“ശ്ശോ, ഇതറിഞ്ഞിരുന്നേൽ ഞാൻ ചായ ഇടില്ലായിരുന്നല്ലോ…!”
“ഏഹ് നീ ചായ ഇട്ടോ…?”
“അഹ്…!”
ആ കണ്ണുകൾ നിറയെ അത്ഭുതം ആയിരുന്നു…!
“എന്താടി…? ദേ പിടിച്ചേ…!”
അവളോടൊപ്പം ഇരുന്ന് കുടിച്ചു., ദോഷം പറയരുത്, അസാധ്യ കാപ്പി ആയിരുന്നു…!
“നല്ല കാപ്പി പൊന്നുവേ…!”
“thnks ടി…!”
ചായയിൽ ആണ് തുടങ്ങിയത്, എന്നാ കാപ്പി ആയി പോയെന്ന് ഇപ്പഴാ ശെരിക്കും മനസ്സിലാവണേ…!
“പൊന്നൂ…”
“മ്മ്…”
“നിനക്ക് പനി വന്നപ്പോ വാങ്ങിയ ഗുളിക ഉണ്ടോടാ…?”
“അതൊക്കെ അന്നേ തീർന്നില്ലേ…? എന്താടി…?”
“ചെറിയൊരു പനി പോലെ…!”
“പനി പോലെയോ., എവിടെ നോക്കട്ടെ…”
നെറ്റിയിലും കഴുത്തിലുമൊക്കെ തൊട്ട് നോക്കി, ചെറിയൊരു ചൂടേയുള്ളൂ.
“ഇനിയിപ്പോ കുളിക്കാനൊന്നും നിക്കണ്ട, ഹോസ്പിറ്റലിലേക്ക് അല്ലേ പോണേ., അവിടുന്ന് എടുത്ത് കഴിക്ക്…”
എന്നിട്ടുമൊരു ഉത്സാഹം കാണുന്നില്ല, സാധാരണ ഈ നേരത്തൊക്കെ എന്റെ മണ്ടേൽ കുതിര കേറിയിരുന്ന പെണ്ണാ…
“നീ ഇങ്ങനെ ഇരിക്കല്ലേ കീത്തുവേ… നീ ഇന്ന് ലീവ് എടുക്ക്., ഞാൻ പുറത്ത് പോയി പോയി ഗുളിക വാങ്ങീട്ടും വരാം…!”
“വേണ്ട, വേണ്ട… ആകെ കൂടെ ഇന്നലൊരു ദിവസാ പോയേ… മാറ്, ഞാൻ പോയി കഴിക്കാൻ ഉണ്ടാക്കട്ടെ…”
“വയ്യെങ്കിൽ പിന്നെ ഉണ്ടാക്കാൻ നിക്കണ്ടടി…”
“സാരല്ല…!”
ഭൂമി കുലുങ്ങിയാലും, സുനാമി വന്നാലും സാരല്ല…!
“പൊന്നുവേ ഞാനിറങ്ങുവാ… ഉച്ചക്ക് അങ്ങ് വന്നേക്കണേ…”
“ഓഹ്…!”
“ദാ ഇത് വച്ചോ…!”
നൂറ് രൂപം ഒരു കുഞ്ഞ് മുത്തവും തന്നവൾ ഇറങ്ങാൻ ധൃതി കാട്ടി…!
“ദേ, ചെന്നുടനെ ഗുളിക കഴിക്കണേ…”
പിന്നാലെ ഓർമിപ്പിച്ചിരുന്നു… അതിന് മറുപടി ചിരിയായിരുന്നു, കഴിക്കുമോ ആവോ…!
ഇന്ന് വല്ലാത്ത വിശപ്പ് പോലൊക്കെ തോന്നുന്നു, സമയം ആണേൽ 11.30 ആവുന്നതേയുള്ളൂ… ഇപ്പോഴേ പോയാ അവളെന്ത് വിചാരിക്കും…, കുറച്ചൂടെ കഴിയട്ടെ…!
എന്നാലങ്ങനെ ചിന്തിച്ച് ഇരിക്കുമ്പോഴാണ്, എന്റെ മനസ്സ് അറിഞ്ഞത് പോൽ കീത്തു പെണ്ണ് ഇങ്ങോട്ട് വിളിക്കണേ…!
“ഹലോ പൊന്നുവേ…”
മുക്കും വലിച്ച് അടഞ്ഞ് പോയിരുന്ന ശബ്ദത്തെ പോലും അവഗണിച്ച് അവൾ നീട്ടി വിളിച്ചു… രംഗം പന്തിയല്ല…!
“എന്താടി…? എന്താ ശബ്ദമൊക്കെ വല്ലാണ്ട്…? എന്താ കീത്തുവേ…?”
ഒരു ചോദ്യത്തിൽ നിർത്തേണ്ടത് ആണ്, പക്ഷെ എന്ത് ചെയ്യാം., പാസമലർ husband ടാ 🔥😎