അക്ഷയ്മിത്ര [മിക്കി] 1

“നി എവിടെ വച്ച് കണ്ടു”..

പ്ലേറ്റിലെ പലഹാരം എടുത്ത് സ്ലാബിലേക്ക് വച്ചുകൊണ്ട് ഞാൻ ചോദിച്ചു..

“ഞാൻ ഇന്ന് രാവിലെ അമ്മേംങ്കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു..! പോയിട്ട് തിരികെ കവലയിൽ വന്ന് ഒരു ഓട്ടോ വിളിക്കാനായിട്ട് ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞപ്പഴ നി വണ്ടിക്ക് വിട്ടുപോകുന്നത് കണ്ടെ..”

അവൾ പറഞ്ഞ് നിർത്തിയതും..

“അത് ഞാൻ രാവിലെ കായംകുളത്ത് ഒരു ഓട്ടം പോയിട്ട് വരുന്ന വഴിയാരുന്നു..! അതൊക്കെ പോട്ടെ..! പോകണ്ടവര് റെഡിയായോ..?”

ഞാൻ ചോദിച്ചു..

“അവര് എപ്പഴേ റെഡിയാ..! ഒരാള് ബാത്‌റൂമിലേക്ക് കേറിയേക്കുവ അവൾ എറങ്ങണ്ട താമസം മാത്രേയുള്ളു.. അവൾ ഇറങ്ങിയാൽ അപ്പൊ തന്നെ പോകാം”

“മൊത്തം എത്ര പേരുണ്ട്..?”

പക്കാവട വാരി വായിലേക്ക് ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.

“മൊത്തം നാലുപേര്”

അനഘ അത് പറഞ്ഞ് നിർത്തിയതും..

“നാലല്ല അഞ്ച്”

എന്റെ അടുത്തിരുന്ന സ്നേഹയാണ്‌ അത് പറഞ്ഞത്..

“അഞ്ചൊ..? അതാര അഞ്ചാമതൊരാള്”

ഒരു സംശയത്തോടെ അനഘ ചോദിച്ചു.. ഞാനും അതേ സംശയത്തോടെ സ്നേഹയെ നോക്കി..

“ഞാൻ”

ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു… ഞാൻ അതിന് സ്നേഹയോട് മറുപടി പറയാൻ തുടങ്ങിയതും.

“ചേച്ചി എന്തിന പോണെ..”

പെട്ടന്ന് നാലാമതൊരാളുടെ ചോദ്യം അവിടെ ഉയർന്നതും ഞാനും അനഘയും സ്നേഹയും വാതിലിലേക്ക് നോക്കി..

‘ലക്ഷ്മി…

കടന്നൽ കുത്തിയതുപോലെ മുഖവും വീർപ്പിച്ച് പിടിച്ചുകൊണ്ട് എന്നേയും സ്നേഹയേയും മാറിമാറി നോക്കി നിൽക്കുകയാണ്‌ ലക്ഷ്മി..!! എന്നേയും സ്നേഹയേയും ലക്ഷ്മി ഇടക്ക് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു, പക്ഷെ., ലക്ഷ്മിക്ക് ഇത്രേം ശ്രെദ്ധ ഉണ്ടായിരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..

ലക്ഷ്മിയുടെ പിന്നാലെ വന്ന അക്കുവും അനിതയും നേരെ സിറ്റൗട്ടിലെ സ്ലാബിലേക്ക് വന്നിരുന്നു..

“അതിനെന്ത ഞാൻ പോയാൽ..?”

എല്ലാരേം മാറിമാറി നോക്കികൊണ്ട് സ്നേഹ ചോദിച്ചു.. ആ ചോദ്യത്തിന് എന്ത് പറയും എന്നറിയാതെ ലക്ഷ്മി കണ്ണും ഉരുട്ടികൊണ്ട് അവിടെതന്നെ നിന്നു..,, സ്നേഹ തുടർന്നു..

“അപ്പൂസ് അവരെ കൊണ്ടുവിട്ടിട്ട് ഒറ്റയ്ക്ക് തിരിച്ച് വരണൊ..? ഒറ്റയ്ക്ക് വണ്ടി ഓടിച്ച് വരുമ്പൊ വണ്ടിയിലിരുന്ന് വല്ലോം ഉറങ്ങി പോയാൽ..? അവനൊരു കൂട്ട് വേണ്ടെ ലക്ഷ്മി”

സ്നേഹ അവസാനം പറഞ്ഞ കാര്യം “അവനൊരു കൂട്ട് വേണ്ടേ” എന്നത് സ്വല്പം കനത്തിലായിരുന്നു, അത് പറയുമ്പോൾ സ്നേഹ എന്നെ ഇറുകണ്ണിട്ട് ഒന്ന് നോക്കിയതും ഞാൻ കണ്ടു..

“എന്നാ ഞാനും വരും”

വാതിലിൽ നിന്നും സിറ്റൗട്ടിയിലേക്ക് ചാടിതുള്ളി ഇറങ്ങി നിന്നുകൊണ്ട് ലക്ഷ്മി പറഞ്ഞു..

“എന്തിന്”

Leave a Reply

Your email address will not be published. Required fields are marked *