അതേ സമയം ഇതെല്ലാം കണ്ട് നിന്നിരുന്ന ലക്ഷ്മി.. പല്ല് കടിച്ച് ഞെരിച്ചുകൊണ്ട് ചവിട്ടി തുള്ളി അനിതയുടെ വീടിനുള്ളിലേക്ക് കയറി പോയ്.. ലക്ഷ്മിയുടെ ആ പോക്ക് കണ്ട് അക്കു വാ പൊത്തിപിടിച്ച് നിന്ന് ചിരിക്കാൻ തുടങ്ങി.
അതേസമയം എന്നിൽ നിന്നും പതിയെ അടർന്ന് മാറിയ സ്നേഹ എന്റെ രണ്ട് ചുമലിലും പിടിച്ച് നിറഞ്ഞ ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി..
“നി എന്താടാ എനിക്ക് മെസ്സേജ് അയക്കാതെ..? ഞാൻ നിനക്ക് എത്ര മെസ്സേജ് അയച്ചാലും നി എനിക്ക് വല്ലപ്പോഴുമെ മെസ്സേജ് അയക്കു.. ദുഷ്ടൻ”
അത്രേം പറഞ്ഞ് നിർത്തിയ സ്നേഹ എന്നെ നോക്കി ചുണ്ട് കൂർപ്പിച്ചു..
“ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല സ്നേഹെ.. അതിനിടയിൽ ഞാൻ എങ്ങനെ മെസ്സേജ് അയക്കാനാ”
ഒരു ചിരിയോടെ ഞാൻ പറഞ്ഞ് നിർത്തിയതും..
അവളുടെ രണ്ട് കൈ വെള്ളയുടെ പിൻഭാഗവും എന്റെ കഴുത്തിലൂടെ ചേർത്ത് പിന്നിലേക്ക് കൊണ്ടുപോയി വിരലുകൾ തമ്മിൽ കൂട്ടിപിണഞ്ഞുകൊണ്ട് ഒരു വശ്യതയോടെ എന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ചോദിച്ച കാര്യം എന്തായി അപ്പൂസെ..? ഇത്രേം ദിവസം ഞാൻ നിനക്ക് സമയം തന്നില്ലെ..! ഇനിയെങ്കിലും എനിക്ക് സന്തോഷം തരുന്ന ആ രണ്ട് വാക്ക് നിനക്കൊന്ന് പറഞ്ഞുകൂടെ അപ്പൂസെ..!”
അത്രേം പറഞ്ഞ് നിർത്തിയ അവളുടെ കണ്ണുകൾ അതിവേഗത്തിൽ ചലിക്കുന്നതായി എനിക്ക് തോന്നി, അവളുടെ ചുവന്ന ചെറിയ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.. ഒരു പ്രതീക്ഷയോടെ അവൾ എന്റെ മുഖത്തേക്കുതന്നെ നോക്കി നിന്നു, ഒരു ചിരിയോടെ ഞാൻ അവളുടെ കൈകൾ എന്റെ ചുമലിൽ നിന്നും പതിയെ എടുത്തുമാറ്റി.
“ഇതി…”
“അപ്പുവേട്ടൻ എന്ത അവിടെ തന്നെ നിന്നുകളഞ്ഞെ..? ഉള്ളിലേക്ക് വ അപ്പുവേട്ട”
ഞാൻ സ്നേഹക്കുള്ള മറുപടി കൊടുക്കും മുൻപെ ഞങ്ങളുടെ അടുത്തേക്ക് വന്ന അനിത എന്നെ വീടിനുള്ളിലേക്ക് ക്ഷണിച്ചു..
“ആം വരുവ വരുവ” എന്ന് പറഞ്ഞ് അനിതയെ നോക്കി ഒന്ന് ചിരിച്ച ഞാൻ നേരെ വീടിന്റെ സിറ്റൗട്ടിലേക്ക് നടന്ന് കയറി ഒപ്പം സ്നേഹയും..
🔻സ്നേഹ ജോർജ്,.. സ്നേഹയുടെ അച്ഛന്റെ പേര് ജോർജ്, അമ്മ സീമ., വീട്ടുകാരുടെ എതിർപ്പുകളെ എതിർത്ത് പോരാടി സ്നേഹിച്ച് വിവാഹം കഴിച്ച രണ്ട് മതത്തിൽ ചേർന്നവരാണ് സ്നേഹയുടെ അച്ഛനും അമ്മയും.. അതുകൊണ്ടുതന്നെ മകളുടെ ഇഷ്ടം അതാണ് അവരുടേയും ഇഷ്ടം.. കോട്ടയത്താണ് സ്നേഹയുടെ വീട്, സ്നേഹയുടെ അനുജൻ സ്മികേഷ് പത്തിൽ പഠിക്കുന്നു..
അനിതയുടെ ചേച്ചി അനഘയുടെ കോളേജ് ഫ്രണ്ടാണ് സ്നേഹ.. ഞാനും സ്നേഹയും അനഘയുമൊക്കെ ഒരേ പ്രായക്കാരണ്. കഴിഞ്ഞ ഉത്സവത്തിന് അവൾ ഇവിടെ വന്നിരുന്നു.. അന്നാണ് അവൾ എന്നെ ആദ്യമായി കാണുന്നത്… ഞാനും.. അന്ന് ഉത്സവത്തിന് വന്ന് തിരികെ കോട്ടയത്തേക്ക് പോകുന്നതിന് മുൻപ് അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് എന്നെ ഇഷ്ടമാണെന്ന്..