാനും വന്നോട്ടെ”

എന്റെ അടുത്തേക്ക് വന്ന ലക്ഷ്മി എന്റെ കയ്യിൽ തൂങ്ങി ദയനീയ ഭാവത്തിൽ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *